അരുണിന്റെ പ്രയാണം [Shamna Sajida]

Posted by

5/06/2022 ഒരു ഞായറാഴ്ച. ഈ ഡേറ്റ് ഓർത്തിരിക്കാൻ കാരണമുണ്ട്. എൻറെ ലൈഫിന്റെ ഒരു ടേണിങ് പോയിൻറ് എന്നൊക്കെ പറയാം. അന്ന് എല്ലാ വീക്കെൻ്റിലേം പോലെ ഷോപ്പിങ്ങിൽ ആയിരുന്നു. ലുലുവിലാണ് ഞങ്ങൾ പോകാറ്. സൂപ്പർ മാർക്കറ്റ് ഒക്കെ കയറി ഇറങ്ങി അവള് കുറച്ച് ഡ്രസ്സ് എടുക്കണം എന്ന് പറഞ്ഞു സുഡിയോയിലോട്ട് കയറി. ഞാൻ എനിക്ക് ടീഷർട്ട് എടുക്കുന്നതിന് വേണ്ടി മെൻ സെക്ഷനിലോട്ടും അവള് ലേഡീസിൻ്റെ ഭാഗത്തേക്കും പോയി.

ലച്ചു : അതെ, അരുണേട്ടാ

ഞാൻ : ആഹ്, എന്താ, നീ ഇത്ര പെട്ടെന്ന് എടുത്തു കഴിഞ്ഞോ?

ലച്ചു : എടുത്ത് കഴിഞ്ഞിട്ട് ഒന്നുമില്ല. അടുത്തയാഴ്ച അല്ലേ നിങ്ങളുടെ ചേച്ചിയുടെ ബർത്ത് ഡേ, നമുക്കെന്തേലും ഗിഫ്റ്റ് കൊടുക്കണ്ടേ ?

ഞാൻ : ഓഹ്, താങ്ക്യൂ പൊണ്ടാട്ടി, ഓർമ്മിപ്പിച്ചതിന്,

ലച്ചു : സ്വന്തം ഭാര്യയുടെ ബർത്ത് ഡേ ഡേറ്റ് പോലും അറിയില്ലെന്ന് എനിക്കറിയില്ലേ.പിന്നെയാ ചേച്ചിടെ, ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ലാലോ, ആഹ്, എന്തായാലും അങ്ങോട്ട് വാ മനുഷ്യ, നിങ്ങൾ തന്നെ ഒന്ന് സെലക്ട് ചെയ്യൂ.

ഞാൻ : ഞാനെന്ത് സെലക്ട് ചെയ്യാനാ? നീ തന്നെ ഒന്ന് നല്ലത് നോക്കി എടുക്ക്

ലച്ചു : ഓർമിപ്പിച്ച് തന്നതും പോരാ, സെലക്ട് ചെയ്യാനെങ്കിലും ഒന്ന് ഹെൽപ്പ് ചെയ്യു.

ഞാൻ : ഓക്കേ ഞാൻ വരാം.

ഒരു കുർത്ത ടൈപ്പ് ടോപ്പ് എടുക്കാം എന്ന് കരുതി അതിൻറെ ഭാഗത്തോട്ട് ഞങ്ങൾ രണ്ടുപേരും പോയി

ലച്ചു : നിങ്ങൾ തന്നെ ഒന്ന് സെലക്ട് ചെയ്യ്. നിങ്ങളുടെ ചേച്ചിക്ക് അല്ലേ

ഞാനിപ്പോൾ എന്ത് സെലക്ട് ചെയ്യാനാ, ഇതിനെപ്പറ്റി വലിയ ധാരണയൊന്നും എനിക്കില്ല. എങ്കിലും അവളുടെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ടെന്ന് കരുതി ഒരു റോസ് കളർ ടോപ്പ് പൂക്കൾ ഒക്കെ വരുന്ന ടൈപ്പ് കോട്ടന്റെ ടോപ്പ് സെലക്ട് ചെയ്തു കൊടുത്തു.

ഞാൻ : ഇതെങ്ങനെയുണ്ട്? ചേച്ചിക്ക് ചേരുമോ ?

Leave a Reply

Your email address will not be published. Required fields are marked *