ആരതി കല്യാണം 3 [അഭിമന്യു]

Posted by

ഒരു പതിനഞ്ചു മിനുട്ട് കഴിഞ്ഞതും വിച്ചൂവും അജയും വന്നു…!! അവരെ കണ്ട ഞാൻ വല്യതാൽപര്യം ഇല്ലായിരുന്നെങ്കിൽ കൂടി അവള് എന്ത പറഞ്ഞെന്ന് ചോദിച്ചതിന്,

 

 

“” ആ പെലാടിമക്കൾക് പ്രാന്താടാ…!! അവർക് നമ്മളെന്തിനാ അവന്മാരെ അടിച്ചേന്നും പിടിച്ചെന്നും ഒക്കെ അറിയണം… അതൊക്കെ കേട്ടപ്പോ എനിക്കങ്ങ് പൊളിഞ്ഞു വന്നു…!! അവസാനം അവരോടൊരു സോറി പറയണം പോലും …!! ഇല്ലെങ്കി അങ്ങ് വലിച്ചു കളയും എന്നൊരു ഭീഷണിയും…!! പിന്നെ ഞാൻ വീടോ..!! നീയൊക്കെ ചെയ്യാനൊള്ളത് ചെയ്യെന്നും പറഞ്ഞിങ്ങു പൊന്നു… “” പറഞ്ഞു തീർന്ന് എന്നെ നോക്കിയ അവനെ ഞാൻ അഭിമാനത്തോടെ തൊള്ളിൽ തട്ടി വെൽ ഡൺ മൈ ബോയ് എന്നും പറഞ്ഞു തിരിച്ചുനടന്നു…!!

 

 

തിരിച്ച് വണ്ടിടെ അടുത്ത് പോവുമ്പോഴും മനസ്സിന് എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക് പോലെ…!! ഇന്ന് അവന്മാരെ സ്വന്തം ക്ലാസ്സിൽ വെച്ച് തല്ലിയതല്ലേ..?? അതിനവർ പകരം ചോദിക്കാതിരിക്കോ…?? അത്രയ്ക്കും ഷോണ്ണക്കലാണോ അവരൊക്കെ…??

 

 

എന്റെ ഊഹം തെറ്റിയില്ല, ബൈക്കിന്റെ അടുത്തെത്തുന്നതിനു മുന്നെയായി കുറപേർ നിക്കുന്നു… ഈശ്വര പെട്ട്…!!!

 

 

“” അവരടെ ആ നിൽപ്പത്ര പന്തിയല്ലല്ലോ മക്കളെ…!!”” അവരെ കണ്ട വിച്ചു അത് പറഞ്ഞതും

 

 

“” നിങ്ങളൊന്നും പേടിക്കണ്ട… ഇവടെന്ന് ഒരുമൈരനും നമ്മളെ ഒന്നും ചെയാമ്പോണില്ല…!! “” എന്നും പറഞ്ഞ് യദു അവരുടെ അടുത്തേക്ക് നടന്നു, പിന്നാലെ ഞങ്ങളും…!! ഞങ്ങളെ കണ്ട അവന്മാറിലൊരുത്തൻ ഞങ്ങക്ക് നേരെ ചൂണ്ടി ബാക്കി ഓളോരോട് എന്തോ പറയുന്നത് കണ്ടു…!!! യദു ആണെങ്കിൽ ഇതൊന്നും വലിയ പുത്തരിയല്ല എന്നമട്ടിൽ അവർക്ക് നേരെ ചെന്നതും അവരുടെ കൂട്ടത്തിലെ തടിച്ചൊരുത്തൻ ഞങ്ങടെ അടുത്തേക്ക് വന്നു…!!

Leave a Reply

Your email address will not be published. Required fields are marked *