അന്ന് ഉച്ചക്ക് രണ്ട് മണിയായി സനൂപ് ഒന്ന് ഫ്രീയായപ്പോൾ. പിടിപ്പത് പണിയുണ്ടായിരുന്നു. എല്ലാവരും ഹാളിലിരുന്ന് കാര്യങ്ങളെല്ലാം ചർച്ച ചെയ്യുകയാണ്. സനൂപ് പോക്കറ്റിൽ നിന്നും മൊബൈലെടുത്ത് നോക്കി. അമ്മ മൂന്ന് വട്ടം വിളിച്ചിട്ടുണ്ട്. തിരിച്ച് വിളിച്ച് ഇപ്പോൾ വരാം എന്ന് പറഞ്ഞ് വാട്സപ്പ് നോക്കി.
നിഷയുടെ നാല് മെസേജ്. അവൻ മെല്ലെ പുറത്തേക്കിറങ്ങി ഒഴിഞ്ഞ ഒരു ക്ലാസ് മുറിയിലേക്ക് കറയി. നിഷയുടെ മെസേജ് നോക്കി. ഒരു ശുഭദിനം തിരിച്ചയച്ചിട്ടുണ്ട്. ഒരു മണിക്കൂർ കഴിഞ്ഞ് വീണ്ടും ഒരു മെസേജ്
‘ എന്തേ.. തിരക്കിലാണോ..’
ഒരു മണിക്കൂർ കൂടി കഴിഞ്ഞ് വീണ്ടും.
‘ ഒന്ന് ഓൺലൈനിൽ വരുമോ… ഒരു കാര്യം പറയാനുണ്ട് …”
പിന്നെ ഒരു മണിക്ക് ഒന്ന് കൂടി.
‘ ശരി… ഇനി ഞാൻ ശല്യപ്പെടുത്തുന്നില്ല’
ഒരു കരയുന്ന ഇമോജിയും.
ഇതെല്ലാം കണ്ട് സനൂപിന് ചിരിവന്നു. ഇവളെന്താ ഇങ്ങിനെ. കൊച്ചു കുട്ടികളെപ്പോലെ. ഏതായാലും തിരിച്ച് അയച്ചേക്കാം. അവൻ ഒരു വോയ്സ് വിട്ടു.
“ എൻ്റെ ചേച്ചീ… ഇന്ന് ഭയങ്കര തിക്കായിരുന്നു. ക്ലബ്ബിന്റെ ഒരു പരിപാടി..
ഇപ്പഴാ ഒന്ന് ഫ്രീയായത്. എന്താ ചേച്ചീ കാര്യം?”
ആ വോയ്സ് അവിടെ കേൾക്കാനുള്ള സമയമേ എടുത്തുള്ളൂ. ഉടൻ മറുപടിയെത്തി.
“ഭയങ്കര തിരക്കുള്ള ആളല്ലേ… എൻ്റെ കാര്യമൊക്കെ കേൾക്കാൻ സമയമുണ്ടാവുമോ… ആവോ…”
“ അതെന്താ ചേച്ചീ അങ്ങിനെയൊക്കെ പറയുന്നത്? ചേച്ചിക്ക് എന്ത് വേണേലും എന്നോട് പറയാലോ…”
“ അങ്ങിനെ പ്രത്യേകിച്ച് പറയാനൊന്നുമില്ലടാ.. ഇവിടെ ഭയങ്കര ബോറടി… നിന്നോടെന്തെങ്കിലും സംസാരിക്കാമെന്ന് വച്ചു…”
“ ഖത്തർ എന്ന് കേട്ടപ്പോ ചാടിത്തുള്ളിപ്പോയതല്ലേ… ഇതൊക്കെ ഇങ്ങനെയേ വരൂ എന്നെനിക്ക് നേരത്തേ അറിയാം… ഫ്ലറ്റിൽ ഒറ്റക്കിരുന്ന് ശരിക്കും ബോറടിച്ചല്ലേ…”
“ അതേടാ സനൂ.. .വേണ്ടായിരുന്നു എന്ന് ഇപ്പോ തോന്നുന്നു. ഇനി എന്താടാ ചെയ്യുക..”