ആരതി കല്യാണം 3 [അഭിമന്യു]

Posted by

 

 

അവരുടെ കൂട്ടത്തിൽ ആരതി ഉണ്ടായിരുന്നില്ല, ഇന്ന് ചെലപ്പോ ലീവ് ആയിരിക്കും… ഇന്നലെ കൊറേ ഊക്ക് വാങ്ങിയതല്ലേ, ക്ഷീണം കാണും…!!!

 

 

ഇന്നലെത്തെന്റെ ബാക്കി ഇന്നുണ്ടാവോ എന്ന് ചിന്തിച്ചിരിക്കുമ്പഴാണ് ഇന്നലെ ഞങ്ങക്ക് ക്ലാസ്സ്‌ കാണിച്ചു തന്ന സർ വിഴിയിൽ വെച്ചുകണ്ട ഞങ്ങളെ പ്രിൻസിപ്പളിന്റെ റൂമിലോട്ട് ചെല്ലാൻ പറയുന്നത്…!?? അവിടെ ചെന്നപ്പോഴാണ് ആരതിടെ ക്ലാസ്സിൽ വച്ചു ഞങ്ങള് തല്ലിയവന്മാരും നിൽക്കുന്നത് കണ്ടത്…!! പിന്നെ എല്ലാർക്കും കൊറേ ആട്ടും തുപ്പും അതിന്റൊപ്പം ഞങ്ങക്ക് ഞങ്ങടെ ആദ്യത്തെ ലാസ്റ്റ് വാണിംഗും കിട്ടി… ഇനിയെത്രയെത്ര ലാസ്റ്റ് വാണിംഗ് വരാൻ കിടക്കുന്നു….!!

 

 

പ്രിൻസിപ്പളിന്റെ റൂമിൽ നിന്നിറങ്ങിയ ഞങ്ങളെ അവന്മാർ നോക്കി ദഹിപ്പിക്കുന്നുണ്ടായിരുന്നു… അതിനൊരു നടുവിരലും ഇട്ടുകൊടുത്ത് ഞങ്ങളിങ്ങു പൊന്നു…!!!

 

 

ക്ലാസ്സിൽ കേറാൻ വലിയ താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും ടീച്ചർക്ക് മുഖം കാണിക്കാനെങ്കിലും ഫസ്റ്റ് പീരിയഡ് കേറാൻ തീരുമാനിച്ചു…!! ക്ലാസ്സിൽ കേറി ജന്മനാ ഞങ്ങൾക്കെഴുതികിട്ടിയ ലാസ്റ്റ് ബെഞ്ചിൽ നോക്കുമ്പോ പരിചയമില്ലാത്തൊരുത്തൻ അവടെ ഇരിക്കുന്നു…!! അവനെ കണ്ട അജയ് ആരാടാ മൈരേ നീ എന്ന് ചോദിക്കുന്നതിനു പകരം ആരാ ബ്രോ എന്ന് സൗമ്യമായി ചോദിച്ചതും, അവൻ ഞങ്ങളെ അഞ്ചു പേരെയും വിലയിരുത്തുന്നത് പോലെയൊരു നോട്ടം നോക്കി, ശേഷം

 

 

“” ഞാൻ ആദർശ്, ആദർശ് മാരാർ…!! ഇന്നലെ വരാൻ പറ്റിയില്ല…!! ഞാൻ ഇവിടെ ഇരുന്നോട്ടെ..?? ഇവടെ ഇനി വേറെ ആരേലും വരാനുണ്ടോ…?? “” എന്നവൻ ചോദിച്ചതും വിച്ചു അതിന് വേറെ ആരും വരാനില്ല, ബ്രോ തന്നെ അവിടിരുന്നോ എന്ന് മറുപടി നൽകി…!! പെട്ടന്ന് ഏതോ ഒരു പെണ്ണ് ഞങ്ങടെ അടുത്തോട്ടു വന്നു,

Leave a Reply

Your email address will not be published. Required fields are marked *