“നീ ഇതിനാണോ മൈര ഇവിടെ വന്നത്…”
അവന്റെ കാട്ടിക്കൂട്ടലുകൾ കണ്ടു ഞാൻ ചോദിച്ചു…
“നീ പിന്നെന്തു മൂഞ്ചാനാ കുറ്റീം പറച്ചിങ് പൊന്നേ…”
ഞാൻ ചോദിച്ചയതേ രീതിയിൽ തന്നെയവൻ എന്നോട് ചോദിച്ചു… പഠിക്കാൻ ആണെന്നെങ്ങാനും പറഞ്ഞാൽ തീർന്നു…. എന്ന് കരുതി സത്യവും വിളിച്ചു പറയാൻ പറ്റാത്ത അവസ്ഥ…. സത്യമെന്ന് പറഞ്ഞാൽ ഒരേയൊരു സത്യം… ചാരുലത… രാവിലെ തന്നെ കെട്ടിയൊരുങ്ങിയിങ്ങനെ വന്നിരിക്കാനുള്ള പ്രചോദനം തന്നെ അവളാണ്…….
പെട്ടെന്നാണ് ക്ലാസ്സിനെയാകെ നിശബ്ദതമാക്കിക്കൊണ്ട് ചാരു വന്നു കയറിയത്…… ഇളം കാപ്പി നിറത്തിലുള്ള സാരിയാണ്….. മുടിയെല്ലാം നല്ല ഭംഗിയിൽ തന്നെ പിറകിലേക്ക് അഴിച്ചിട്ടിരുന്നു…. കയ്യിലൊരു വലിയ ബുക്കും അതുപോലെ തന്നൊരു അറ്റന്റൻഡൻസ് റിപ്പോർട്ടുമുണ്ട്…..
“Good morning all…..!!!!!!!
ഒടയതമ്പുരാനെവരെ മയക്കാൻ കെൽപ്പുള്ളയവളുടെ ചിരിയുമായി ചാരു ക്ലാസ്സിലേക്ക് കയറി….. അവൾക്കായുള്ള ടേബിളിൽ ബുക്കെല്ലാം വച്ചവൾ ക്ലാസ് മുറിയുടെ നടുവിലായി വന്നു നിന്നു…. ചുണ്ടുകളിലതേ ചിരിയുണ്ടെങ്കിലും കണ്ണുകളാരെയോ തിരയുകയാണ്……
“ദേ നിന്നെ തപ്പുന്നു…”
അവളുടെയാ നോട്ടം കണ്ടജയൻ എനിക്ക് മാത്രം കേൾക്കുന്ന രീതിയിൽ പറഞ്ഞു…അവന്റെ സംസാരം കേട്ടെനിക്ക് ചിരി വന്നെങ്കിലും ഞാനവളെ കണ്ടിട്ടില്ലായെന്ന ഭാവത്തിൽ ക്ലാസ്സ് മുറിയിലെ ഡെസ്ക്ക്കളുടെ എണ്ണമെടുക്കാൻ തുടങ്ങി…..
ഒരറ്റം മുതൽ ഇങ്ങേ തലക്കൽ വരെ ആകെ മൊത്തം ഇരുപത്തിരണ്ടു ബെഞ്ചുകൾ… ഹോ വലിയ ക്ലാസ്സ് മുറി തന്നെ…… ചുമ്മാ ഓരോന്നാലോചിച്ചു ഞാൻ ചാരുവിനെ നോക്കി… പക്ഷെ അവളെ കാണാനില്ല… ഇനി വന്ന വഴിയേ പോയോ… എന്റെ നോട്ടം വീണ്ടും വാതിക്കലേക്ക് തിരിഞ്ഞു… പെട്ടെന്നാണ് എന്റെ ഇടതു വശത്തു നിന്നൊരു ശബ്ദം കേട്ടത്…
“എണ്ണമെടുത്തു കഴിഞ്ഞോ…?
ചാരുവിന്റെ ശബ്ദം കേട്ടതും ഞാൻ തലയുയർത്തി നോക്കി…. ദേ നിക്കുന്നു… കൈകൾ രണ്ടും കെട്ടിയെന്നെയും നോക്കിക്കൊണ്ട്….
പെട്ടെന്നവളെ അടുത്തു കണ്ടതും എന്ത് പറയണമെന്നറിയാതെ ഞാൻ ഉഴറി… നെറ്റിയിലാകെ വിയർപ്പ് പൊടിഞ്ഞു… എന്റെ വെപ്രാളം കണ്ടത് കൊണ്ടാണെന്നു തോന്നുന്നു അവളൊരു ആക്കിച്ചിരിയോടെ വീണ്ടും മുൻപിലേക്ക് നടന്നു
“അപ്പൊ സ്റ്റുഡന്റസ്…ഇന്ന് മുതൽ ഞാനായിരിക്കും നിങ്ങളുടെ ക്ലാസ്സ് ടീച്ചർ….. എന്റെ പേര് ചാരുലത…. ഞാൻ നിങ്ങൾക്ക് എടുക്കുന്ന സബ്ജെക്ട് ഇംഗ്ളീഷ് ആണ്… പിന്നെ തല്കാലത്തേക്ക് ഇന്ന് ക്ലാസ്സൊന്നുമെടുക്കാൻ പ്ലാൻ ചെയ്തിട്ടില്ല….”