“അതെന്താ മിസ്സ്….?
പെട്ടെന്നാണ് പിറകിൽ നിന്നൊരു പൊട്ടൻ ചോദിച്ചത്… ആരെടാ ഇവനൊക്കെ….
“വെറുതെ….ഫസ്റ്റ് ഡേ അല്ലേ നിങ്ങളുടെ.. നമുക്ക് എല്ലാവർക്കും ജസ്റ്റ് ഒന്ന് പരിചയപ്പെടാം…. പിന്നെ ഇതൊക്കെ കാലാകാലങ്ങളായുള്ള ആചാരാനുഷ്ട്ടാനങ്ങൾ അല്ലേ… എന്ന് കരുതി നാളെയും ഈ പരുപാടി നടക്കുമെന്ന് കരുതണ്ടട്ടോ…”
ഇരു കൈകളും പിറകിലെ ടേബിളിൽ കുത്തി ചാരി നിന്നു കൊണ്ടാണവൾ പറയുന്നത്… പിന്നീട് അങ്ങോട്ട് ഓരോരുത്തരുടെയും പേരും ഊരും ജാതകവും ചോദിക്കലായി ആകെ ബഹളമായിരുന്നു…. എന്നാൽ എന്റെ ചെവിയിലതൊന്നും കേറുന്നുമില്ല….. ചാരുവിൽ തന്നെയായിരുന്നു എന്റെ കണ്ണുകൾ….. ഓരോരുത്തരോട് ചിരിച്ചു കൊണ്ട് സംസാരിക്കുന്ന അവളെ ഞാനാകെ മൊത്തമൊന്ന് സ്കാൻ ചെയ്യാൻ തുടങ്ങി… അവളുടെയാ നടപ്പ്…. ഈ ഫാഷൻ ഷോയിൽ റാമ്പിലൂടെ പെണ്ണുങ്ങൾ നടക്കുന്നത് പോലാണ് പക്ഷെ സാരി ഉടുത്തത് കൊണ്ട് പെട്ടന്നാർക്കും അത് മനസിലാവില്ല….. നല്ല വെളുത്ത കാൽ വിരലുകളാണ്…. പക്ഷെ ക്യൂട്ടൻസ് ഇട്ടതൊന്നും നശിപ്പിച്ചിട്ടില്ല…. റോസ് നിറത്തിൽ വള്ളികൾ പോലെ തോന്നിക്കുന്ന ഡിസൈൻ ഉള്ളൊരു ചെരുപ്പ്…. സാരി പിന്നെ പറയണ്ടല്ലോ… അതുപോലെ ആണ് ഉടുത്തിരിക്കുന്നത്.. പെട്ടെന്നാണ് എന്തോ ഓർമ്മ വന്നത് പോലെ ഞാനവളുടെ ഇടുപ്പിലേക്ക് ശ്രദ്ധച്ചത്.. ഇല്ല…. ആ പാൽ നിറമുള്ള അണിവയറിന്റെ ഒരംശം പോലും പുറത്തേക്ക് കാണുന്നില്ല… അതുപോലെ ആണവൾ സാരി ചുറ്റിയത്….. കയ്യിലേക്ക് വന്നാൽ വലിയ വലുപ്പമില്ലാത്ത രണ്ടു ഗോൾഡൻ വളകൾ… വലത്തേ കയ്യിലൊരു ബ്ലാക്ക് സ്ട്രാപ്പ് ഉള്ളൊരു ലേഡീസ് വാച്ച് കെട്ടിയിട്ടുണ്ട്…. നല്ല രീതിയിൽ ഒതുക്കി വെട്ടിയ കൈ നഗങ്ങൾ… ഇതെല്ലാം എന്റെ സൂക്ഷ്മ നീരീക്ഷണത്തിൽ കണ്ടു പിടിക്കുന്നതാണ്… പക്ഷെ തള്ള വിരലിലെ നഗത്തിനൊരല്പം നീളം കൂടുതൽ… ദൈവമേ ഇവൾക്ക് അടുത്തിരിക്കുന്നവനെ നുള്ളി വേദനിപ്പിക്കുന്ന സ്വഭാവം ഉണ്ടാവരുതേ….. ഉള്ളുരുകി ഞാൻ പ്രാർത്ഥിച്ചു…. അവളുടെ കൈക്കും മുഖത്തിനും ഒരേ നിറമാണ്… പക്ഷെ മുഖത്തോരല്പം റോസ് നിറം കലർന്നത് പോലെ തോന്നും…മൈക്കപ്പ് ഒന്നുമല്ല ജന്മനാ കിട്ടിയ കഴിവ് തന്നെ ആണ്… ആരെന്തു പറഞ്ഞാലും ഇണ്ടിക്കേറ്റർ ഇട്ടത് പോലെ ചുവപ്പിച്ചു കാണിക്കാൻ ആണ്….. റോസ് നിറത്തിലുള്ള ചുണ്ടുകളും വണ്ണമില്ലാതെ നീണ്ട മൂക്കും നീട്ടിയെഴുതിയ കണ്ണുകളും… ആകെ മൊത്തം ക്ലാസ്സ് എടുക്കാനൊരു പാവക്കുട്ടി വന്നത് പോലെ…..