ഹരിതം സുന്ദരം [Artificial Nanadhu]

Posted by

 

ആതിര : അച്ഛാ അവന് ഇഷ്ടമല്ലേ പിന്നെ നമ്മൾ പോകണോ നമുക്ക് വേറൊരു ദിവസം പോയാൽ പോരേ

 

ദാസൻ : മോളെ ഇന്ന് അവനെ കൊണ്ടുപോയില്ലെങ്കിൽ അവൻ വരില്ല പിന്നെയും എന്തെങ്കിലും പറഞ്ഞു മുങ്ങും ഇതിപ്പോ എത്രാമത്തെ ആലോചനയിൽ നിന്നാ അവൻ ഒഴിഞ്ഞു മാറുന്നെ

 

ആതിര : ഇല്ലച്ച അവൻ മാറില്ല അവനെ ഞാൻ കൊണ്ടുവന്നോളാം

 

മഹേഷ്‌ : ആതി നീ അവനു വക്കാലത്ത് പറയല്ലേ അവൻ ഇത്രേ ആലോചന ഉഴപ്പിയതിൽ നല്ലൊരു പങ്ക് നിനക്കാ നീ ഇതുപോലെ അച്ഛനോട് അവധി പറയും അവൻ മുങ്ങും ഇനി അതു നടക്കില്ല ഇന്ന് അവനെ ഞങ്ങൾ കൊണ്ടുപോവും

 

അമ്മു ഒഴികെ എല്ലാവരും റെഡിയായി കാറിൽ കയറി

 

പ്രിയ : അമ്മു അവസാനമായി ചോദിക്കുവാ നീ വരുന്നുണ്ടോ

 

അമ്മു : അവളുടെ കല്യാണം കൂടാൻ എന്റെ പട്ടി വരും നിങ്ങൾ ഇറങ്ങിക്കോ ഞാൻ ഇല്ലേ

 

മിഥുൻ : ഏട്ടാ അവൾക്കിപ്പോഴും ദേഷ്യം മാറിയില്ലേ

 

ആതിര : കൃഷ്ണൻ മാമ്മൻ വന്നു കല്യാണം വിളിച്ചപ്പോൾ തൊട്ട് ഞാനും അമ്മയും അവളുടെ പുറകെ നടക്കുന്നതാ അവൾ അമ്പിനും വില്ലിനും അടുത്തില്ല പിന്നെ അച്ഛന്റെ വക സപ്പോർട്ടും

 

മഹേഷ്‌ : അച്ഛൻ അനാവിശ്യമായി അവളെ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നത് കൊണ്ടാ അവൾക്കിത്ര വാശി

 

ദാസൻ : ഈ ഒരു കാര്യത്തിൽ മാത്രം ഞാൻ എന്റെ മോളെ ഒന്നും പറയില്ല അവൾ അന്ന് അത്ര നാണംകേട്ട് നിന്നതാ അവളുടെ മനസ് അത്ര നൊന്തിട്ടുണ്ടാവും അതാ അവൾ വരാത്തത് അന്ന് അനിയത്തീടെ കരച്ചിൽ കണ്ട് മാളൂന്റെ കരണകുറ്റി അടിച്ചു പൊളിച്ച അച്ചു. നീ തന്നെ ഇത് പറയണേ അതൊക്കെ പോട്ടെ വണ്ടി എടുക്ക് മനു ആദ്യം ആ കുട്ടിയെ പോയി കാണാം

 

 

ഫോൺ ഫ്ലൈറ്റ് മോഡലേക്ക് ഇട്ട് വിടെത്തുമ്പോൾ വിളിച്ചേക്ക് എന്നു പറഞ്ഞു സീറ്റ്‌ ബാക്കിലേക്കാക്കി മിഥുൻ കണ്ണുകളടച്ചു

Leave a Reply

Your email address will not be published. Required fields are marked *