ഓരോ മണ്ടത്തരങ്ങളും കണ്ടു ഞാൻ എണീറ്റകത്തേക്ക് കയറി… പ്രത്യേകിച്ചിനി പണിയൊന്നുമില്ല… ഒരാറരവരെ ടിവി കണ്ടും ഫോണിൽ കളിച്ചും സമയം കളയണം… ബാക്കിയൊക്കെ പിന്നെ…. മുൻപായിരുന്നേലിപ്പോ ബൂട്ടും കെട്ടി ഗ്രൗണ്ടിലേക്ക് ഇറങ്ങിയാൽ മതിയായിരുന്നു ഈ സമയം…. പിള്ളേർക്കൊക്കെ ക്ലാസ് തുടങ്ങിയത് കൊണ്ടിപ്പോ കളിയുമില്ല…. ആഹ് എല്ലാത്തിന്റെയുമൊന്ന് ചൂടാറി വരണം വീണ്ടും കളി തുടങ്ങണേൽ.. അതുവരെ ഇങ്ങനെ തിന്നും കുടിച്ചും കിടക്കാൻ തന്നെ ആണ് പ്ലാൻ….
“പക്കുവടയോ… ഞാനിതു കണ്ടില്ലല്ലോ…!
അടുക്കളയിൽ നിന്നമ്മയൊരു പ്ലെയ്റ്റ് പക്കുവട കൊണ്ടുവരുന്നത് കണ്ടു ഞാൻ ചോദിച്ചു… മുൻപേ ചായയെടുക്കാൻ അടുക്കളയിൽ കേറിയപ്പോ ശ്രദ്ധിച്ചിരുന്നില്ല ഞാൻ….
“നീയാ ഒറക്കപ്പിച്ചിൽ അടുക്കളയിൽ കേറിയിരുന്നാൽ ഇതെങ്ങനെ കാണാനാ കുട്ടാ… ന്നാ ചൂട് കൊറച്ചു കുറവാ…”
“അതൊന്നും സാരമില്ല..!
ഞാനാ പ്ലെയ്റ്റ് വാങ്ങി മടിയിൽ വെച്ചു കഴിക്കാൻ തുടങ്ങി… ടീവി കണ്ടുകൊണ്ടാണ് ഇരിപ്പ്
“എടാ മലയാളം സിനിമയൊന്നുമില്ലേ…. ഏത് നേരവും ഇംഗ്ളീഷും ഹിന്ദിയും…”
അടുത്തിരുന്നമ്മ പിറുപിറുത്തു…
“ഞാനെന്നാ സീരിയല് വെച്ചു തരട്ടെ…?
അമ്മയുടെ ഇരുപ്പ് നോക്കി ഞാൻ ചോദിച്ചു… കളിയാക്കുകയാണെന്ന് മനസിലായതേ ഒളികണ്ണിട്ടെന്നെയൊന്നു തുറിച്ചു നോക്കി….
പക്ഷെ നമ്മളിത് ഡെയിലി കാണുന്ന ഭാവമായതു കൊണ്ടു തന്നെ വല്യ മൈൻഡ് കൊടുത്തില്ല….
അങ്ങനെയെന്നത്തയും പോലെ തന്നെ ആ ദിവസത്തെ മണിക്കൂറുകളും കടന്നു പോയികൊണ്ടിരുന്നു…. ആഴിയിലസ്തമിക്കാൻ സൂര്യനും പോയതോടെ രാത്രി സഞ്ചാരത്തിനായി നിലാവുമായി ചന്ദ്രനുമെത്തി….. രാത്രിക്കത്തെ ചോറും കഴിച്ചു കട്ടിലിൽ തന്നെ മലർന്നു കിടന്നോരോന്ന് ആലോചിക്കുകയാണ് ഞാൻ…….. പ്രത്യേകിച്ച് ഇന്നത് എന്നൊന്നുമില്ല…. രാവിലെ റോഡിൽ വച്ചു കണ്ട പെൺപിള്ളേർ മുതൽ വൈകുന്നേരം ടിവിയിൽ കണ്ട വാർത്തകൾ വരെ എന്റെ ചിന്താവിഷയങ്ങളായി… എല്ലാമൊന്ന് വിശകലനം ചെയ്തു വന്നപ്പോളാണ് ചാർജിനിട്ട ഫോണിലൊരു മെസ്സേജ് ട്യൂൺ കേട്ടത്… എണീറ്റു പോകാനുള്ള മടിയായത് കൊണ്ടു തന്നെ ഞാൻ അതേ കിടപ്പ് കിടന്നു….. പക്ഷെ ഒരഞ്ചു മിനുറ്റ് കഴിഞ്ഞതോടെ ചറപറായെന്ന് പറഞ്ഞോണ്ട് മെസ്സേജ് വരുന്ന ശബ്ദം വന്നുകൊണ്ടിരുന്നു…..
“ഇതെന്തു പറിയാ…..”