സൽമ മാമി
Salma Maami | Author : Sainu
പ്രാവസജീവിതം തുടങ്ങിയതിൽ പിന്നെ ഇത്രയും സന്തോഷത്തോടെ നാട്ടിലേക്കു പുറപ്പെട്ടിട്ടില്ല എന്ന് തന്നെ പറയാം.
വീട്ടിലെ ജീവിത സാഹചര്യങ്ങൾ അങ്ങിനെ ആയിരുന്നു. എനിക്ക് മൂത്തത് രണ്ടിനെയും കെട്ടിച്ചു വിടാൻ ഞാൻ പെട്ടപാട് എനിക്കും ഹംസ ഇക്കാക്കും മാത്രമേ അറിയൂ.
ഓരോ തവണ ശമ്പളം വാങ്ങിക്കുമ്പോഴും കൈകൾ ചോർന്നു പോകാതെ ഇരിക്കാൻ ഒരുപാടു പ്രയാസപ്പെട്ടിട്ടുണ്ട്.
ഇന്നതൊക്കെ തീർന്നു ദൈവ കൃപയും ഹംസ ഇക്കയുടെ സഹായവും കൊണ്ട് രണ്ടുപേരെയും നല്ലരീതിയിൽ തന്നെ കെട്ടിച്ചയച്ചു.
ഉമ്മയുടെ. ഇനിയുള്ള ആഗ്രഹം എനിക്കൊരു പെണ്ണ് കണ്ടെത്തി എന്റെ കല്യാണവും കഴിഞ്ഞു എന്റെ കുഞ്ഞുങ്ങളെയും നോക്കി വീട്ടിലിരിക്കണം എന്ന് ആണ്.
കഴിഞ്ഞ പ്രാവിശ്യം ഫെമീനയുടെ നിക്കാഹ് നടത്താൻ വേണ്ടി നാട്ടിലേക്കു വന്നപ്പോൾ ഉമ്മ കരച്ചിലോടെയും എന്നാൽ സന്തോഷത്തോടെയും പറഞ്ഞ വാക്കുകളാണിത്..
ഹോ സമയമായിട്ടില്ല ഉമ്മ . ധൃതിവെക്കല്ലേ എന്നൊക്കെ പറഞ്ഞോണ്ട് ഞാൻ ഉമ്മയെ സമാധാനിപ്പിച്ചു..
ഇനി എപ്പോയെന്നു വെച്ചാ കാത്തിരിക്കുന്നെ. ഫെമിയും കൂടെ പോയാൽ പിന്നെ ഞാനൊറ്റക്കായിപ്പോകില്ലേ മോനെ.
ഹോ അതാണോ കാര്യം ഉമ്മ
എന്റെ കൂടെ പോരുന്നോ എന്ന് വെറുതെ ചോദിച്ചതാണെങ്കിലും ആഗ്രഹം ഇല്ലാതില്ല.
( ആഗ്രഹം ഉണ്ടായാൽ മാത്രം പോരല്ലോ പണം വേണ്ടേ )
ഇതുതന്നെ ഹംസ ഇക്കയുടെ സഹായം കൂടെ കിട്ടിയത് കൊണ്ടാ ഫെമിയുടെ കാര്യം തന്നെ നടന്നെ.
എന്നൊക്കെ മനസ്സിൽ പറഞ്ഞോണ്ട് ഞാൻ ഉമ്മയെ നോക്കി.
മോനെ എനിക്കറിയാം നീ എത്രമാത്രം കഷ്ടപെട്ടാണ് ഇവരെ രണ്ടുപേരെയും ഒരു കരക്കടുപ്പിച്ചത് എന്ന് .
നിന്റെ ബാപ്പ പോയതിൽ പിന്നെ നീ എത്രമാത്രം കഷ്ടപെടുന്നുണ്ട് എന്നും ഉമ്മാക്കറിയാം.
ഞാനങ്ങോട്ടു വരുന്നതിലും നല്ലതല്ലേ നീ ഇങ്ങോട്ടൊരുത്തിയെ കൊണ്ട് വരുന്നത്..