ചാരുലത ടീച്ചർ 6 [Jomon]

Posted by

അവസാനത്തെയാ വിളിയുടെ ശബ്ദം കൂടിയതും ഞാനൊന്ന് പേടിച്ചു പിറകിലേക്ക് മാറി… ഒരു മുൻകരുതൽ എന്നവണ്ണം… വേറൊന്നുമല്ല ദേഷ്യം കേറി ടെമ്പറു പൊട്ടിയാൽ ചിലപ്പോളവൾ കയ്യിൽ പിടിച്ചിരുന്ന ബൈബിളു പോലുള്ള ബുക്ക്‌ കൊണ്ടെന്റെ തലക്കടിക്കുമെന്ന് വരെ തോന്നി……

 

പെട്ടെന്നൊരുപായം തോന്നിയത് പോലെ ഞാൻ വേഗം അരയിൽ നിന്നുമാ ഫോട്ടോ എടുത്തവൾക്ക് നീട്ടി…. പത്രക്കടലാസ്സിൽ പൊതിഞ്ഞയാ സാധനം കണ്ടതും അവളൊരു സംശയ ഭാവത്തോടെ കൈ നീട്ടിയത് വാങ്ങി.. പിന്നെ കയ്യിൽ പിടിച്ചിരുന്ന ബുക്കെടുത്തു അടുത്തുള്ള ഷെൽഫിൽ വച്ചിട്ട് ഞാൻ കൊടുത്ത പൊതി മാറ്റി നോക്കാൻ തുടങ്ങി…. അവൾക്ക് മുൻപിലാദ്യം കണ്ടത് ഫ്രെയിം ചെയ്ത ഫോട്ടോയുടെ പിറകുവശമാണ്…. അവിടെയായുള്ള ആണിയിൽ തൂക്കാനുള്ള തുള കണ്ടതും അവളെന്നെയൊന്ന് നോക്കി….. പുരികം വില്ല് പോലെ വളച്ചുകൊണ്ടുള്ള നോട്ടം….. അത് കണ്ടെനിക്കൊരു പേരറിയാത്തൊരു വികാരം തോന്നി…. പേര് അറിയില്ല… പക്ഷെ മേലാകെ ഒരു കോരി തരിപ്പ്….. അത് ആകാംഷ കൊണ്ടാണ്… അവളാ ചിത്രം കണ്ടു കഴിയുമ്പോ എന്ത് പറയുമെന്നാലോചിച്ചിട്ട്……

 

മെല്ലെയവളൊരു സംശയത്തോടെ തന്നെ ഫോട്ടോ തിരിച്ചു നോക്കാൻ തുടങ്ങി… അതിനിടയിൽ കൂടെയെന്നെ തുറുപ്പിച്ചു നോക്കാനും മറന്നില്ല……. ഞാനെങ്ങാനും ഇനിയവളുടെ ശ്രദ്ധതെറ്റിയാൽ ഇറങ്ങിയോടി കളയുമോ എന്ന ഭാവമാണ്……

 

പക്ഷെ നല്ല ഭംഗിയായി കളർ ചെയ്തയാ ഫോട്ടോ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു…. ഒരു 110 ന്റെ ബൾബ് കത്തിയത് പോലൊരു തെളിച്ചത്തോടെ എന്നെയൊന്നു നോക്കി…. ഞാനാകട്ടെ ഇതൊക്കെയെന്ത് എന്ന മട്ടിൽ അവളെയൊന്നു നോക്കി ചിരിച്ചു കാണിച്ചു…..

 

“ഞാൻ ഇത് തരാൻ വേണ്ടി വന്നതാ…. പുറത്തൂന്ന് വല്ലോം തന്നാൽ വേറാർക്കേലും സംശയം തോന്നിയാലോ…”

 

എന്റെ ഓമനയുടെ നാരങ്ങാവെള്ളത്തിൽ നിന്നവളുടെ പിടി വിടിയിപ്പിക്കാൻ വേണ്ടി ആണ് ഞാനങ്ങനെ പറഞ്ഞത്…. അല്ലെങ്കിൽ അടുത്ത ബെല്ലടിയും വരെ ഞാനീ നിൽപ്പ് നിന്നവളുടെ കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് കേൾക്കേണ്ടി വന്നേനെ…. ഏതായാലും സംഭവം ഏറ്റിട്ടുണ്ട്….

 

“കൊള്ളാവോ….?

 

ഞാൻ ഒരല്പം അവളുടെ മുൻപിലേക്ക് കേറി നിന്നുകൊണ്ട് ചോദിച്ചു… എങ്ങാനും സന്തോഷം മൂത്തെന്നെ കേറി കെട്ടിപ്പിടിക്കാൻ തോന്നിയാലോ അവൾക്ക്…… ഒത്താലൊരുമ്മയും വാങ്ങണം……. അവളുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടാണ് ഞാനീ കണക്കുകൂട്ടലുകൾ മൊത്തം നടത്തുന്നത്…. പക്ഷെ എനിക്ക് തെറ്റി… ഇത് ചാരുവാണ്…… എനിക്കൊട്ടും അവളുടെ രീതികൾ പരിചയമായിട്ടില്ലല്ലോ….. പിന്നീടെപ്പോളോ ആണ് ഞാനറിഞ്ഞത് എന്റെ മുൻപിൽ നാണിച്ചു മുഖം താഴ്ത്തി നിൽക്കുന്ന ചാരുവും… ഉത്തരവാദിത്തബോധം അതിന്റെ നെറുകയിൽ കയറി നിൽക്കുന്ന ചാരുലത ടീച്ചറും…. രണ്ടും രണ്ടാണെന്ന്……..ഇടക്കിടെ ഞാൻ പറയില്ലേ അവൾക്ക് ബാധ കയറുമെന്ന്… അത് ഉള്ളതാണ്… ടീച്ചറുടെ ബാധ കയറിയാൽ അവിടെ ഞാനെന്നല്ല അവളുടെ തന്തപ്പുടി വന്നു നിന്നാൽ പോലും എന്റെ ടീച്ചർക്ക് എല്ലാം ഒരുപോലാണ്…… അത് മനസിലായി തുടങ്ങിയത് എനിക്കിവിടെ നിന്നാണ്… ഈ ഷെൽഫിനിടയിൽ നിന്ന്… സന്തോഷം കൊണ്ടെന്നെ കേറി കെട്ടിപിടിച്ചു കളയുമെന്ന സ്വപ്നവും കണ്ടു ഷാരുഖ് ഖാൻ കൈ വിടർത്തി വച്ചത് പോലെ അവളെ എന്നിലേക്ക് അണച്ചു പിടിക്കാൻ കൊതികേറി നിന്നയെന്റെ കൈ പിടിച്ചു തിരിച്ചു കൊണ്ടായിരുന്നു അവളുടെ അടുത്ത ഡയലോഗ്…..

Leave a Reply

Your email address will not be published. Required fields are marked *