ചാരുലത ടീച്ചർ 6
Charulatha Teacher Part 6 | Author : Jomon
[ Previous Part ] [ www.kkstories.com ]

ഇന്നാണാ ദിവസം…. എന്റെ കലാലയ ജീവിതത്തിലെ ആദ്യത്തെ ദിനം….. ഒട്ടും ലേറ്റ് ആവണ്ടെന്ന് കരുതി തന്നെയാണ് രാവിലെ തന്നെ അലാറം വെച്ച് എണീറ്റത്……. പല്ലു തേപ്പും കുളിയും കഴിഞ്ഞതോടെ പ്രധാനപ്പെട്ട പരുപാടികളൊക്കെ കഴിഞ്ഞു… യൂണിഫോം മാത്രമിട്ട് ക്ലാസ്സിൽ പോയി ശീലിച്ചത് കൊണ്ട് തന്നെ കോളേജിലേക്ക് ഏത് ഡ്രെസ്സിട്ട് പോണമെന്നൊരു സംശയം….. അലമാര മുഴുവൻ തപ്പി തപ്പി ഒടുക്കം ഞാനധികം ഇട്ട് പഴകിക്കാത്തയൊരു കടും ഗ്രീൻ ഷർട്ട് കണ്ടുപിടിച്ചു…. അതിന് ചേർന്നതായി തോന്നിയൊരു ലൈറ്റ് ഗ്രേ കളർ പാന്റും എടുത്തിട്ടു….. അത്യാവശ്യം നല്ല വെളുത്ത ശരീരമായത് കൊണ്ട് തന്നെ ഗ്രീൻ കളർ ഷർട്ടെനിക്ക് നന്നായി ചേരുന്നുണ്ട്…. മുടിയെല്ലാമൊന്നൊതുക്കി കൊറച്ചു പൌഡർ കൂടി ഇട്ടപ്പോൾ ആകെക്കൂടെയൊരു മനുഷ്യക്കോലം വന്നത് പോലെ…. പിന്നെന്റെ സൈഡ് ബാഗ് എടുത്ത് പുതിയ രണ്ടു ബുക്കുകൾ കൂടെയതിൽ തിരുകി കയറ്റി ഞാൻ താഴേക്ക് ഇറങ്ങി
“അമ്മാ ചായ….!!!!
ഹാളിലേക്ക് ഇറങ്ങിക്കൊണ്ട് ഞാൻ വിളിച്ചു പറഞ്ഞു
“ദാ വരുന്നു….”
അടുക്കളയിൽ നിന്നമ്മയുടെ ശബ്ദം കേട്ടതും ഞാൻ സോഫയിലേക്ക് ഇരുന്നു… മറുപുറം തന്നെ പത്രവും നോക്കി അച്ഛനിരുപ്പുണ്ട്…. ഇങ്ങേർക്കിന്ന് പണിക്ക് പോണ്ടേ…
“എന്താടാ നീ ഓഫീസിലേക്ക് ഇറങ്ങിയതാണോ…?
പെട്ടെന്നായിരുന്നു പത്രത്തിൽ തലയിട്ടിരുന്ന അച്ഛനെന്നേ നോക്കി ചോദിച്ചത്
“ഓഫിസിലേക്കോ.. ഞാൻ എന്നാത്തിനാ അങ്ങോട്ട് വരണേ…”
അച്ഛന്റെ ചോദ്യം മനസിലാവാതെ ഞാൻ ചോദിച്ചു.. മറുപടിയൊന്നുമില്ല… പകരമൊരു ചിരിയോടെ വീണ്ടും പത്രത്തിലേക്ക് കൂപ്പുകുത്തി….
“എന്താടാ വല്ല കല്യാണവുമുണ്ടോ…?
ഒരു ഗ്ലാസ്സ് ചായയും മറുകയ്യിൽ പാത്രത്തിലാക്കിയ രണ്ടു മൂന്ന് ദോശയുമായി എന്റടുക്കെ വന്നുകൊണ്ടമ്മ തിരക്കി…
“കല്യാ… അല്ല നിങ്ങൾക്ക് ഇതെന്താ പറ്റിയെ… രാവിലെ തന്നെ ഒരാൾ ചോദിക്കുന്നു ഓഫീസിലേക്ക് ആണോന്ന് ഇപ്പൊ അമ്മ ചോദിക്കുന്നു കല്യാണത്തിനാണോന്ന്…”