അയാളെന്തോ ഓർത്തത് പോലെ പറഞ്ഞു…
“ഏഹ്….?
പറഞ്ഞത് വ്യക്തമാവാതെ ഞാനയാളെ നോക്കി… പക്ഷെ മൈരൻ വീണ്ടും വായിച്ചോണ്ടിരുന്ന ബുക്കിലേക്ക് കമിഴ്ന്നു കിടക്കുവാണ്…. ആ തക്കം നോക്കി ഞാൻ അകത്തേക്ക് കയറി….അലമാര കണക്കെ ഒരു പത്തു മുപ്പതു ഷെൽഫുകളുണ്ട്…. ഓരോന്നിന്റെയും ഇടയിലൂടെ തലയിട്ട് തപ്പി തപ്പി നമ്മടെ സാറ് പറഞ്ഞ ഓമനയുടെ ഷെൽഫിൽ എത്തിയതും പടക്കം പൊട്ടുന്നത് പോലൊരടി എന്റെ പുറത്തു വീണു…
“ഏത് മൈ….!
വായിൽ വന്ന തെറിയെ ഒന്ന് ബൂസ്റ്റ് ചെയ്തു കൊണ്ടുഞാൻ തിരിഞ്ഞു… അതേണ്ടേ നിക്കുന്നു മഹാഭാരതവും പിടിച്ചുകൊണ്ട് ചാരു….. അല്ല മഹാഭാരതമല്ല… വേറെയെതോ കട്ടി കൂടിയ ബുക്ക് ആണ്….
കണ്ണ് തുറിപ്പിച്ചാണ് നിൽപ്പ്….. അതുകൊണ്ട് തന്നെ പറയാൻ വന്ന തെറിയെ തൊണ്ടക്കുഴിയിൽ വച്ചു തന്നെ ഞാൻ നിർവീര്യമാക്കി…..
“ആഹ് ചാരു.. അല്ല മിസ്സ് എന്താ ഇവിടെ…?
അവളെക്കണ്ട അത്ഭുതം മാറ്റിവെച്ചു ഞാൻ ചോദിച്ചു….
“ഓമനയുടെ നാരങ്ങാവെള്ളം കുടിക്കാൻ കേറിയതാ….!
ഒരാക്കി പറച്ചിലൂടെ അവൾ പറഞ്ഞു.. പക്ഷെ മുഖത്താ ചിരിയില്ല… പകരം കലിപ്പായത് പോലാണ് എനിക്ക് തോന്നിയത്… ഞാൻ വന്ന സമയം ശെരിയല്ലെന്നു തോന്നുന്നു….
“കേട്ടല്ലേ….?
തലചൊറിഞ്ഞു കൊണ്ടവളോട് ചോദിച്ചു… ഏഹേ…. ചിരിയില്ല…… ചിരിക്കാത്ത മുഖമുള്ള ചാരുവിനോട് എനിക്ക് പേടിയാണ്…… അതന്നും ഇന്നും…..
“നിനക്കിപ്പോ ക്ലാസ്സില്ലേ… അതോ വന്ന ദിവസം തന്നെ ഉഴപ്പാനാണോ ഭാവം…!
ശബ്ദത്തിലൊട്ടും തന്നെ മയമില്ലാതെയവൾ ചോദിച്ചു…. എനിക്കാണേൽ വരേണ്ടായിരുന്നു എന്ന് വരെ തോന്നിപ്പോയി… മര്യാദക്കാ പെണ്ണിന് കയ്യും കൊടുത്തു നാട്ടുവിശേഷവും പറഞ്ഞിരുന്നാൽ മതിയാരുന്നു……
പാകിസ്ഥാന്റെ കമ്പി വേലിയിൽ നിക്കറിന്റ വള്ളികുടുങ്ങിയ പോലെയിരുന്നു ഞെരിപിരി കൊള്ളുന്ന എന്നെക്കണ്ടവൾ വീണ്ടും ചോദ്യങ്ങളുടെയൊരു പേമാരി തന്നെ പെയ്യിച്ചു….. ഒടുക്കം മിണ്ടാതിരിക്കുന്ന എന്നെ കണ്ടവൾക്ക് വീണ്ടും ദേഷ്യം കൂടിയത് പോലെ…… എന്നോട് ഓരോന്ന് ചോദിക്കുമ്പോളും കയ്യിൽ പിടിച്ചിരുന്ന ബുക്കിൽ വിരലുകളമർന്നു ചുളുങ്ങുന്നത് ഞാനറിയുന്നുണ്ടായിരുന്നു…..
“ഞാൻ ചോദിച്ചതൊന്നും നീ കേൾക്കുന്നില്ലേ…. ആദി….”