ചാരുലത ടീച്ചർ 5 [Jomon]

Posted by

 

“ഞാൻ.. എനിക്ക്… ഞാൻ എങ്ങനെയാ ചാരു നിന്നെ പറഞ്ഞു മനസിലാക്കുവാ…”

 

ഒരുവഴിയും മുന്നിൽ കാണാതെ വിഷമത്തോടെ ഞാനവളോട് ചോദിച്ചു….

 

“നീ പറയെടാ… എന്താന്ന് വെച്ചാ പറ… മുൻപ് കൊറേ നീളത്തിൽ പഠിച്ചു വന്നു വല്യ ഡയലോഗ് ഒക്കെ അടിച്ചല്ലോ… ഇപ്പൊ എവടെ പോയി…”

 

കുക്കറിൽ കിടക്കുന്ന കിഴങ്ങു പോലവൾ നിന്ന് തെറിക്കുവാണ്…. എനിക്കാണേൽ പേടിയും…. ആരെങ്കിലും ഈ ഒച്ചപ്പാടും ബഹളവും കേട്ട് വന്നാലോ…

 

“എടി… ഞാനെങ്ങന…എനിക്ക് അറിയാം ഈ സ്നേഹമൊന്നും പിറകെ നടന്നു പിടിച്ചു വാങ്ങാൻ പറ്റില്ലെന്ന്… അതുകൊണ്ടാ ഞാനിന്ന് അങ്ങനെയൊക്കെ പറഞ്ഞെ… ഞാൻ കാരണം നിനക്കൊരു ശല്യമാവണ്ടല്ലോ എന്ന്….!!!!

 

പറഞ്ഞു മുഴുവിക്കും മുൻപേ അടുത്തയടി പൊട്ടിയിരുന്നു…… കവിളും തടവി ഞാനവളെ തന്നെ നോക്കി… എന്റെ കണ്ണൊക്കെ നിറഞ്ഞു വരുന്നുണ്ട്….. ഗതികേട് കൊണ്ടാണെലും അടിച്ചു പോയല്ലോ എന്നൊരു കുറ്റബോധം അവളിലും നിഴലിക്കുന്നുണ്ട്… പക്ഷെ അതിനേക്കാളേറേ ദേഷ്യം കൂടി വന്നവൾ വീണ്ടുമെന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു…

 

“പറയെടാ പട്ടി… ഞാൻ.. ഞാൻ പറഞ്ഞൊ നിന്നെ ഇഷ്ടമല്ലായെന്ന്…. ഞാൻ പറഞ്ഞൊ നീ എനിക്കൊരു ശല്യമാണെന്ന്… പറയെടാ പട്ടി….“”“”

 

അതും പറഞ്ഞൊരു പൊട്ടിക്കരച്ചിലോടെ അവളാ തറയിലേക്കിരുന്നു…. പഴയ ഡീസൽ എഞ്ചിൻ സ്റ്റാർട്ട്‌ ചെയ്തപോലെ കരച്ചിലടക്കാൻ പാടുപെടുന്ന ശബ്ദം കേൾക്കാം…. ഇടക്ക് തലക്ക് കയ്യും കൊടുത്തിരുന്നു ഓരോന്ന് പദം പറഞ്ഞു കരയാനും തുടങ്ങി…. ഞാനവളെന്താ പറയുന്നതെന്നറിയാൻ അവളിൽ നിന്നൊരു കൈ അകലത്തിൽ മാറി നിലത്തിരുന്നു… ഇനിയും അടി വാങ്ങാൻ വയ്യ.. അതുകൊണ്ട് മാത്രം

 

“””””ശല്യം അവണ്ടന്ന് പോലും….ഞാൻ… ഹ്മ്മ്.. ഞാനെന്തു ചെയ്തിട്ട എന്നോട് അങ്ങനെയൊകെ പറയുന്നേ…. ടീച്ചർ ആയത് എന്റെ കുറ്റമാണോ…. എന്തിനാ ആദി….?

 

അവളെന്നെയൊരു സംശയഭാവത്തോടെ തലയുയർത്തി നോക്കി… നിറഞ്ഞൊഴുകുന്ന കണ്ണുകളിലേക്ക് നോക്കാൻ എനിക്കപ്പോഴും ധൈര്യം വന്നിട്ടില്ല… അതുകൊണ്ട് തന്നെ നിലത്തേക്ക് നോക്കിയിരുന്നു ഞാൻ

 

“എന്തിനാ ആദി നീയെനിക്കിത്രയും ആശകളൊക്കെ തന്നത്… ഇതുപോലെ… ഇതുപോലെ പാതി വഴിയിൽ കളഞ്ഞിട്ട് പോകാനാണോ…?

 

വിതുമ്പികൊണ്ടുള്ള അവളുടെയാ ചോദ്യം എന്റെ നെഞ്ചിലാണ് തറച്ചു കയറിയത്… പെട്ടെന്നുള്ളെയൊരു തോന്നലിൽ കരഞ്ഞു തൂങ്ങിയ അവളെ ഞാൻ കെട്ടിപ്പുണർന്നു…. ഒരടിയോ പിറകിലേക്കുള്ള തള്ളലൊ ഞാൻ പ്രധീക്ഷിച്ചു.. പക്ഷെ അതൊന്നുമല്ലാതെ അവളെന്നെയും തിരിച്ചും കെട്ടിപിടിച്ചു… എന്റെ കഴുത്തിൽ മുഖമമർത്തി കരയുന്ന ചാരുവെനിക്ക് ആ നിമിഷം അത്ഭുതമായിരുന്നു….. ഒരുപക്ഷെ അവളും ആഗ്രഹിച്ചു കാണും വിഷമങ്ങളെല്ലാം ഇറക്കി വെച്ചു കരയാനൊരു കൂട്ടിനെ…..

Leave a Reply

Your email address will not be published. Required fields are marked *