ഓരോന്നോർത്തവളുടെ സൗന്ദര്യത്തിൽ മതിമറന്നിരിക്കുബോ ആണ് അജയനെന്നെ തട്ടി വിളിച്ചത്…
“മതിയെടാ നാറി അതിനെയിങ്ങനെ നോക്കി പെഴപ്പിച്ചത്…!!!!
അവന്റെയാ സംസാരം കേട്ട് ഞാനൊരൂമ്പിയ ചിരിയോടെ മാന്യനായിരിന്നു…. എത്രയൊക്കെ വേണ്ടെന്ന് വെച്ചാലും ഇടകിക്കിടെ എന്നിലേക്ക് പാളി വീഴുന്ന കണ്ണുകളെ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…. അവളെന്നെ നോക്കുന്നെന്ന് ഞാൻ കണ്ടാല്ലപ്പോ തന്നെ അവിടെയൊരു പരിഭ്രമമാണ്…. പിന്നൊരഞ്ചു മിനിറ്റത്തേക്ക് ആണുങ്ങളുടെ ആ ഭാഗത്തേക്ക് നോക്കത്തേ ഇല്ല… എങ്കിലും അവളുടെ അനുവാദം വാങ്ങാൻ കാത്തു നിൽക്കാതെയാ കണ്ണുകൾ വീണ്ടുമെന്നേ തിരഞ്ഞു തുടങ്ങും… ഒടുക്കം പേര് ചോദിക്കൽ എല്ലാം കഴിഞ്ഞു കഴിഞ്ഞവസാനം അജയനിലെത്തി… അവൻ നല്ല വെടിപ്പായി സ്വയം പരിചയപ്പെടുത്തി…. ഇനി അടുത്തത് ഞാനാണ്… അവനിരുന്നതും ഞാൻ മെല്ലെയെണീക്കാൻ തുടങ്ങി….
പക്ഷെ ആരുടെ ഭാഗ്യത്തിനോ ഭാഗ്യക്കേടിനോ ആണെന്നറിയില്ല പഴയ മോഡൽ സൈക്കിളിലേതു പോലൊരു മണി ശബ്ദം അവിടെ മുഴങ്ങി…. പെട്ടെന്ന് എന്തോ ഓർത്തത് പോലെ ചാരു വാച്ചിലേക്ക് നോക്കിയൊരു ചിരിയോടെ സ്റ്റുഡന്റ്സിനോട് പറഞ്ഞു
“ഇന്നത്തെയെന്റെ പിരീഡ് കഴിഞ്ഞു… So നമുക്ക് ബാക്കിയുള്ളവരെ നാളെ പരിചയപ്പെടാം…”
അതും പറഞ്ഞവളിറങ്ങി പോയി… പോണ പോക്കിലെന്നെയൊന്നിടം കണ്ണുകൊണ്ട് നോക്കാനും മറന്നില്ല…………………
മിനിറ്റുകൾ കഴിഞ്ഞു…. മറ്റു വിഷയങ്ങൾ എടുക്കുന്നുന്ന ആളുകൾ വന്നു ഓരോരുത്തരായി പരിചയപ്പെടുത്തികൊണ്ട് ക്ലാസ്സ് എടുക്കാൻ ആരംഭിച്ചു….. ആദ്യ ദിവസം തന്നെ ഇതുപോലെ ഊമ്പി തെറ്റി ഇരിക്കേണ്ടി വരുമെന്ന് ഞങ്ങൾ ഇരുവരും കരുതിയിരുന്നില്ല…… അങ്ങനെ ഉറക്കം തൂങ്ങി ചടഞ്ഞിരിക്കുമ്പോ ആണ് അജയനെന്നോട് ഒരു കാര്യം ചോദിച്ചത്…
“നമുക്ക് ക്ലാസ്സ് കട്ട് ചെയ്താലോ….?
അവന്റെയാ ചോദ്യം കേട്ട ഞാനൊന്നവനെ ഇരുത്തി നോക്കി…..
“എടാ ഫസ്റ്റ് ഡേ അല്ലേ… നമ്മെളെ ഇവിടുള്ളവർക്ക് ആർക്കും തന്നെ അറിയുകയുമില്ല…. പിന്നെന്താ കട്ട് ചെയ്താൽ….?
എന്റെ നോട്ടം കണ്ടിട്ടവൻ പറഞ്ഞു…..
“ഉച്ചവരെ നോക്കാം… അത് കഴിഞ്ഞും ക്ലാസ്സ് വെക്കുവാണേൽ നമുക്ക് ചാടാം…”
ഉള്ളിലപ്പോ തോന്നിയ കാര്യം ഞാൻ പറഞ്ഞു…. ഒരല്പം മടിയോടെ ആണെങ്കിലും അവൻ സമ്മതിച്ചു….. നേരം 12 മണി കഴിഞ്ഞതും ക്ലാസ്സിലേക്കാരും വന്നില്ല…. പിള്ളേരൊക്കെ ഇരുന്ന് ഓരോന്ന് പറഞ്ഞു ചിരിക്കുന്നുണ്ട്… എനിക്കാണേൽ ഇങ്ങനെ തന്നെ ഇരുന്നിട്ട് ആകെ ഭ്രാന്തു പിടിക്കുന്നു….