ഹരിതം സുന്ദരം [Artificial Nanadhu]

Posted by

 

പ്രിയ : ദാസേട്ടാ നിങ്ങൾ കേട്ടില്ലേ ഇവൾ പറഞ്ഞത് അല്ലെങ്കിലും ഇവൾ പറയുന്നത്തിനും ചെയ്യുന്നത്തിനും നിങ്ങളാലാണല്ലോ കൂട്ട്

 

ദാസൻ : അതേ എന്റെ മോൾക്ക് എന്നും ഞാൻ ഉണ്ട്

 

മഹേഷ്‌ : ഒന്ന് നിർത്തുവോ എല്ലാരും

 

പ്രിയ : മനു നീ കേട്ടില്ലേ ഇവൾ പറഞ്ഞത്

 

മഹേഷ് : എടി പെണ്ണേ നിന്റെ നാക്ക് ഞാൻ ചെത്തി ഉപ്പിലിടും നോക്കിക്കോ

 

മഹേഷിനെ കൊഞ്ഞനം കുത്തി കാണിച്ച് അമ്മു അകത്തേക്കോടി

 

ആതിര : അമ്മേ ദേ ഇവളെയൊന്നു പിടിച്ചേ അല്ല നിങ്ങളൊന്നും റെഡിയായില്ലേ

 

മഹേഷ്‌ : ഞങ്ങളൊക്കെ എത്രനേരായി റെഡിയായി നിക്കുന്നു കെട്ടിലമ്മ ഇപ്പോഴല്ലേ ഇങ്ങോട്ട് എഴുന്നള്ളുന്നത്

 

ആതിര : ദേ മനുവേട്ടാ രാവിലെ തന്നെ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്

 

മിഥുൻ : എല്ലാരും ഒന്ന് നിർത്തുവോ ഒന്നാമത് മനുഷ്യയനിവിടെ ടെൻഷൻ അടിച്ചിരിക്കുവാ

 

മഹേഷ്‌ : അല്ല ടെൻഷൻ അടിക്കാൻ മാത്രം കല്യാണം മാളുവിനല്ലേ നിന്റെ അല്ലല്ലോ

 

ദാസൻ : മനു പോവുന്നവഴി നമുക്കൊരു കുട്ടിയെ കാണാനുണ്ട് നിന്നോടും ആതിമോളോടും പറയാനിരിക്കുവായിരുന്നു

 

ആതിര : എവിടെയാ അച്ഛാ

 

ദാസൻ : ആലുവ ഭാഗത്ത്‌ എവിടേയോ ആണ് നിങ്ങളുടെ കൊച്ചിച്ചൻ ഹരി കൊണ്ടുവന്ന ആലോചനയാ

 

മഹേഷ്‌ : വെറുതെയല്ല അച്ചൂന് ടെൻഷൻ നീ ഇന്ന് കെട്ടണ്ടടാ പെണ്ണ് കണ്ട് സമയമെടുത്ത് സാവധാനം കെട്ടിയമതി ഇല്ലെങ്കിൽ എന്നേ പോലെ ആവും

 

ദാസൻ : എന്താടാ എന്റെ മോൾക്ക് കുഴപ്പം

 

മഹേഷ്‌ : അയ്യോ ഒന്നുല്ലേ വെറുതെ പറഞ്ഞതാണാച്ഛാ

 

മിഥുൻ : ഏട്ടാ,ഏട്ടത്തി അച്ഛനോടൊന്നു പറ നമുക്ക് വേറൊരു ദിവസം പോവാം

 

ദാസൻ : വേറൊരു ദിവസവുമില്ല ഇന്ന് തന്നെ നമ്മൾ പോവും

 

മിഥുൻ അമർഷത്തോടെ അവിടെനിന്നും കൈകഴുകാനായി എണിറ്റു

Leave a Reply

Your email address will not be published. Required fields are marked *