രണ്ടായാലും…. അറിഞ്ഞിട്ടുണ്ടെങ്കിൽ….. മമ്മിയുടെ മുഖത്ത് നോക്കാൻ പ്രയാസപ്പെടുമെന്ന് അച്ചു മനസ്സിലാക്കി….
വളപ്പിൽ ശാന്തി അക്കയെ തനിച്ച് കിട്ടിയപ്പോൾ… അച്ചു ചോദിച്ചു…
” മമ്മിയെന്താ… മിണ്ടാതേം പിടിക്കാതേം നടക്കുന്നത്……………. ?”
“ആ… എനിക്കെങ്ങന അറിയാം….?”
ശാന്തി കൈ മലർത്തി…
“ഇനി…. അക്ക വല്ലോം… ?”
അച്ചുവിന് സംശയം..
“ഏയ്….. ഞാനെന്ത് പറയാൻ…?”
ശാന്തി കൈ മലർത്തി…
രണ്ട് മൂന്ന് ദിവസം കഴിഞ്ഞു………
” മമ്മി എന്താ… ഇങ്ങനെ മുഖം വീർപ്പിച്ച് കെട്ടി നടക്കുന്നത്…. ? എന്തുണ്ടായിട്ടാ… ?”
ലേശം ധൈര്യം സംഭരിച്ച് അച്ചു ചോദിച്ചു..