“ആ കാലമാടത്തിക്ക് മുൻപിൽ കേറി നിൽക്കാൻ കണ്ട നേരം….”
കൊറച്ചു മുൻപേ കണ്ട വെള്ളപ്പാറ്റയെ മനസ്സിൽ തെറിവിളിച്ചുകൊണ്ട് ഞാനവിടെയെല്ലാം നോക്കി….. ആകെ ഈ വരാന്തയുടെ അവസാനം നാലു ക്ലാസുകൾ ആണുള്ളത്… അതിൽ മൂന്നിലും സാറുമ്മാർ ഉണ്ട്… ബാക്കി അവശേഷിക്കുന്നത് ലൈബ്രറിയാണ്…….. എന്റെയുള്ളിലെ ഷെർലക് ഹോംസിനെ വെളിയിലെടുത്തു ഞാൻ അവിടെയാകമൊത്തം ഒന്ന് നോക്കിയിട്ട് മനസ്സിൽ കണക്ക് കൂട്ടാൻ തുടങ്ങി…. എത്രയൊക്കെ ചിന്തിച്ചാലും അവസാനം എത്തി നില്കുന്നത് ലൈബ്രറിയിലാണ്…..
ഞാൻ മെല്ലെ അകത്തേക്ക് കയറി…. ലൈബ്രറിയുടെ ചുമതലയുള്ള ആളാണെന്നു തോന്നിക്കും വിധം പ്രായമതികം ഇല്ലാത്തൊരു മനുഷ്യനവിടെ ഇരിക്കുന്നത് കണ്ടു………. ആദ്യം ഇയാളെ ചാക്കിലാക്കണം…. കാരണം മറ്റൊന്നുമല്ല… ചാരുവിന്റെ സ്ഥിരം സ്പോട്ടാണിതെങ്കിൽ ഇയാളെ വലയിലാക്കിയാൽ എനിക്ക് ഗുണങ്ങാൻ മാത്രമേ ഉണ്ടാവൂ…..
ഇത്രയധികം ദീർഘവീക്ഷണവുമായി ഞാനയാളുടെ മുൻപിലേക്ക് വന്നു നിന്നു…….
“ഹ്മ്മ് എന്ത് വേണം….?
ഞാൻ വന്നതറിഞ്ഞിട്ടും വായിച്ചു കൊണ്ടിരുന്ന ബുക്കിൽ നിന്നും തലയുയർത്താതെ തന്നെയയാൾ ചോദിച്ചു…. മൈരന് ജാടയാണോ…. പണി ആക്കല്ലേ ദൈവമേ…
“സർ ആണോ ലൈബ്രറി നോക്കി നടത്തുന്നെ….?
വളരേ വിനേയകുലീനതയോടെ ഞാൻ ചോദിച്ചു…. കേട്ട ഭാവമില്ല പുണ്ടക്ക്…..
“അതേ ഇവിടെയീ ഓ…. ഓമനയുടെ നാരങ്ങാവെള്ളം നോവൽ ഉണ്ടാവുമോ…?
അവിടെയാകമാനം ഒന്ന് ചാരുവിനെ തപ്പികൊണ്ട് ഞാൻ ചോദിച്ചു…. മറുപടി വരാത്തത് കൊണ്ടയാളെ നോക്കിയപ്പോ ആണ് കണ്ടത് കൈ രണ്ടും കെട്ടി എന്നെത്തന്നെ നോക്കി ഇരിക്കുകയാണ് മൈരൻ…. ഇനി ഞാൻ ചോദിച്ചത് മാറിപ്പോയോ…
“നാരങ്ങാവെള്ളമോ….?
എന്റെ മുഖത്തെ കള്ളലക്ഷണം കണ്ടാണെന്ന് തോന്നുന്നു അയാളൊന്ന് കൂടെ കുത്തി ചോദിച്ചു….
“ന… നാരങ്ങാ വെള്ളമല്ല…. നറുനെല്ലി….. ഓമനയുടെ നറുനെല്ലി…!!!
തപ്പിപെറുക്കി ഞാൻ ചോദിച്ചു… പക്ഷെ അയാളത് വിശ്വസിച്ച മട്ടില്ല… ഊരി പിടിച്ച കണ്ണടയുടെ കാൽ പല്ലിനിടയിൽ കുത്തികൊണ്ടയാൾ ആലോചനയിലാണ്…..
ഇങ്ങേരു പിടിച്ചു പുറത്താക്കും മുൻപ് രക്ഷപെടുന്നതാണ് ബുദ്ധിയെന്ന് തോന്നിയ ഞാൻ മെല്ലെ മെല്ലെ ചുറ്റിനുമൊന്ന് നോക്കി തിരിഞ്ഞു നടക്കാൻ തുടങ്ങി
“ആ അറ്റത്തെ ഷെൽഫിൽ ഒന്ന് തപ്പി നോക്ക്… ചിലപ്പോ കിട്ടും ഓമനയെ….”