ഗെയിം
Game | Author : Krishnapriya
ടൗണിലെ തിരക്കിനിടയിലൂടെ അവന്റെ കാർ പാഞ്ഞുകൊണ്ടിരുന്നു, അവനാകെ ഭ്രാന്ത് പിടിക്കുക ആയിരുന്നു. അവൾ എന്തിനാണ് തന്നോട് അങ്ങനെ ചെയ്തേ എന്ത് കുറവാണു താൻ അവൾക്ക് വരുത്തിയത്.. കാർ ഒരു സൈഡിലേക്കൊതുക്കി. സീറ്റിൽ ചാരി കണ്ണടച്ച് കിടന്നു. കുറച്ചു മുൻപ് നടന്ന സംഭവങ്ങൾ അവന്റെ ഉള്ളിൽ തെളിഞ്ഞു
തന്റെ ഫ്രണ്ട് നവീന്റെ ഫ്ലാറ്റിലേക്ക് സർപ്രൈസ് ആയി കയറിയതാണ്. ലോക്ക് ചെയ്തിട്ടില്ല. അവൻ അകത്തുണ്ടെന്നു മനസിലായി. ഹാളിലെത്തിയപ്പോൾ ആരുമില്ല. എന്നാൽ അടുത്ത മുറിയിൽ നിന്നും ചില ശബ്ദങ്ങൾ, ആ മുറി ചാരിയിട്ടെ ഉണ്ടായിരുന്നുള്ളു. അകത്തേക്ക് നോക്കിയ അവൻ ഞെട്ടിപ്പോയി നവീന്റെ ദേഹത്തോടെ പുണർന്നു നഗ്നയായി അവന്റെ സ്വന്തം ഇമ….. തകർന്നു പോയി. ഒന്നും മിണ്ടിയില്ല അവിടുന്നുള്ള യാത്രയാണിത്
അവൻ, രാഹുൽ കൊച്ചിയിൽ സ്വന്തം ഗാർമെന്റ് ഷോപ്പ് നടത്തുന്നു ഭാര്യ ഇമ പ്രൈവറ്റ് കമ്പനിയിൽ ജോലി ആണ്, പ്രണയ വിവാഹം. അന്യജാതി പെൺകുട്ടിയെ വിവാഹം കഴിച്ചപ്പോൾ വീട്ടുകാർ എതിർത്തു. എന്നാൽ അവൻ അവളെ ഉപേക്ഷിച്ചില്ല. കൂടെ കൂട്ടി. ഇപ്പോൾ വർഷം ഒന്ന് ആയിരിക്കുന്നു
ഇന്നത്തെ കാഴ്ച, രാഹുലിലെ മനുഷ്യനെ കൊല്ലുകയായിരുന്നു. അവൻ വണ്ടിയെടുത്തു വീട്ടിലേക്ക് പോയി 7 മണി ആയപ്പോൾ ഇമ എത്തി.
“ആഹാ ഏട്ടൻ വന്നോ ഞാൻ കൂട്ടുകാരിയുടെ വീട് വരെ പോയി,”
തന്നെ കണ്ടിട്ടും ഒരു ഭാവവും ഇല്ലാതെ നോക്കുന്ന അവന്റെ നെറ്റിയിൽ കൈചേർത്തു “ന്താ ഏട്ടാ തലവേദന ഉണ്ടോ ”
“ഹേയ് ഇല്ലെടാ ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ നീ ഒരു കോഫീ എടുക്ക് ” അതും പറഞ്ഞു അവൻ ഫ്രഷ് ആകാൻ പോയി.
ഫ്രഷ് ആയി വന്നപ്പോളേക്കും ഇമ കോഫീ എടുത്തിരുന്നു. അവൻ കോഫീ കുടിക്കുമ്പോളേക്കും ഇമ ഫ്രഷ് ആയി വന്നു.
രാഹുൽ ഇമയെ തന്നെ നോക്കി. ഒരു കുറ്റബോധവും ഇല്ലാതെ തന്നോട് നോർമൽ ആയി പെരുമാറുന്ന തന്റെ ഭാര്യ. ‘കൊന്നാലോ ഇവളെ????
നോ പാടില്ല. നീ വേദന അറിയണം ഇമ, അറിയിക്കും ഞാൻ…