കണിയാര് – ഇല്യ സംഭവിക്കാൻ പാടില്യാത്ത എന്തോ സംഭവിച്ചിരിക്കണു. അതിനിപ്പോ വേറെ പ്രേതിവിധിയൊന്നും പ്രേശ്നത്തിൽ കാണാനില്യ.
മാലതി ആകെ പരിഭ്രാന്തയായി.
മാലതി – ന്റെ ആയിലിയംശ്ശേരി അമ്മേ എന്തെങ്കിലും ഒരു പ്രതിവിധി ഈ ഉള്ളവൾക്കു കാട്ടിതരണേ.
കണിയാര് – ഒരു കാര്യം ചെയ്യുക. വാമനപുരത്തു പ്രസിഥനായ ഒരു സ്വാമി ഉണ്ട്. ഇത്തേടം വരെ വരുവോന്നു നിശ്ചയാവില്യ. എങ്കിലും ഞാനൊന്നു ശ്രേമിച്ചു നോകാം. അതേടം വരെ ചെന്നു കണ്ടു സംസാരിക്കാൻ കുടുംബത്തിൽ ആണുങ്ങളൊന്നും ഇല്യാന് ധരിപ്പിച്ചു നോകാം. അദ്ദേഹത്തിന് ചിലപ്പോ എന്തേലും ഒരു പോംവഴി കണ്ടെത്താൻ സാധിച്ചേക്കും.
മാലതി – ഉവ്വോ, എങ്കിൽ എത്രയും വേഗം ഒരു ദൂദനെ അങ്ങട് അയക്കാനോച്ചാ വെല്യ ഉപകാരമായിരിക്കും.
കണിയാര് പാതി സമ്മതം മൂളി മടങ്ങി.
മാലതി കിടപ്പറയിൽ പോയി തൊട്ടിലിൽ കിടക്കുന്ന ഉണ്ണിയെ വരി കയ്യിലെടുത്തു.
മാലതി – നീയും എന്നെവിട്ടു പോകുവോ ഉണ്ണിയെ…
മാലതി കുഞ്ഞിനേയും എടുത്തു ഉമ്മറത്തേക്കു നടന്നു. ദിവസങ്ങൾ കടന്നുപോയി.
വാര്യർ – തമ്പുരാട്ടി… തമ്പുരാട്ടി
വാര്യറുടെ വിളി കേട്ടു മാലതി കിടപ്പു മുറിയിൽനിന്നും കുഞ്ഞിനേയും കയ്യിലെടുത്തു ഉമ്മറത്തേക്കു ചെന്നു.
മാലതി – എന്താടോ വാര്യറെ കിടന്നു കൂവണേ ?
വാര്യർ – തമ്പുരാട്ടി, കണിയാര് വിളിപ്പിച്ചിരുന്നു. വാമനപുരത്തെ സ്വാമി നമ്മുടെ മനയിലേക്ക് പുറപ്പെട്ടുകഴിഞ്ഞിരിക്കണു.
മാലതി – ന്റെ ആയില്യംശ്ശേരി അമ്മേ.. നീ എന്റെ വിളി കേട്ടല്ലോ.
മാലതി ശാരധയെ കൂട്ടി, സ്വാമിയേ വരവേൽകാനുള്ള തയ്യാറെടുപ്പുകൾ നടത്തി.അന്ന് ഉച്ചയോടു കൂടി സ്വാമി മനയിൽ എത്തി. കർമങ്ങളും മറ്റും തുടങ്ങി.
മാലതി – വരിക, കയറി ഇരിക്കുക.
ഹോമംങ്ങൾ പാതി കഴിഞ്ഞു സ്വാമി ഒന്ന് എഴുനേറ്റു
സ്വാമി – ഇനി പ്രേധാനപ്പെട്ട ഒരു കാര്യം. അത് തമ്പുരാട്ടിയോട് മാത്രായിട്ടു പറയാനുള്ളതാ.
മാലതി – ഉവ്വ്.. ശാരദേ ഉണ്ണിയെയും എടുത്തു അകത്തേക്ക് പോകുക. മ്മ് വാര്യറോട് ഇനി പ്രേത്യേകിച്ചു പറയണോ.
എല്ലാവരും പോയി. മാലതിയും സ്വാമിയും തനിച്ചായി.
മാലതി – ന്താണാവോ, പറയുക
സ്വാമി- ഈ മനയിൽ പണ്ടൊരു ദുരന്ധം നടന്നിരിക്കാണു. അതിനി ശേഷം തലമുറകൾ പലതും കഴിഞ്ഞു. പക്ഷെ ഇപ്പോഴാണ് കൃത്യമായി ആ മൂന്നക്ക സംഖ്യ കണക്കു ഒരുമിച്ചു വന്നത്. അതായതു ഈ മനയിലെ ഒരു ആൺകുട്ടിയും അവന്റെ അമ്മയും അവന്റെ അച്ഛന്റെയോ അമ്മയുടെയോ അമ്മയും.