ആനന്ദിന്റെ ആദ്യ രാത്രി അജയന്റെയും 1 [Poker Haji]

Posted by

ഇത് കേട്ട് അജയ് അങ്ങോട്ടേക്ക് വന്നു
“..അമ്മെ ഇനി ഒന്നിനും സമയമില്ല … ഇഷ്ടമാണെങ്കിലും അല്ലെങ്കിലും അവരൊക്കെ പറഞ്ഞ പോലെ നടക്കട്ടെ.. .ചേട്ടന് ഇഷ്ടമൊക്കെ തന്നെയാ .’അമ്മ അതോർത്ത് വിഷമിക്കേണ്ട ..അല്ലെങ്കി ‘അമ്മ ചേട്ടനോട് ചോദിച്ചു നോക്ക്…”
വിലാസിനി തല ചരിച്ച് ആനന്ദിനെ നോക്കി .അവൻ അമ്മയെ കണ്ണ് കൊണ്ട് സമ്മതം കൊടുത്തു .ചെറിയൊരു ടെൻഷൻ തോന്നിയെങ്കിലും അവർക്കു മനസ്സിൽ സന്തോഷം തോന്നി .ഉടനെ തന്നെ വിവാഹത്തിന് വേണ്ട സജ്ജീകരണങ്ങളൊക്കെ ഒരുക്കി .ആ പെൺകുട്ടിയുടെ വരന് അവളുടെ കഴുത്തിലണിയിക്കാൻ തയ്യാറാക്കി വെച്ചിരുന്ന താലിയെടുത്ത് ആനന്ദിന്റെ കയ്യിൽ കൊടുത്തു .ആ വീൽചെയറിലിരുന്നു തന്നെ അവൻ താലി കെട്ടി .ഒപ്പം തന്നെ ബാക്കിയുള്ള പെൺകുട്ടികളുടെ കഴുത്തിലും അവരവരുടെ വരന്മാർ താലി കെട്ടി .
ആറടി പൊക്കത്തിൽ വെളുത്ത നിറമുള്ള ആരോഗ്യമുള്ള ഒരു ചെറുപ്പക്കാരൻ ആയിരുന്നു ആനന്ദ്… നല്ല പഠിപ്പുണ്ടെങ്കിലും ഇതുവരെ ഒരു ജോലിയൊന്നും ആയില്ലായിരുന്നു .ഇത് കാരണം ‘അമ്മ വിലാസിനി വലിയ വിഷമത്തിൽ ആയിരുന്നു .അങ്ങനെ ഇടയ്ക്കെപ്പോഴോ നേർന്നൊരു നേർച്ചയായിരുന്നു ആനന്ദിന് ജോലി കിട്ടിയാൽ അഞ്ചു പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കാമെന്നു .അങ്ങനെയാണ് ഈ സമൂഹ വിവാഹ വേദിയിൽ കാര്യങ്ങൾ എത്തിയത് ..

ആ പെൺകുട്ടിയുടെ പേരാണ് ജയശ്രീ ഇരു നിറവും അഞ്ചര അടി പൊക്കവും ഉള്ളവളും ആ നാട്ടിലെ ഏറ്റവും വലിയ കുടിയന്റെ മകളും ആയിരുന്നു.അതുകൊണ്ടുതന്നെ അവളെ അവളുടെ ‘അമ്മ ഓരോ ജോലികൾക്കു പോയാണ് വളർത്തിയത് ..അത്യാവശ്യം സൗന്ദര്യമൊക്കെയുള്ള ഒരു പാവം പെണ്ണാണ് ജയശ്രീ .തിരക്കുകളൊഴിഞ്ഞപ്പോൾ അജയൻ മുന്നോട്ടു വന്നു ആനന്ദിനോട് പറഞ്ഞു

“ഏട്ടാ, ആ കുട്ടി പാവമാ എനിക്കറിയാം അതിനെ… എന്റെ കൂടെ പ്ലസ്‌ടു വരെ പഠിച്ചതാണ് …. നല്ല കുട്ടിയാ…”
അവന്റെ വാക്ക് കേട്ടതും വിലാസിനിഅമ്മയുടെ മുഖം തിളങ്ങി അത് കേട്ട് ആനന്ദും ചിരിച്ചു..അങ്ങനെ നാട്ടുകാരെ എല്ലാം ഞെട്ടിച്ചുകൊണ്ട് കെട്ടാമെന്നു ഏറ്റവൻ പറ്റിച്ചിട്ടു പോയ അവളെ ആനന്ദ് താലി കെട്ടി .അപ്പോഴെല്ലാം വിലാസിനിയുടെ മനസ്സിൽ പ്രതീക്ഷിക്കാതെ നടന്ന പല കാര്യങ്ങളായിരുന്നു. എന്തായാലും അവൾ എന്റെ മരുമോളായിട്ടു തന്നെ വന്നല്ലോ .അവളുടെ യോഗം അതായിരിക്കും അതൊന്നും ആരെതിർത്താലും മാറില്ല .താലി കെട്ടാനുള്ളവൻ വരില്ലെന്നറിയുന്ന വിവാഹ മണ്ഡപത്തിൽ കേറി നിന്ന ഒരു പെണ്ണിന്റെ മനസ്സെന്താണെന്നൊന്നു ചിന്തിച്ചു നോക്കിയേ .അവനോടു ദൈവം പോലും പൊറുക്കില്ല .എല്ലാവരുടെയും സംസാരവും പറച്ചിലുകളുമൊക്കെ കേട്ട് എല്ലാം ഒരു സ്വപ്നം പോലെ ജയശ്രീ കണ്ടു നിന്നു.തന്റെ കഴുത്തിലെ മഞ്ഞച്ചരടിൽ കോർത്തിട്ടിരിക്കുന്ന താലിയിലേക്കു ഒരു നിമിഷം നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി ..
അത് കണ്ട വിലാസിനി അവളുടെ കണ്ണീരു തുടച്ചു കൊണ്ട് പൂർണ്ണമനസ്സോടെ നിലവിളക്കു എടുത്ത് കയ്യിൽ കൊടുത്തു വിലാസിനി അമ്മ ഇരുവരെയും അകത്തേക്ക് കയറ്റി….
“മോളേ ഈ ജീവിതം ഒരു ദാനമായൊന്നും നീ കാണരുത്… നീ എന്തർഹിക്കുന്നോ അതെ നിനക്ക് കിട്ടു… ഇത് ദൈവ നിശ്ചയം ആണ്… അതുകൊണ്ട് മനസ്സിലുള്ള ഭയവും ആശങ്കയും ഒക്കെ കളഞ്ഞു സന്തോഷത്തോടെ ജീവിക്കാൻ ശ്രമിക്കണം.. അങ്ങനെ ചെയ്തില്ലെങ്കിൽ നിന്റെ ഉള്ളിൽ നീ ഇവിടുത്തെ വേലക്കാരി ആണെന്ന തോന്നലെ ഉണ്ടാവൂ..കേട്ടോ .”

Leave a Reply

Your email address will not be published. Required fields are marked *