വികാരവതികൾ 1 [spulber]

Posted by

 

“ ശരി, നീ എപ്പോ തിരിച്ച് വരും”

“ അത്, വൈകുന്നേരമാകും ചേച്ചീ”

“ നീ തമിഴ്നാട്ടിൽ പോയാണോ വളം കൊണ്ടുവരുന്നത്? വൈകുന്നേരമാകാൻ? ഉച്ചക്ക് കൃത്യംഒരു മണി. ഒരു മണിക്ക് നീ ഈ മതിലിനരികിൽ ഉണ്ടായിരിക്കണം. അല്ലെങ്കിൽ എന്താ ഉണ്ടാവുകയെന്ന് നീ കണ്ടറിഞ്ഞാൽ മതി. കേട്ടോടാ പട്ടീ”

“ ശരി ചേച്ചീ, ഞാൻ വരാം” സീമ ഫോൺ കട്ടാക്കി. റീന ചിരിയോടെ പറഞ്ഞു.

“ ചിറ്റേ,പാവം പേടിച്ചു പോയെന്ന് തോന്നുന്നു. അത്രക്ക് വേണ്ടിയിരുന്നു”

“ എടീ. ഇവൻമാരെ ആദ്യമൊന്ന് പേടിപ്പിച്ച് നിർത്തണം. അല്ലെങ്കിൽ പ്രശ്നമാ. അവൻ വരട്ടെ. അവൻ കണ്ടു എന്ന് പറഞ്ഞത് സത്യം തന്നെയാണോ എന്നറിയണം. പിന്നെ അവൻ വല്ല വീഡിയോയും എടുത്തിട്ടുണ്ടോ എന്നും അറിയണം. അതിന് ആദ്യമൊന്ന് പേടിപ്പിച്ച് നിർത്തണം. ഏതായാലും അവൻ വരട്ടെ നമുക്ക് നോക്കാം”

സീമ പറഞ്ഞ് തീർന്നപ്പോഴേക്കും ഫോൺ ബെല്ലടിച്ചു. അവൻ തന്നെ. അവൾ ഫോണെടുത്തു. “ ഹലോ ചേച്ചീ, ഞാനിവിടെ മതിലിനടുത്തുണ്ട്” സീമ അന്തം വിട്ടു. അപ്പോൾ അവൻ വളം കൊണ്ടുവരാനൊന്നും പോയില്ലേ ? “ എടീ മോളെ, ആ നാറി അവിടെ പുറകിലിരിപ്പുണ്ടെന്ന്. വാ പോയി നോക്കാം”

രണ്ടാളും അടുക്കളയിലെത്തി. ഗ്രില്ലിലൂടെ നോക്കുമ്പോൾ മതിലിൽ ഒരാളുടെ തല മുറിച്ച് വെച്ചത് പോലെ അവൻ്റെ തലമാത്രം കാണാം. മതിലും അടുക്കളയും തമ്മിൽ വലിയ ദൂരമില്ല. മെല്ലെ സംസാരിച്ചാൽ തന്നെ കേൾക്കാം. അവരെ കണ്ട അവൻ നിവർന്ന് നിന്നു. ഇപ്പോൾ അവൻ്റെ നെഞ്ച് വരെ കാണാം.

“ നീയല്ലേടാ വൈകീട്ടേ വരൂ എന്നൊക്കെ പറഞ്ഞത് , പിന്നെന്തേ ഇപ്പോത്തന്നെ പോന്നു.”

“ പേടിച്ചിട്ടാ ചേച്ചീ” “ അത്ര പേടിയുള്ളവൻ പിന്നെന്തിനാ ഈ നാറിയ പണിക്ക് പോയത്. നിന്നെ ഞങ്ങൾ ശരിയാക്കാത്തരാം”

“ പൊന്നു ചേച്ചീ പറ്റിപ്പോയി. എന്നെ ഒന്നും ചെയ്യരുത്. ഇനി ഞാൻ ഈ ഭാഗത്തേക്ക് വരില്ല. ഈ പ്രാവശ്യത്തേക്ക് ഒന്ന് ക്ഷമിക്ക് ചേച്ചിമാരേ”

“ ശരി ക്ഷമിക്കോം, പക്ഷേ നീ കണ്ടു എന്ന് പറഞ്ഞത് സത്യം തന്നെയാണോ?”

Leave a Reply

Your email address will not be published. Required fields are marked *