ഹരിതം സുന്ദരം [Artificial Nanadhu]

Posted by

 

ഏട്ടാ ഏട്ടാ ഹലോ …..! ഇതെന്താ സ്വപ്നം കാണുവാണോ അനിയത്തി മൃദുലയുടെ വിളികേട്ടാണ് മിഥുൻ ചിന്തയിൽ നിന്ന് ഞെട്ടി ഉണരുന്നത്

 

മിഥുൻ : ഒന്നുല്ല അമ്മുട്ടി ഞാൻ ഓഫീസിലെ ഒരു കാര്യം ഓർത്തിരുന്നതാ

 

അമ്മു : പിന്നെ അതൊന്നുമല്ല ചേട്ടൻ ഇന്ന് കാണാൻ പോകുന്ന ആ ചേച്ചീനെപ്പറ്റി അല്ലേ ഓർത്തത് കള്ളം പറയണ്ട

 

മിഥുൻ : പിന്നെ ഇതുവരെ കാണാത്ത ഒരാളെപ്പറ്റി ഓർക്കാൻ എനിക്ക് വട്ടാണല്ലേ ഒന്ന് പോയെടി

 

അമ്മു : പോടാ നിന്നെ അമ്മ വിളിക്കുന്നു

അതു പറഞ്ഞു അമ്മു റൂമിന്നു ഇറങ്ങി ഓടി

കുളിക്കുന്നതിനായി മിഥുൻ ബാത്‌റൂമിലേക്കും

 

മിഥുൻ കോൺടാക്ടർ ശിവദാസന്റെയും അംഗൻവാടി ടീച്ചറായ പ്രിയയുടെയും രണ്ടാമത്തെ മകൻ ഇപ്പോൾ ഗവണ്മെന്റ് സർവീസിൽ അസിസ്റ്റന്റ് സുപ്രണ്ടായിജോലിചെയ്യുന്നു ചേട്ടൻ : മഹേഷ്‌ (മനു) ബാങ്ക് ഓഫീസർ ചേട്ടത്തി : ആതിര ടീച്ചർ അനിയത്തി : മൃദൂല (അമ്മു) ബിടെക് സെക്കൻഡ് ഇയറിന് പഠിക്കുന്നു ഇതാണ് മിഥുന്റെ കുടുംബം ഒരാൾ കുടിയുണ്ട് മഹേഷിന്റെയും ആതിരയുടെ മോൾ ആരുഷി

 

പെട്ടന്ന് റെഡിയായി മിഥുൻ താഴെയെത്തി ബ്രേക്ക്‌ ഫാസ്റ്റ് കഴികാനിരുന്നു മിഥുന് കഴിക്കാൻ ദോശവിളമ്പികൊണ്ട് അമ്മ പറഞ്ഞു 12.30നാണു മുഹൂർത്തം നമ്മൾ അവിടെപോയി പെണ്ണ് കണ്ട് സമയത്ത് എത്തുവോ

 

അച്ഛൻ : അതൊക്കെ എത്തും ഇല്ലെങ്കിൽ ഇപ്പോ എന്താ കേട്ട്കാണാൻ പറ്റില്ലെന്നല്ലേ ഉള്ളു

 

പ്രിയ : അതു നടക്കില്ല എന്റെ വീട്ടിൽ നടക്കുന്ന ഒരു കല്യാണത്തിന് നിങ്ങൾക്ക് സമയത്ത് എത്താൻ പറ്റില്ലേ

 

അമ്മു : പിന്നെ ആ അലവലാതി മാളൂന്റെ കല്യാണത്തിന് ഇവിടുന്ന് പോകുന്നത് തന്നെ വലിയകാര്യം അവിടെ സമയത്തിനൊന്നും എത്തണ്ട അച്ഛാ

 

പ്രിയ : അതുപറയാൻ നീ ആരാടി അതും പറഞ്ഞുകൊണ്ട്

അമ്മുവിനെ തല്ലാൻ കൈയോങ്ങികൊണ്ട് പ്രിയ ചീറിയടുത് പ്രിയയെ തടഞ്ഞുകൊണ്ട് ദാസൻ പറഞ്ഞു എന്റെ മോളെ തൊട്ടാൽ നിന്നെ ഞാൻ കാണിച്ചുതരാം

Leave a Reply

Your email address will not be published. Required fields are marked *