“എന്താടാ സ്കൂട്ടി അടിച്ചു മാറ്റാൻ പ്ലാൻ ഇടുവാണോ….?
എന്റെ നിൽപ്പും ഭാവവും കണ്ടവൻ ചോദിച്ചു…
“ഏയ് ചുമ്മാ…. ഇതിന്റെ കാറ്റഴിച്ചു വിട്ടിട്ട് ഞാൻ ടീച്ചർക്കൊരു ലിഫ്റ്റ് കൊടുത്താലോ…”
ഒരു ചിരിയോടെ പറഞ്ഞു കൊണ്ട് ഞാൻ പിറകിൽ കയറി…
“ഹ്മ്മ്…. ഇത് ചില്ലറ കഴപ്പല്ല… കൊറച്ചു കൂടിയതാ…”
എന്റെ വാക്കുകളെ പാടെ പുച്ഛിച്ചു കൊണ്ടവൻ വണ്ടിയെടുത്തു…. അല്ലേലും ബുദ്ധിയുള്ളവരെ ലോകം അംഗീകരിക്കാറില്ലെന്ന് പറയുന്നത് നേര് തന്നാ…..
ഒടുക്കം അവനെയും വീട്ടിലാക്കി ഞാൻ വണ്ടിയുമെടുത്തു പമ്പിലേക്ക് വിട്ടു… മുൻപേ പറഞ്ഞിരുന്നല്ലോ അച്ഛന്റെ ബിസിനസ്സിൽ ഒന്ന് രണ്ടു പമ്പുകളും ഉണ്ടെന്നു…. അതുകൊണ്ട് തന്നെ വണ്ടിയിൽ എണ്ണയില്ലെന്ന് തോന്നിയാൽ ഞാനോടിയിവിടെ വരും….. അരടാങ്ക് പെട്രോളും അടിച്ചു ഞാനവിടെ നിന്നിറങ്ങി… അച്ഛനെങ്ങനെ എപ്പോഴും ഇവിടേക്ക് വരാറില്ല….. രണ്ടു ദിവസം കൂടുമ്പോൾ കണക്കു നോക്കാൻ മാത്രം കേറും….. ആഹ് ഈ പടുത്തം കൂടി കഴിഞ്ഞാൽ ഇതെല്ലാം പിടിച്ചെന്റെ തലയിൽ വക്കുമോന്ന് ആണ് എന്റെയിപ്പോളത്തെ പേടി….
അതികം ചുറ്റി കറങ്ങാതെ തന്നെ ഞാൻ വീട്ടിലേക്ക് കേറി…. നേരത്തെ വന്നത് കൊണ്ടാണെന്നു തോന്നുന്നു ഹാളിലിരുന്നു തലേന്നത്തെ സീരിയലിന്റെ റിപ്പീറ്റ് കാണുന്ന അമ്മയെന്നെ കണ്ടില്ല….
“എന്റെ പൊന്നു തള്ളേ നിങ്ങടെ തലക്കെന്ന വല്ല ഓളവുമുണ്ടോ…. ഈ കണ്ട എപ്പിസോഡ് തന്നെയിരുന്നു വീണ്ടും കാണാൻ….”
“ഒന്ന് പോടാ….. ഞാൻ ഇതിന്നിലെ കണ്ടില്ല… അതോണ്ടാ…”
ഞാൻ പറഞ്ഞതിഷ്ഠപെടാത്തത് പോലമ്മ മുഖവും വീർപ്പിച്ചിരുന്നു….
“അച്ചോടാ… അപ്പോളേക്കും പിണങ്ങിയോ…”
അമ്മയുടെ അരികിലേക്ക് ഇരുന്നുകൊണ്ട് ഞാൻ ചോദിച്ചു… ചില സമയം അങ്ങനെ ആണമ്മ… പിള്ളേരെ പോലാ… നിന്ന നിൽപ്പിൽ മുഖം വീർപ്പിച്ചു കളയും… അച്ഛന്റെ അടുത്തീ ഉഡായിപ്പൊക്കെ നടക്കും.. പക്ഷെ എന്റടുത്തേൽക്കില്ല….
“ഇങ്ങനെയിരിക്കാതെ പോയൊരു നല്ല ചായയിട്ടു വന്നേയമ്മേ…”
ഒന്ന് സോപ്പിടാൻ വേണ്ടി ഞാൻ പറഞ്ഞു…. മൂന്ന് മണി പോലും ആയിട്ടില്ല…… എന്നാലും വെറുതെയൊരു ചായ കുടിക്കാൻ ആഗ്രഹം
“എനിക്കിപ്പോ സമയമില്ല…. ഞാനിതു കാണുവാ…”