ആരതി കല്യാണം 3 [അഭിമന്യു]

Posted by

 

 

“”അപ്പൊ അവന്മാര് നമ്മളെ തിരിച്ചുതല്ലും എന്ന് നിനക്ക് പേടിയില്ലേ…?? എന്റെ ഉള്ളിലെ സംശയം ചോദിച്ചതും,

 

 

“”ഞാൻ എന്തിന് പേടിക്കണം…?? ഇതെന്റെ നാടാണ്… ഇവടെ വെച്ച് അവനെന്നെ ഒരു മൈരും ചെയ്യാബോണില്ല… ഇവടെന്നല്ല ഒരു കാലിന്റെടേലും വെച്ചെന്നെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല…”” സാധാരണ ഇങ്ങനത്തെ ഡയലോഗൊക്കെ പുച്ഛിച്ചു തള്ളാറുള്ള ഞാൻ അവന്റെ കോൺഫിഡൻസും മുഖഭാവവും ഒക്കെ കണ്ട് തരിച്ചു നിന്നുപോയി… ആ അവസ്ഥ തന്നെയായിരുന്നു വിച്ചൂവിനും…

 

 

 

അങ്ങനെ ഞങ്ങൾ തമ്മിൽ തമ്മിൽ പരിചയപ്പെടാൻ തുടങ്ങി… നേരത്തെ പറഞ്ഞപോലെ യദു ഈ നാട്ടുകാരനാണ് വീട് നമ്മടെ ഗുരുവായൂർ അമ്പലത്തിന്റെ അടുത്തായി വരും… എപ്പഴും അമ്പലങ്ങൾ കേറി ഇറങ്ങുന്ന അമ്മയും നിരീശ്വരവാദിയായ അച്ഛനും പിന്നെ ഒരു ചേട്ടനും….

 

 

 

അച്ഛൻ കൃഷിയും പാർട്ടിയും ഒക്കെയായി നടക്കുന്നു… ചേട്ടൻ ബാംഗ്ലൂരിൽ ഏതോ ഐ ട്ടി കമ്പനിയിൽ ജോലിചെയ്യുന്നു….

 

 

ഹരി ചാവക്കാടുകാരനാണ്…!! വീട്ടിൽ അച്ഛൻ പിന്നെ രണ്ടനിയത്തി,അച്ഛൻ ആയകാലത്തു തെറ്റില്ലാത്ത പൈസ ഉണ്ടാക്കി വെച്ച് ഇപ്പൊ അതും കെട്ടിപിടിച്ചിരിക്കുന്നു… അച്ഛനും മോനും അത്ര രസത്തിലല്ല… അതോണ്ട് തന്നെ അവന്റെ കാര്യങ്ങൾക്കുള്ള പൈസ അവൻ തന്നെ അല്ലറചില്ലറ ജോലിചെയ്തോണ്ടാകുന്നു …മൂത്ത അനിയത്തി ഇപ്പൊ പ്ലസ് വണ്ണിന് പഠിക്കുന്നു… ഇളയത് അഞ്ചാംക്ലാസിൽ…!! അമ്മ ഒരു എഴുകൊല്ലം മുന്പേ മരിച്ചുപോയി…!! അത്കേട്ടതും ഞങ്ങൾ മൂന്ന് പേരും മിണ്ടാതിരുന്നു…!! പാവം…!! അമ്മയില്ലാത്ത ജീവിതം എനിക്ക് ഓർക്കാനുംകൂടി പറ്റാത്ത സാഹചര്യത്തിൽ അവന്റെ കാര്യം കേട്ടതും ഞങ്ങൾ ആകെ വല്ലാതെയായി… അവനെ സമാധാനിപ്പിക്കണോ അതോ സാധാരണപോലെ സംസാരിക്കണോ എന്നൊന്നും ഞങ്ങൾക്കറിയില്ലായിരുന്നു… എന്തോ ഭാഗ്യത്തിന് മൂഡ് മാറ്റാൻ ദൈവധൂതനെപോലെ ഒരുത്തൻ കവിളും പൊത്തിപിടിച്ഛ് ഞങ്ങൾടെ മുന്നിലെ സീറ്റിൽ വന്നിരുന്നു… ആരാന്നറിയില്ലെങ്കി കൂടി അവന്റെ കവിള് പൊത്തിയുള്ള വരവുകണ്ടപ്പോ എനിക്ക് ചിരിവന്നെങ്കിലും ഈ സമയത്ത് ചിരിച്ചാൽ ശെരിയാവില്ല എന്ന് തോന്നിയതുകാരണം മാത്രം ചിരിച്ചില്ല…!!

Leave a Reply

Your email address will not be published. Required fields are marked *