ഒച്ചപ്പാടും ബഹളവും കേട്ടു ഞാൻ ഫോൺ എടുത്തു നോക്കി……
അജയൻ തെണ്ടി എന്നെപ്പിടിചേതൊ ഗ്രൂപ്പിൽ ചേർത്തതാണ്……. തുണ്ട് ഗ്രൂപ്പ് വല്ലതും ആണോയിനി…. സംശയം തോന്നിയ ഞാൻ ഗ്രൂപ്പ് തുറന്നു നോക്കി…………..
Ajayan : welcome my boiii @aadhi
എന്നെപ്പിടിച്ചു tag ഇട്ടതാണ് ആദ്യം കണ്ടത്… പിന്നെ അതിനു താഴെയായി വാല് പോലെ കൊറേ മെസ്സേജുകൾ……
:ഇതാരാ….
:മറ്റേ ചേട്ടൻ ആണോയിത്…
:ആര് പൂച്ചക്കണ്ണനോ…
:ആടി.. അവൻ തന്നെ… നമ്പർ ഞാൻ ചോദിക്കാൻ ഇരിക്കുവായിരുന്നു…
ഇങ്ങനെ ഓരോന്ന് പറഞ്ഞാണ് മെസ്സേജുകൾ വന്നു കിടക്കുന്നത്….. അയച്ചത് മുഴുവനും ക്ലാസ്സിലെ പെണ്ണുങ്ങളും… ഞാനോരോ പ്രൊഫൈലും കേറി തപ്പി നോക്കി….. ഹ്മ്മ്… അതോടെ ഒരു കാര്യം ഉറപ്പായി… കഴിഞ്ഞ വർഷം പോലെയല്ല ഇപ്പോളത്തെ എന്റെ ലൈഫ്…… അവധി കിട്ടിയ ദിവസങ്ങൾ മുഴുവനും ശരീരവും അമ്മയിൽ നിന്നും ബാക്കി വന്ന കൊറച്ചു സൗന്ദര്യം മെച്ചപ്പെടുത്താൻ നോക്കിയതിന്റെയെല്ലാം ഗുണം ഇപ്പൊ കാണാനുണ്ട്…..
അതിന്റെ ബാക്കിയാണ് ക്ലാസ്സ് ഗ്രൂപ്പിലെനിക്ക് കിട്ടിയ ഈ സ്വീകാര്യത…. ശോ എനിക്ക് വയ്യ… പാവം അജയനിപ്പോ നെഞ്ചുപൊട്ടി കരയുന്നുണ്ടാവും…. സാധാരണ അവനാണ് ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിട്ട് അവിടെ വിതച്ചു വാരി നടക്കാർ… ഞാനൊക്കെ ഒരോരം മാറിനിന്നു കാണുക മാത്രേ ഉണ്ടായിരുന്നുള്ളു… ആഹ് എന്തായാലും ബോളിപ്പോ എന്റെ കാൽ ചുവട്ടിലായി വന്നതല്ലേ… ജസ്റ്റ് ഒന്ന് തട്ടി നോക്കാം… എങ്ങാനും ഗോളായാലോ…..
പിന്നങ്ങോട്ട് പിടിച്ചു നിർത്തി പരിചയപ്പെടൽ ആയിരുന്നു ഓരോന്നിനെയും…. പക്ഷെ എത്രയൊക്കെ ആണെങ്കിലും ഞാനൊരല്പം ആറ്റിട്യൂട് ഇട്ടാണ് നിന്നത്… വളവളാന്ന് സംസാരിക്കാതെ ആവശ്യത്തിന് മാത്രം മിണ്ടി… വർക്ഔട്ട് ആകുമെന്ന് തോന്നിയ കോമെടികൾ മാത്രം പറഞ്ഞു ഞാനാ ഗ്രൂപ്പിലെ പെണ്ണുങ്ങളെ മുഴുവൻ വശത്താക്കി… സമയം കഴിയുന്തോറും ഗ്രൂപ്പിൽ നിന്നല്ലാതെ പേർസണൽ ആയി വന്നു മുട്ടിക്കൊണ്ടിരിക്കുന്നവരുടെ എണ്ണവും കൂടി…… ശെരിക്കും ഞാനെതെല്ലാം എൻജോയ് ചെയ്യുകയായിരുന്നു…. അങ്ങനെ ഓരോന്ന് പറഞ്ഞു പറഞ്ഞാണ് വെറുതെ ഗ്രൂപ്പിന്റെ സെറ്റിംഗ്സ് എടുത്തു നോക്കിയത്….. ഏതോ ഊമ്പിയ കോളേജിന്റെ ഫോട്ടോ ആണ് വോൾപേപ്പർ… അല്ലല്ലോ ഇതെന്റെ കോളേജ് തന്നെയല്ലേ…. ശ്ശെടാ ഫോട്ടോയിൽ കാണുമ്പോ ഒരു അമ്പലം വിഴുങ്ങി ലുക്ക്…. ആകെ മൊത്തം 28 ഗ്രൂപ്പ് മെംബേർസ്… ഓരോന്നിന്റെയും പ്രൊഫൈൽ pic ഒകെ തപ്പി വന്നപ്പോളാണ് ഞാൻ സേവ് ചെയ്യാത്തൊരു നമ്പറിൽ കണ്ണുടക്കിയത്.. പക്ഷെ എന്നെ ഞെട്ടിപ്പിച്ചത് അതല്ല…. ഒരു പ്രൊഫൈൽ ഫോട്ടോ പോലുമില്ലാത്ത ആ കോണ്ടാക്ടിന്റെ അങ്ങേ തലക്കൽ ചെറുതായി പേരെഴുതിയിരുന്നു…… ചാരുലത………