ആദ്യത്തെ ആ ഞെട്ടല് മാറിയതും അവളെനിക്ക് അന്ന് മെസ്സേജ് അയച്ച നമ്പർ എടുത്തു നോക്കി
“അല്ല… രണ്ടും ഒന്നല്ല… ഇത് പേർസണൽ നമ്പർ ആണെന്ന് പറഞ്ഞിരുന്നു അന്ന്.. അപ്പൊ ഗ്രൂപ്പിൽ കണ്ടത് ഏത് നമ്പർ ആവും…”
“ചാരുലത എന്ന പേരിൽ ക്ലാസ്സിൽ വേറാരുമില്ല…. ഇനിയിപ്പോ അവൾ തന്നെ ആണിതെങ്കിൽ ഞാനയച്ച മെസ്സേജുകളൊക്കെ കണ്ടു കാണില്ലേ…”
പടപടായെന്ന് ഹൃദയമിടിക്കാൻ തുടങ്ങിയതും ഞാൻ തപ്പിപ്പിടിഞ്ഞ ഗ്രൂപ്പിൽ കയറി അവളുടെ പേരെഴുതിയ നമ്പർ എടുത്തു….
ഓൺലൈൻ എന്ന് പറഞ്ഞാ അക്കൗണ്ട് കണ്ടതും ഉള്ളിലെവിടെയോ ഒരു വെള്ളിടി വെട്ടിയ അവസ്ഥ…… കൊറച്ചു ആറ്റിട്യൂട് ഇട്ട് നിന്നെങ്കിലും ഇടക്കെപ്പോഴോ എന്റെയുള്ളിലെ കോഴിതലയറിയാതെ പുറത്തു വന്നിരുന്നോ എന്നൊരു സംശയം…. അതുകൊണ്ടാണീ പേടിയിപ്പോ….
വേഗം തന്നെ ഞാൻ ചാറ്റിൽ നിന്നും ബാക് എടുത്തപ്പോ കണ്ടു ഏറ്റവും മേളിലായി ഞാൻ പിൻ ചെയ്തിട്ടിരുന്ന ചാരുവിന്റെ ചാറ്റിനടിയിലായി രണ്ടു മൂന്ന് കടുക്മണികൾ പോലുള്ള ഡോട്ടുകൾ ഓടി കളിക്കുന്നു…..
“ദൈവമേ പെണ്ണ് കാര്യമായിട്ടെന്തോ ടൈപ്പ് ചെയ്തു കൂട്ടുന്നുണ്ടല്ലോ…!
പക്ഷെ രണ്ടുമൂന്നു മിനുറ്റ് കഴിഞ്ഞിട്ടും അവളെഴുതി കൂട്ടികൊണ്ടിരുന്ന മെസ്സേജ് എനിക്ക് കിട്ടിയില്ല… ഇനി വല്ല എസ്സേയും എഴുതുവാണോ…..ടൈപ്പിംഗ് ചെയ്യുന്ന ലക്ഷണമൊന്നും കാണുന്നുമില്ല….
ഓരോന്നാലോചിച്ചു നിന്നപ്പോളാണ വിളി വന്നത്…… ഒട്ടും സംശയം തോന്നിക്കാത്ത വിധം ഞാൻ കാൾ എടുത്തു ചെവിയോടെ ചേർത്തു
“ഹലോ….!!!
വളരേ സാവധാനം തന്നെ ഞാൻ വിളിച്ചു…..
“ഹ്മ്മ്… കഴിഞ്ഞായിരുന്നോ സാറിന്റെ തിരക്കുകൾ…..?
ആക്കിക്കൊണ്ടുള്ള ഒരു ചോദ്യം തന്നെയാണ് ആദ്യമേ.. പക്ഷെ പുള്ളിക്കാരി ചിരിച്ചുകൊണ്ട് ചോദിച്ചതിനാൽ എന്റെയുള്ളിലെ ടെൻഷനൊക്കെ എവിടെയോ പോയി മറഞ്ഞു.. മെല്ലെ മെല്ലെ ഞാനും ഫോമിലായി..
“അതൊക്കെ കഴിഞ്ഞു…അല്ലെന്തു പറ്റിയിപ്പോ വിളിക്കാൻ തോന്നാൻ….”
ബെഡിൽ കിടന്നൊന്നുരുണ്ട് കൊണ്ടു ഞാൻ ചോദിച്ചു…… വേണന്നു വെച്ചിട്ടില്ല ഇതൊക്കെ അങ്ങ് ഓട്ടോമാറ്റിക്കായി സംഭവിച്ചു പോണതല്ലേ….
“ചുമ്മാ….നീ ഇങ്ങനെ പൂവൻ കോഴി നടക്കണ പോലെ കൊക്കികൊക്കി നടക്കുന്നത് കണ്ടു വിളിച്ചതാ…. കൂട്ടിൽ കേറണ്ടേ നമുക്ക്…!