ഹൈറേഞ്ചിലെ ചേച്ചി 2 [Deepak]

Posted by

അൽപ്പം കഴിഞ്ഞപ്പോൾ ലീലച്ചേച്ചി അവിടേയ്ക്കു വന്നു.

അവരും ഞാൻ അവിടെ ആദ്യം ചെല്ലും പോലെ അഭിനയിച്ചു.

കിളവൻ  ഒരു പൈന്റുമായാണെത്തിയത്.

“തംപീ കൊഞ്ചം തണ്ണി പോരുമാ”

ഞാനൊന്നും പറഞ്ഞില്ല.

ചേച്ചി രണ്ടു ഗ്ലാസ്സും വെള്ളവും ടച്ചിങ്ങും കൊണ്ട് വെച്ചു.

“നിങ്ങളോ മുഴു കുടിയനായി, ഇനി ആ കൊച്ചനെ കൂടി കുടി പഠിപ്പിക്കുമോ?”

ചേച്ചിയുടെ ആ സംസാരം എനിക്ക് ബോധിച്ചു. എന്നെ ഒരു നല്ല വ്യക്തിയാക്കുവാനുള്ള അവരുടെ തന്ത്രമാണതെന്നെനിക്കറിയാം.

എന്തെങ്കിലുമാകട്ടെ വൃദ്ധൻ പകർന്നു തന്ന ഒരു പെഗ്ഗ് ഒറ്റ വലിക്കു കുടിച്ചു ചുണ്ടു തടവി ഞാൻ അയാളെ ശ്രദ്ദിച്ചു. അയാൾ എന്നെ നോക്കി-കളിയാക്കി. രണ്ടു പെഗ്ഗ് ചെന്നപ്പോഴേയ്ക്കും കിളവൻ ആടിത്തുടങ്ങി വാക്കുകൾക്കിടയിൽ ഴ എന്ന അക്ഷരം കൂടിക്കൂടി വന്നു. ചേച്ചി വിളമ്പി വെച്ച ത്രികോണം പോലുള്ള നെയ് പുരട്ടിയ ഗോതമ്പ് ചപ്പാത്തിയും ക്രീം പോലുള്ള ഉരുളക്കിഴങ്ങു കറിയും ഞാനും കിളവനും ഭക്ഷിച്ചു.  അൽപ്പനേരം കഴിഞ്ഞപ്പോൾ കാറ്റഴിച്ചു വിട്ട ബലൂൺ പോലെ കിളവൻ കട്ടിലിലേക്ക് മലച്ചു. ചേച്ചി അയാളെ കട്ടിലിനു നേരെ ആക്കി കിടത്തി.

കുനിഞ്ഞുനിന്നപ്പോൾ ചേച്ചി എന്നെ ചന്തികൊണ്ട് ഉരസി.

കിടന്നു അൽപ്പനേരം കഴിഞ്ഞപ്പോൾ കിളവൻ കൂക്ക് വിളിക്കാൻ തുടങ്ങി.

കൂക്ക് വിളി കേട്ട് പുറത്തു കളിച്ചുകൊണ്ടിരുന്ന കുട്ടികൾ അകത്തേയ്ക്കു ഓടിയെത്തി.

ചേച്ചി എന്നെ നോക്കി.

“ഇത് പതിവാ, അൽപ്പം ഉള്ളിൽ ചെന്നാൽ പിന്നെ പറയുവേം  വേണ്ട”

ചേച്ചി കുട്ടികൾക്ക് നേരെ തിരിഞ്ഞു:” പോ അകത്തു പോ, അസത്തുക്കൾ. വല്ലോം കഴിച്ചു പോയിക്കിടന്നു ഉറങ്ങിക്കോ അച്ഛനെ കണ്ടു പടിക്കണ്ടാ”

ചേച്ചി അവർക്കു ഭക്ഷണം കൊടുത്തു അകത്തെ മുറിയിൽ കൊണ്ട് കിടത്തി.

ഒരു സ്ത്രീക്ക് അയാളിലുള്ള അസംതൃപ്തി വളരെ വ്യക്തമാക്കുന്ന വാചകങ്ങൾ ആയിരുന്നു ചേച്ചി പറഞ്ഞതൊക്കെ.

Leave a Reply

Your email address will not be published. Required fields are marked *