കാമാനുരാഗം
Kaamanuraagam | Author : Spluber
വണ്ടി പാലത്തിലേക്ക് കയറ്റുമ്പോൾ അവിടെയുള്ള ബോർഡ് സനൂപ് ഒന്ന് വായിച്ചു ‘ വടപുറം പാലം’.
പാലമിറങ്ങി എത്തുന്നത് പ്രശസ്മായ നിലമ്പൂർ തേക്കിൻ കാട്ടിലേക്കാണ്.
കൊടുംചൂടിൽ നാട് ചുട്ടുപൊള്ളുമ്പോഴും ഇവിടെ സുഖകരമായ തണുപ്പാണ്. ഭീമാകാരം പൂണ്ട തേക്കിൻ തടികൾ ഇടതൂർന്ന് വളർന്ന ഇരുണ്ട കാട്. കിലോമീറ്ററോളം അതങ്ങിനെ നീണ്ട് കിടക്കുകയാണ്. കാടിൻ്റെ വന്യമായ സൗന്ദര്യം.
ആ സൗന്ദര്യത്തെ ഒട്ടും മാനിക്കാതെ, റോഡിൻ്റെ വലത് വശം മുഴുവൻ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയുണ്ടാക്കിയ വൃത്തിയില്ലാത്ത കടകൾ. അതീ പ്രദേശത്തിൻ്റെ എല്ലാ സൗന്ദര്യവും കെടുത്തുന്നു. ഇതൊന്നും ചോദിക്കാൻ ഇവിടെ ആളില്ലേ എന്ന് സനൂപ് ചിന്തിച്ചു.
അവിടെ ഒരാൾ കച്ചവടം തുടങ്ങുമ്പോൾ മുനിസിപ്പാലിറ്റി ഒരു ഡിസൈൻ കൊടുക്കണം. ഈ കാടിൻ്റെ സൗന്ദര്യത്തിന് ചേർന്ന ഡിസൈൻ. അല്ലെങ്കിൽ മുനിസിപ്പാലി തന്നെ ആസൂത്രണത്തോടെ, സൗന്ദര്യത്തോടെ കടമുറികൾ പണിത് വാടകക്ക് കൊടുക്കണം
(പിയ അഡ്മിൻ, ഇതൊന്നും കമ്പിക്കുട്ടനിൽ പറയേണ്ടതല്ലെന്നറിയാം. പക്ഷേചില കാര്യങ്ങൾ കാണുമ്പോൾ പറയാതിരിക്കാൻ കഴിയില്ല… ഇനിയും ഇത്തരം ചില പരാമർശങ്ങൾ ഉണ്ടായേക്കാം… ഇങ്ങള്ക്ഷമിച്ചാളി..)
അൽപം മുന്നോട്ട് പോയാൽ…, ഇടത് വശത്ത് ,നാടിൻ്റെ അഭിമാനമായി മാറേണ്ടിയിരുന്ന.. പിടിവാശി കൊണ്ടും.. കെടുകാര്യസ്ഥതകൊണ്ടും പൂട്ടിപ്പോയ വുഡ് കോംപ്ലക്സ്. നൂറ് കണക്കിന് ആൾക്കാർക്ക് തൊഴിൽനൽകിയിരുന്ന ഈ സ്ഥാപനത്തിൻ്റെ അടച്ചിട്ട ഗേറ്റിൽ ഇപ്പോൾ ഏതാനും രാഷ്ട്രീയ പാർട്ടകളുടെ കൊടി മാത്രമുണ്ട്.
അതിന് തൊട്ടടുത്താണ് ലോക പ്രശസ്തമായ കനോലി പ്ലോട്ട്. ലോകത്തിലെ ഏറ്റവും പഴക്കം കൂടിയ തേക്ക് മരം ഉള്ളത് ഇവിടെയാണ്. പക്ഷേ അങ്ങോട്ട് വണ്ടി പോവില്ല. കുറച്ച് ദൂരം നടന്ന് , ചാലിയാർ പുഴക്ക് കുറുകെയുള്ള തൂക്കുപാലം കയറി വേണം അങ്ങോട്ടെത്താൻ.
അടുത്തിരിക്കുന്ന നിഷയെ അവനൊന്ന് നോക്കി. അവളിപ്പഴും നല്ല ഉറക്കത്തിൽ തന്നെ. അവളെ ഉണർത്താതെ
പ്രകൃതിയുടെ തണുപ്പാസ്വദിച്ച് മെല്ലെ വണ്ടിഓടിച്ചു. വലത് വശത്ത് കാണുന്ന മിൽമയുടെ പ്ലാൻ്റ് വരെയാണ് ഇടതൂർന്ന വനമുള്ളത്. ഇനി നിലമ്പൂർ ടൗൺ തുടങ്ങുകയാണ്. ഒട്ടും പ്ലാനിംഗില്ലാതെ, ഗതാഗതക്കുരുക്ക് കൊണ്ട് വീർപ്പ്മുട്ടുന്ന ഒരു ചെറിയ ടൗൺ. ഇവിടെ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ചന്തക്കുന്നിലേക്ക് വണ്ടിയോടിയെത്താൻ അരമണിക്കൂറെടുത്തു. നിലമ്പൂർ ടൗണിലൂടെ പോകാതെ, ചന്തക്കുന്നും കഴിഞ്ഞ് വെളിയം തോട് വരെയെത്തുന്ന ഒരു ബൈപാസ് പണി തുടങ്ങിയിട്ട് പന്ത്രണ്ട് വർഷമായി. ഇനിയൊരു പന്ത്രണ്ട് വർഷം കൂടി കഴിഞ്ഞാലും അത് തീരുമെന്ന് തോന്നുന്നില്ല. ബൈപാസ് പണി തീർന്നാൽ പൊതുജനത്തിന് സൗകര്യമാകുമല്ലോ… അത് പാടില്ല…