പാവം ദിവ്യ 2 [Jabbar Nair]

Posted by

 

“ദേ നമ്മൾ ഡെസ്റ്റിനേഷൻ എത്തിയിട്ടുണ്ട്. എല്ലാവരും വരിവരിയായി ഇറങ്ങുക, അവരവരുടെ ബാച്ച് കീപ് ചെയ്യുക, ടീച്ചേർസ് പ്രേത്യേകം ശ്രദ്ധിക്കുക.”

 

സോമൻ സാറിന്റെ നിർദ്ദേശങ്ങൾ കേട്ട് സ്ഥലം എത്തിയെന്നു എല്ലാവർക്കും മനസിലായി. ദിവ്യ ടീച്ചർ ഏകദേശം അവസാനം ആണ് ഇറങ്ങിയത്, സാറിനെ ഫേസ് ചെയ്യാൻ ഉള്ള മടി തന്നെ കാരണം. ഡോറിനടുത്തു തന്നെ സോമൻ സാർ നിൽപുണ്ടായിരുന്നു, ഒരു ചിരി ഒരു കുശലം ചോദിക്കൽ…

 

“എന്താ ടീച്ചറെ തണുപ്പൊക്കെ ഓക്കേ അല്ലെ?”

 

ദിവ്യ ടീച്ചർ ഒന്നും പറഞ്ഞില്ല വെറുതെ താഴെ നോക്കി മുന്നിലേക്ക്‌ നടന്നു. കൊടൈക്കനാലിൽ നല്ല തണുപ്പും മഞ്ഞും ഉണ്ടായിരുന്നു അന്ന്. നേരെ ബോട്ടിങ് സെക്ഷനിൽ ആണ് ടീച്ചറിന്റെ ബാച്ച് പോയത്. കുട്ടികൾ ഒക്കെ നന്നായി എൻജോയ് ചെയ്തു, പിന്നീട് കുതിര സവാരിയും സൈക്ലിങ് ഒക്കെ ആയി സമയം പോയി, ഈ സമയം ഒക്കെയും സോമൻ സാർ അവിടെയും ഇവിടെയും വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. മാക്സിമം സാറിന്റെ മുന്നിൽ പെടാതെ ദിവ്യ ടീച്ചറും സമയം കഴിച്ചു.

 

അങ്ങനെ സമയം ഏഴ് മണിയായി, കുട്ടികളും ടീച്ചർമാരും എല്ലാം ഷോപ്പിംഗിനായി ലേക്ക് സൈഡിൽ ഉള്ള കടകളിൽ നിരനിരയായി നിന്നു. തണുപ്പ് കൊണ്ട്എല്ലാവരും വിറയ്ക്കുന്നുണ്ടായിരുന്നു. ഇരുട്ട് വീണു മൂടി കെട്ടി, കടകളുടെ വെളിച്ചത്തിൽ നല്ല രസമായിരുന്നു ആ സ്ട്രീറ്റ് കാണാൻ. പെട്ടെന്ന് നനുത്ത മഴ കൂടി പെയ്യാൻ തുടങ്ങി, തണുപ്പിന്റെ കാഠിന്യം ഒന്ന് കൂടി.

 

അപ്പോഴാണ് തന്നെ തന്നെ ചുറ്റി ചുറ്റി വരുന്ന രണ്ടു പയ്യന്മാരെ ദിവ്യ ടീച്ചർ ശ്രദ്ധിക്കുന്നത് കുറച്ചു നേരം ആയി കൂടെ കൂടിയിട്ട്, നല്ല നോട്ടമാണ് തമ്മിൽ തമ്മിൽ എന്തൊക്കെയോ പറയുന്നുണ്ട് ചിരിക്കുന്നുമുണ്ട്. ഐ കോൺടാക്ട് കൊടുത്തതും അവർ കുറച്ചു കൂടി അടുത്ത് അടുത്ത് വരാൻ തുടങ്ങി. ടീച്ചറിന് ചെറുതായി പേടി തോന്നി തുടങ്ങി, ഇരുണ്ടു മൂടി കിടക്കുവാന്, കടകളുടെ അരണ്ട വെളിച്ചം മാത്രമേ ഉള്ളു പോരാത്തത്തിനു മഴയും.

Leave a Reply

Your email address will not be published. Required fields are marked *