ഹ്മ്മ്… അപ്പൊ എന്റെ ഒലിപ്പിക്കലൊക്കെ നല്ല വെടിപ്പായി കണ്ടിട്ടുണ്ട്….
“എന്റെ ചാരുവേ… ഞാൻ അതൊക്കെ ചുമ്മാ പറയുന്നതല്ലേ… ഒന്നുമില്ലേലും രണ്ടുമൂന്നു കൊല്ലം ഒരേ ക്ലാസ്സിലിരിക്കേണ്ടവരല്ലേ.. അപ്പൊ പിന്നെയൊന്ന് പരിചയപ്പെട്ടു കളയാമെന്ന് കരുതി അതാ…”
ഞാൻ എന്റെയുള്ളിൽ തോന്നിയ കാര്യമങ്ങു പറഞ്ഞു…. മറുപടിയായിയൊരു ചിരിയാണ് കിട്ടിയത്… അപ്പോ പെണ്ണിന് ഞാനവിടെ കിടന്നു വിലസിയതിലൊന്നും പരാതിയില്ല…. ന്നാലും എന്നെയൊന്നു കളിപ്പിക്കാൻ വേണ്ടിയാണ് അങ്ങനെ ചോദിച്ചത് തന്നെ….
“അല്ല ചാരുവേ നീയിപ്പോ ഇവിട… അത് ചോയ്ക്കാൻ ഞാൻ വിട്ടു പോയി.. ഇവിടെ താമസം ഒക്കെ എങ്ങനാ…?
അടുത്തു വല്ലതുമാണേൽ ഒന്നു നേരമിരുട്ടിയാൽ മതില് ചാടാമെന്നുള്ള പ്ലാനിൽ ഞാൻ ചോദിച്ചു… പക്ഷെ ചാരുവിനത് നേരത്തേ തന്നെ മനസിലായിരുന്നു
“പൊന്നു മോനെ ഇവിടെ മതില് ചാടിയാലും എന്നെ കാണാൻ പറ്റൂല…”
“അതെന്താ.. അങ്ങനെ…?
“സെക്യൂരിറ്റി കേറ്റി വിടില്ല.. അത്രതന്നെ… ഇനിയിപ്പോ അയാളുടെ കണ്ണു വെട്ടിച്ചാലും എന്നെ കാണണേൽ നീ ഏഴാമത്തെ ഫ്ലോറിൽ വലിഞ്ഞു കയറണം…. റിസ്ക് ആണ് മോനെ…”
കൊലുസു കുലുങ്ങും പോലവളൊന്ന് പൊട്ടിച്ചിരിച്ചു…. അപ്പൊ ഫ്ലാറ്റിൽ ആണ് താമസം… ഒറ്റക്കായിരിക്കോ…
“അപ്പൊ നീ അവിടെ ഒറ്റക്കാണോ..?
“ഏയ് അല്ലെടാ… ഒരു ഫ്രഡ് കൂടെയുണ്ട്… അവളെന്തോ ഷോപ്പിങ് ഒക്കെയായിട്ട് വെളിയിൽ പോയതാ വരാൻ ലേറ്റ് ആകും..”
“നീ പോയില്ലേ…?
“ഇല്ലെടാ…അവൾടെ ഓഫീസിലെ ഫ്രഡ്സ് ഒക്കെ കാണും കൂടി ചിലപ്പോ… എനിക്കൊന്നും വയ്യ അവരുടെ മുൻപിൽ പോയി നിൽക്കാൻ…”
എന്തോ മടിപിടിച്ചത് പോലവൾ പറഞ്ഞു
“ഏഹ്…. ചാരുലത മിസ്സിനും മടിയോ ആളുകളെ ഫേസ് ചെയ്യാൻ…?
ഞാനൊരത്ഭുതം കേട്ടത് പോലെ ചോദിച്ചു…
“നേരാടാ… എനിക്കിങ്ങനെയുള്ള കാര്യങ്ങളിലൊക്കെ കൊറച്ചു മടിയ..”
അങ്ങനെ ഓരോന്നും പറഞ്ഞു പരസ്പരം കളിയാക്കിയും ഇടക്കൊക്കെ അവളെ പൊക്കി പറഞ്ഞും ഞാൻ സമയം തള്ളി നീക്കി…. ഒരു പത്തുമണിയോടടുപ്പിച്ചു ഞങ്ങൾ സംസാരിച്ചു…. അങ്ങനെ നല്ല സ്മൂത്തായി സൊള്ളിക്കോണ്ടിരിക്കുമ്പോളാണ് അജയന്റെ വിളി വന്നത്….. പതിവില്ലാതെയീ തെണ്ടിയെന്തിനാ ഇപ്പൊ വിളിക്കണേ…. ചാരുവിനോട് പിന്നെ വിളിക്കാമെന്ന് പറഞ്ഞു ഞാൻ അവന്റെ call എടുത്തു..