ശ്രീ നന്ദനം 2 [നിലാമിഴി]

Posted by

🐚ശ്രീനന്ദനം 2🐚

Shreenandanam Part 2 | Author : Nilamizhi

[ Previous Part ] [ www.kkstories.com]


 

🐚ശ്രീനന്ദനം….🐚

🌸….ഗ്രാമ വിശുദ്ധിയിൽ ഒരു പ്രണയ കാവ്യം….🌸

💞നിലാമിഴി എഴുതുന്നു….💞

🍃 ദളം : രണ്ട് …🍃

കളിച്ചു തളർന്നു വിയർത്ത് മുഷിഞ്ഞ വസ്ത്രങ്ങളായി അവൻ ഗേറ്റ് കടന്ന് വരികയാണ്….

അതെ… രഞ്ജിത്ത്…

ശ്രീ നന്ദനം തറവാട്ടിലെ ഇളയ സന്തതി…

രഞ്ജിത്ത് കുമാർ…

ഒരു തനി കാളക്കുട്ടൻ തന്നെയാണ് രഞ്ജി….

എടുത്ത് ചാട്ടവും ദേഷ്യവും വളരെ കൂടുതൽ ആണെങ്കിലും നാട്ടിലെ എല്ലാ കാര്യങ്ങൾക്കും മുന്നിൽ ഉണ്ടാവുന്ന നല്ല ഒന്നാംതരം ആണൊരുത്തൻ….

പാതി തുറന്നിട്ട ഷർട്ട് ..
നെഞ്ചിൽ പടർന്നിറങ്ങിയ കറുത്ത രോമങ്ങൾ പാതിയും പുറത്തു കാണാം…
കരുത്തുറ്റ ശരീരം…
ഇരു നിറമെങ്കിലും
ഏതൊരു പെണ്ണിൻ്റെയും ഇഷ്ടം പിടിച്ച് പറ്റാൻ അനായാസം സാധിക്കുന്ന ഒരു ആൺപിറപ്പ്….

” ആഹ്.. വന്നല്ലോ കളിക്കാരൻ… കേട്ടോ മാളു… പൊന്നാനി പുരത്തെ പേര് കേട്ട കളിക്കാരനാണ് നമ്മുടെ രഞ്ജി എന്ന് നാട്ടിൽ ഒരു സംസാരം തുടങ്ങിയിട്ടുണ്ട്…. ”

വിശാലമായ ചരൽ മുറ്റത്ത് വണ്ടി ഒതുക്കി വെക്കുന്ന രഞ്ജിയെ നോക്കി ഹേമ ഒന്ന് അടക്കി ചിരിച്ചു…

കൂടെ ചിരിക്കാൻ മാളുവും മറന്നില്ല..

എങ്കിലും.. മാളുവിന്റെ മുഖത്ത് ഇപ്പോഴും പരിഭവം തന്നെ…

തന്റെ ഭർത്താവിനോടുള്ള സ്നേഹത്തിൽ കുതിർന്ന പരിഭവം…

വിയർപ്പ് പറ്റിയ ശരീരം കൊണ്ട് ഒന്ന് മൂരി നിവർന്ന് തന്റെ ഭാര്യയെയും ഹേമെടത്തിയെയും ഒന്ന് നോക്കി കൊണ്ടവൻ പതിയെ പുഞ്ചിരിച്ചു..

” എന്ത് പറ്റി…രാവിലെ തന്നെ രണ്ടും കൂടെ കിന്നരിച്ചൊണ്ട് നിക്കുവാണോ.. വേറെ ജോലി ഒന്നുമില്ലേ…

ദേ.. ഹേമേടത്തി നിങ്ങളുടെ കളിയാക്കൽ ഇച്ചിരി കൂടുന്നുണ്ട്.. ”

അല്പം ഗൗരവത്തിൽ ആയിരുന്നു രഞ്ജിയുടെ സംസാരം..

Leave a Reply

Your email address will not be published. Required fields are marked *