സൽമ മാമി 3 [SAINU]

Posted by

അങ്ങനെയാണേൽ ഈ ജന്മത്തിൽ നടക്കും എന്ന് തോന്നുന്നില്ല അല്ലേ ഉമ്മ.

ഉമ്മ – ഉപ്പ പോയെ പിന്നെ അവള് കാണുന്നതല്ലേ നിന്റെ ഈ പെടാപാട് അതുകൊണ്ടായിരിക്കും അവൾക് അങ്ങിനെ തോന്നിയെ.

ഞാൻ – എന്ന് വെച്ച് നടക്കേണ്ടത് നടക്കേണ്ട സമയത്തു തന്നെ നടത്തേണ്ടെ ഉമ്മ.
അല്ലാതെ പിന്നെ ഞാനിവരുടെ ആങ്ങളയാണെന്ന് പറഞ്ഞിട്ട് എന്താ കാര്യം.

നി എന്റെ കഷ്ടപ്പാട് ആലോചിച്ചു വിഷമിക്കേണ്ട. എല്ലാം നേരെയാകും അല്ലേ ഉമ്മ.

ഉമ്മ – ഹ്മ്മ് എല്ലാം നേരെയാകും മോനെ. ദൈവം കൂടെ ഉണ്ടാകും എന്റെ മോന് എല്ലാത്തിനും തുണയായിട്ട്.

ഉമ്മ യുടെ സംസാരം കേട്ട് കൊണ്ട് നിൽക്കുമ്പോൾ അപ്പുറത്ത് നിന്നും രണ്ടു കണ്ണുകൾ എന്നെ വീക്ഷിക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു.

അങ്ങോട്ട്‌ ചെന്ന് മുട്ടിയാൽ ചിലപ്പോ മാമിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്നൊരു ഉൾഭയം കാരണം ഞാൻ അത് ശ്രദ്ധിക്കാതെ പുറത്തേക്കിറങ്ങി.

അങ്ങാടിയിലെ ചെറു തമാശകൾക്കിടയിലും സെമിയുടെ കല്യാണ കാര്യം തന്നെ ആയിരുന്നു മനസ്സിൽ.

എല്ലാം കൂടെ ഒപ്പിച്ചു കൂട്ടിയാൽ പാതിയെ തികയു.
ബാക്കി എങ്ങിനെ എന്ന് ആലോചിച്ചു കൊണ്ട് ഞാൻ കൂട്ടുകാരുടെ ഇടയിൽ ഇരുന്നു.

അപ്പോഴാണ് ഫോൺ ബെല്ലടിച്ചത് ഞാൻ എടുത്തു നോക്കിയപ്പോ ഗൾഫ് നമ്പർ ആയിരുന്നു..

ഞാൻ ഫോൺ അറ്റൻഡ് ചെയ്തോണ്ട് .

ഞാൻ – ഹലോ.

അപ്പുറത്ത് നിന്നും ഫൈസലേ ഞാൻ റഫീഖ് മാമനാണെടാ.

ദൈവമേ മാമി വല്ലതും പറഞ്ഞിട്ട് ചോദിക്കാൻ വിളിക്കുകയാണോ
എന്നൊക്കെ ആലോചിച്ചു കൊണ്ട്.

ഞാൻ – ഹാ മാമ എന്തെ.

മാമൻ – അല്ല കല്യാണ കാര്യം ഒക്കെ എവിടെ വരെ എത്തി.

ഞാൻ – അവർക്കു ഇഷ്ടപ്പെട്ടു മാമ ഒരു മാസത്തിനുള്ളിൽ വേണമെന്ന പറയുന്നേ.

മാമൻ – ആ നിങ്ങൾ പോയി അന്വേഷിച്ചോ.

ഞാൻ – ഹ്മ്മ് ബഷീർ മാമയും ഞാനും നാളെ പോകാമെന്നു വിജാരിക്കുന്നുണ്ട്.

മാമ ൻ – ഹ്മ്മ് പോയി നല്ലോണം അന്വേഷിച്ചൊണേ.

Leave a Reply

Your email address will not be published. Required fields are marked *