ഞങ്ങളുടെ [ജോർദ്ദാൻ]

Posted by

അമ്മയുടെ വിളി കേട്ട് കണ്ണ് തുറന്നപ്പോൾ അമ്മ എന്റെ കട്ടിലിനടുത്ത് ബാഗിൽ നിന്നും ഞാൻ കല്യാണത്തിന് ഇടാൻ കൊണ്ടുപോയ ട്രസ്സ് എല്ലാം അലക്കാൻ വേണ്ടി എടുക്കുകയാണ് എന്നിട്ട് എന്നെ ഒന്നുകൂടി തട്ടിവിളിച് എന്നോട് പറഞ്ഞു.

അമ്മ : വിയർത്തു കുളിച്ചല്ലേ വന്നത് എന്നിട്ട് നീ നേരെ കട്ടിലേക്ക് കയറി കിടന്നോ ഒന്ന് കുളിച്ചിട്ട് കിടക്കായിരുന്നില്ലേ കുട്ടാ

ഇതും പറഞ്ഞ് അമ്മ അലക്കാനുള്ള തുണിയുമായി പുറത്തേക്ക് പോയി

അപ്പോഴാണ് എനിക്ക് തോന്നിയത് മുറിയിൽ നല്ല ചൂടാണ് പോരാത്തതിന് ഫാനും കേടായി നന്നായി വിയർക്കുന്നുമുണ്ട് പെട്ടെന്ന് ഒരു കുളി കുളിച്ചിട്ട് വന്നു കിടന്നാലോ….

ഫോൺ എടുത്തു നോക്കിയപ്പോൾ സമയം അഞ്ചു മണി എന്ന് കണ്ടു എന്നിട്ട് കട്ടിൽ നിന്ന് എഴുന്നേറ്റ് കസേരയിൽ വിരിച്ചിട്ടിരുന്ന തോർത്തും എടുത്ത് ഞാൻ ബാത്റൂമിലേക്ക് നടന്നു ബാത്റൂമിൽ കയറിയപ്പോഴാണ് സോപ്പ് കഴിഞ്ഞദിവസം കല്യാണത്തിന് പോകാൻ വേണ്ടി കുളിച്ചപ്പോൾ ക്ലോസറ്റിലേക്ക് വീണുപോയ കാര്യം ഞാൻ ഓർക്കുന്നത് വീണ്ടും അവിടെ നിന്ന് ഇറങ്ങി അടുക്കളയിൽ അമ്മയുടെ അടുത്തേക്ക് ചെന്നപ്പോൾ അമ്മ അവിടെ പാത്രം കഴുകി കൊണ്ടിരിക്കുകയായിരുന്നു അമ്മയുടെ അടുത്ത് ചെന്ന്

ഞാൻ : അമ്മേ പൊട്ടിക്കാത്ത സോപ്പ് വല്ലതും ഉണ്ടോ….

അമ്മ : രണ്ടാഴ്ച മുൻപ് അല്ലെടാ നീ ഒരു സോപ്പ് ഇവിടുന്ന് എടുത്തോണ്ട് പോയത് അതു നീ ഇത്ര പെട്ടെന്ന് തീർത്തോ…

ഞാൻ : അത് ഞാൻ കഴിഞ്ഞ ദിവസം കുളിച്ചപ്പോൾ ക്ലോസറ്റിലേക്ക് ചാടിപ്പോയി….പിന്നെ അന്ന് നമ്മൾ കല്യാണത്തിന് പോയില്ല പിന്നെ ഞാൻ അത് മറന്നു ഇപ്പോൾ കുളിക്കാൻ കയറിയപ്പോഴാണ് ഓർക്കുന്നെ

അമ്മ : ആകെ ഉണ്ടായിരുന്നത് കഴിഞ്ഞ ദിവസം അവൾ എടുത്തോണ്ട് പോയി.. അല്ലെങ്കിൽ മോൻ കടയിൽ പോയി വാങ്ങിക്കേണ്ടി വരും… അല്ലെങ്കിൽ അവളുടെ റൂമിൽ പോയി എടുത്തോ…. പപ്പാ വരുമ്പോൾ ഒരു 5 സോപ്പ് കൂടി വാങ്ങിക്കോളാൻ പറയാം

Leave a Reply

Your email address will not be published. Required fields are marked *