അരുണിന്റെ പ്രയാണം [Shamna Sajida]

Posted by

ലച്ചു : കണ്ടിട്ട് കൊള്ളാം ചേച്ചിക്ക് ചേരും എന്ന് തോന്നുന്നു. പക്ഷേ സൈസ് ആണ് പ്രോബ്ലം. ചേച്ചിക്ക് ഇത് പാകമാകുമോ എന്തോ ?

ഞാൻ : നിൻറെ സൈസ് എത്രയാ?

അവൾ എൻറെ മുഖത്തേക്ക് കൂർപ്പിച്ച് നോക്കി

ഞാൻ : അതല്ല. നിന്നെക്കാളും തടി ഉണ്ടല്ലോ ചേച്ചിക്ക്. അപ്പോ നീ എടുക്കുന്നതിന്റെ നേരെ വലിയ സൈസ് എടുത്താൽ പോരേ?

ലച്ചു : എനിക്ക് വേറൊരു ഐഡിയ തോന്നുന്നുണ്ട് പറയട്ടെ

ഞാൻ : ആ പറ

ലച്ചു : നിങ്ങളും ചേച്ചിയും ഏകദേശം ഒരേ സൈസ് അല്ലേ?

ഞാൻ : അതെ, അതിന്

ലച്ചു : അപ്പോൾ പിന്നെ നിങ്ങള് ഇത് ഒന്ന് ഇട്ടു നോക്കിയാൽ നമുക്ക് മനസ്സിലാകുമല്ലോ സൈസ് ഒക്കെ ആണോന്ന്.

ഞാൻ : ആഹ് , നല്ല കോമഡി. കേൾക്കാൻ നല്ല രസമുണ്ട്

ലച്ചു : ഞാൻ തമാശ പറഞ്ഞതല്ല. നിങ്ങൾ രണ്ടുപേരും ഒരേ സൈസാണ്. പിന്നെ ഏകദേശം രണ്ടു പേരെയും കാണാനും ഒരു പോലെയുണ്ട്. അപ്പോൾ നിങ്ങൾ ഇതൊന്നു ട്രൈ ചെയ്തു നോക്കിയ നമുക്ക് ചേച്ചിക്ക് പാകമാകുമോ എന്നറിയാനും പറ്റും ചേച്ചിക്ക് ഇത് ചേരുമോ എന്ന് ഉറപ്പിക്കാനും പറ്റും.

അവൾ പറയുന്നതിൽ കാര്യമുണ്ടെന്ന് എനിക്കും തോന്നി. പത്തിരണ്ടായിരത്തിന്റെ ടോപ്പ് ആണേ. മേടിച്ചിട്ട് ചേച്ചിക്ക് അത് പാകമാകുന്നില്ലെങ്കിൽ പൈസ ചുമ്മാ പോകില്ലേ

ഞാൻ : ഓക്കേ ഞാൻ ഇട്ടു നോക്കാം, പക്ഷേ എവിടുന്ന് ഇടും. ലേഡീസ് ട്രയൽ റൂമിലോട്ട് എനിക്ക് വരാൻ പറ്റില്ലല്ലോ

ലച്ചു : അതിനൊക്കെ ഞാൻ വഴി കണ്ടിട്ടുണ്ട്. നിങ്ങള് ആ ടോപ്പ് ഇങ്ങ് താ മനുഷ്യ

ഞാന് അത് അവൾക്കു കൊടുത്തു

ലച്ചു : ടോപ്പ് മാത്രം ഇട്ടു നോക്കിയ ചേച്ചിക്ക് ചേരുമോ എന്ന് അറിയാൻ പറ്റില്ല. ബോട്ടം എന്തെങ്കിലും സെലക്ട് ചെയ്യണം

ഞാൻ : ബോട്ടമോ, അതെന്താ

ലച്ചു : ഓഹ് , ബോട്ടം എന്ന് പറഞ്ഞാൽ അടിയിൽ ഇടുന്നത്. നിങ്ങള് പാൻറ് ഇടുന്നത് പോലെ

ഞാൻ : ഓഹ് ഓക്കേ

ലച്ചു : ഇങ്ങോട്ട് വാ, ഇവിടെയാണ് അതിൻറെ സെക്ഷൻ,

Leave a Reply

Your email address will not be published. Required fields are marked *