“ അത് നടക്കുമോടീ… ഞാൻ മാത്രം?…”
“ അതൊക്കെ നടക്കും… അതിനുള്ള എല്ലാ വഴിയും ഞാൻ ക്ലിയറാക്കി വെച്ചിട്ടുണ്ട്. നീ,
ഞാൻ പറയുമ്പോലെ അങ്ങ് ചെയ്തോണ്ടാ മതി… കേട്ടല്ലോ…
“ ഉം… ശരി..”
“ഇനി ഞാൻ പറയുന്ന കാര്യം നീ ശ്രദ്ധിച്ച് കേൾക്കണം. നാട്ടിലേക്ക് വരാനും, നിന്നെയൊന്ന് കാണാനും വേണ്ടി രണ്ട് മാസം മുൻപ് ഞാൻ ചേട്ടനോടൊരു നുണ പറഞ്ഞിരുന്നു. ഡിഗ്രിക്ക് പഠിച്ച എല്ലാവരും ഒന്ന് ഒത്തു കൂടുന്നുണ്ടെന്ന്. ദിവസമൊന്നും പറഞ്ഞിരുന്നില്ല. ആ ദിവസം ഞാൻ മറ്റന്നാളാക്കി മാറ്റിയിട്ടുണ്ട്. അത് കൊണ്ട് നീ മാത്രം എയർപോർട്ടിൽ വന്ന് എന്നെ കൂട്ടി അവിടെ കൊണ്ട് പോകണം. പിറ്റേ ദിവസമേ അവിടുന്ന് മടങ്ങി വീട്ടിലേക്ക് വരികയുള്ളൂ… എന്താ നിനക്ക് പറ്റില്ലേ…”
നിഷ പദ്ധതി വിശദീകരിച്ചു.
“ശരി… അത് ഞനേറ്റു. പക്ഷേ എവിടെയാണീ പരിപാടി നടക്കുന്നസ്ഥലം…”
അവൻ ചോദിച്ചു.
“ എൻ്റീശ്വരാ… നീയിത്ര പൊട്ടനായിപ്പോയല്ലോ… എടാ കുട്ടാ… അതിന് അങ്ങിനെയൊരു പരിപാടിയില്ലടാ…
ഇതൊക്കെ ഞാൻ പ്ലാൻ ചെയ്തതാ… എടാ… രണ്ട് മാസത്തെ പ്ലാനിംഗാണിത്…
നീ കുളമാക്കരുത്…”
അത് കേട്ട് സനൂപ് അമ്പരന്നു. ഇതൊക്കെ നടക്കുമോ? അപകടം പിടിച്ച പണിയാണിത്. പക്ഷേ അവൾഒരുപാട് പ്രതീക്ഷയോടെ പ്ലാൻ ചെയ്ത പദ്ധതിയാണിത്. ഇത് നടത്തിക്കൊടുക്കേണ്ടത് താനാണ്. ഏതായാലും ഒരു പിഴവുമില്ലാതെ ഇത് നടത്തണം.
“ഓക്കേ ടീ… ഞാൻ തയ്യാർ… പക്ഷേ നമ്മൾ എങ്ങോട്ട് പോകും?…”
അവൻ ചോദിച്ചു.
“ പിന്നേ… ഇവിടെ ഖത്തറിൽ നിൽക്കുന്ന ഞാനാണല്ലോ നിനക്ക് നാട്ടിലുള്ള സ്ഥലങ്ങൾ പറഞ്ഞ് തരേണ്ടത്. ഇത്രയൊക്കെ ഞാൻ ചെയ്തില്ലേടാ… ബാക്കിയൊക്കെ നീ നോക്ക്..
വല്ല മൂന്നാറോ… അങ്ങിനെ എവിടെയെങ്കിലും. ഒരു ദിവസമുള്ളത് രണ്ടായാലും കുഴപ്പമില്ല. അതൊക്കെ ഞാൻ നോക്കിക്കോളാം..”
ഇവൾ ഒരുങ്ങിത്തന്നെയാണെന്നവന് മനസിലായി. ഇനി താൻ പിന്നോട്ട് നിന്നാൽ ശരിയാവില്ല. അവൻ കുറച്ച് നേരം ഒന്നാലോചിച്ചു. പിന്നെ അവളോട് പറഞ്ഞു.