ചാരുലത ടീച്ചർ 5 [Jomon]

Posted by

 

അന്നത്തെ രാത്രി എനിക്ക് ഉറക്കം വരുകില്ലെന്ന് മറ്റാരേക്കാളുമെനിക്ക് നന്നായിട്ടറിയാം…ഏറെയിഷ്ടത്തോടെ ചേർത്തു വച്ചു നിർമ്മിച്ച ചീട്ടുകൊട്ടാരത്തെ വീഴ്ത്താൻ ദുർബലമായൊരു കാറ്റ് മാത്രം മതിയെന്ന് മനസിലാക്കിയ നിമിഷം….ഉറക്കം പോലും വരാതെ ഞാൻ ബെഡിൽ തിരിഞ്ഞും കമിഴ്ന്നും കിടന്നു….നെഞ്ചിലാകെയൊരു വേദന…ഓരോന്ന് ഓർത്തു കൂട്ടിയിട്ട്…..വല്ല അറ്റാക്കും ആയിരുന്നെങ്കിൽ ഒന്നുമറിയാതെയങ്ങു പോകാമായിരുന്നു…..ചിന്തകളോരോ വഴിക്ക് കയറാൻ തുടങ്ങിയതും ഞാൻ ബെഡിൽ നിന്നും ചാടി എണീറ്റു…..സ്വന്തം കവിളിൽ തന്നെ മാറി മാറി പലതവണ ഞാൻ തല്ലി

 

“എന്തൊക്കെയാ ഓർത്തു കൂട്ടുന്നെ ഞാൻ…..അറ്റാക്കോ….മൈര്…….ഒരു പെണ്ണ് ഇഷ്ടമല്ലെന്ന് പറഞ്ഞാൽ ഇങ്ങനെ ആണോ….”

 

“അതിന് ഇഷ്ടമല്ലന്ന് അവളു പറഞ്ഞില്ലല്ലോ….?

 

ഉള്ളിൽ നിന്നൊരു മറുചോദ്യം….ശെരിയാണ്……അവൾ പറഞ്ഞിട്ടില്ല ഇതുവരെ ഇഷ്ടമാണോ അല്ലയോ എന്ന്….മറുപടികിട്ടിയിട്ട് പോരെ എന്റെയീ നിരാശകാമുകൻ ചമഞ്ഞുള്ള നടപ്പ്……….ഉള്ളിലാകെ വാശിയും ധൈര്യവും നിറയുന്നത് പോലെ…ഫോണെടുത്തു ഞാൻ സമയം നോക്കി…  11:47………മനസിലൊരു പ്ലാനുമില്ലാതെ ഞാനപ്പോളത്തെയൊരു തോന്നലിൽ ഇട്ടിരുന്ന ഷർട്ടും പാന്റും മാറി വാതിൽ തുറന്നിറങ്ങി….എല്ലാവരും ഉറങ്ങിയ ലക്ഷണമാണ്…ലൈറ്റ് എല്ലാം ഓഫ് ആണ്……..മൊബൈലിലെ ഫ്ലാഷ് ഓൺ ആകാതെ ഡിസ്പ്ലേയിൽ കത്തി നിൽക്കുന്ന അരണ്ട വെളിച്ചവുമടിച്ചു ഞാൻ കോണിപ്പടികൾ ഇറങ്ങാൻ തുടങ്ങി…പഴയ തടിപ്പലകകൾ കൊണ്ടുണ്ടാക്കിയതാണ് അതുകൊണ്ട് തന്നെ സാവധാനം വേണം നീങ്ങാൻ അല്ലെങ്കിൽ വീട്ടുകാർ മുഴുവനുമറിയും….ഓരോ സ്റ്റെപ്പും വളരേ സൂക്ഷ്മതയോടെ നോക്കിഞാനിറങ്ങി

 

ഉമ്മറത്തെ വാതിൽ വലിയ ഓടാമ്പലുള്ള ടൈപ്പാണ്…അത് തുറന്നിറങ്ങി പോകുന്നത് റിസ്ക്കാണ്…തത്കാലം റിസ്ക് എടുക്കാതെ റെസ്‌ക്ക് തിന്നാനുള്ള പ്ലാനിൽ ഞാൻ അടുക്കള വാതിൽ തുറന്നു പുറത്തിറങ്ങി….ഇവിടെന്നിന്ന് മെയിൻ റോഡിലേക്കുള്ള വഴികൾ ഞാൻ കണക്ക് കൂട്ടി…ഒടുക്കം പിറകു വശത്തെ വേലി ചാടാൻ തന്നെ തീരുമാനിച്ചു……പലകയടിച്ചു കമ്പി കെട്ടിയ വേലി…..പുഷ്പം പോലെയത് ചാടി കടന്നപ്പോ ഉള്ളിന്റെയുള്ളിലെ ധൈര്യം തരുന്ന തെണ്ടി വീണ്ടുമെനിക്ക് ആത്മവിശ്വാസം കൂട്ടിത്തന്നു….

 

പിന്നൊരോട്ടമായിരുന്നു…ഓർമ്മവച്ചെടുത്ത വഴികളിലൂടെ ചുറ്റി തിരിഞ്ഞവസാനമായി ചാരുവിനെ കണ്ട വീടിനു മുൻപിലെത്തി…..റോട്ടിൽ നിന്നു നോക്കുമ്പോ തന്നെ മനസിലാവും ആ ഒരു ഏരിയയിലെ തന്നെ ഏറ്റവും വലിയ വീടിതു തന്നെ ആണെന്ന്….പക്ഷെ ഞാനിപ്പോ ഇവിടെ വന്നു വീടിന്റ വലുപ്പം അളക്കുന്നത് എന്തിനാണെന്ന് എനിക്ക് പോലുമറിയില്ല…അപ്പോളത്തെ ഒരു തോന്നലിൽ ചാടിപിടഞ്ഞു വന്നതാണ്…പക്ഷെ വെക്തമായൊരു പ്ലാനില്ലാതെ എങ്ങനെ മുൻപോട്ട് പോകും…..എവിടെ നിന്ന് തുടങ്ങും ഞാൻ……..?

Leave a Reply

Your email address will not be published. Required fields are marked *