പ്രൈവറ്റ് ബാങ്ക് [Sreelakshmi]

Posted by

പ്രൈവറ്റ് ബാങ്ക്

Private Bank | Author : Sreelakshmi


ഹലോ, പ്രിയപ്പെട്ട വായനക്കാരെ, ഞാൻ ഇന്ന്  ഒരു കഥ പറയാം. ഞാൻ ഒരു ബിസിനെസ്സ്കാരൻ ആണ് . ചില സാങ്കേതിക തകരാറുകൾ കാരണം എന്‍റെ ബാങ്ക് അക്കൗണ്ട് ഫ്രീസ് ആയിപ്പോയി. അത് പരിഹരിക്കാൻ വേണ്ടി ഞാൻ ബാങ്കിൽ പോകുകയും അവിടെ  ഉണ്ടായ ചില അനുഭവങ്ങളും ആണ് നിങ്ങളോട് ഷെയർ ചെയ്യാൻ പോകുന്നത്.


ഉള്ളത് ആദ്യമേ തന്നെ പറയണമല്ലോ, ഒരു അനുഭവം ആയത് കൊണ്ട് തന്നെ വലിയ കളികൾ പ്രതീക്ഷിക്കരുത്. കഥ വളരെ ലാഗ് ആകുകയും കാര്യങ്ങൾ ഒത്തിരി വർണിച്ചു വഷളാക്കി എന്ന തോന്നൽ ഉണ്ടാകാനും സാധ്യത ഉണ്ട്. ക്ഷമ ഇല്ലാത്തവർ എന്നോട് ക്ഷമിക്കണം. വേറിട്ട ഒരു ശൈലി ഉണ്ടാക്കാൻ ശ്രെമിക്കുന്നത് കൊണ്ട് തന്നെ അതിൽ ഉണ്ടാകുന്ന പഴികൾ കേൾക്കാനുള്ള പൂർണ ബാധ്യത എനിക്ക് ഉണ്ട്. ഇത് മുഴുവൻ വായിക്കുന്നവർ തെറ്റുകൾ ചൂണ്ടിക്കാണിക്കാനും നിർദേശങ്ങൾ നൽകുവാനും മറക്കരുത് .


 

രാവിലെ തന്നെ വീട്ടിൽ നിന്ന് ഇറങ്ങി.  10 മണി ആകുമ്പോ ബാങ്ക് തുറക്കും, അതുകൊണ്ട് തന്നെ ഞാൻ അധികം സമയം കളയാതെ തിരിച്ചു, നിർഭാഗ്യം എന്ന് പറയട്ടെ അതൊരു തിങ്കളാഴ്ച ദിവസം ആയിരുന്നു. രണ്ടു ദിവസം അവധി ആയത് കൊണ്ട് തന്നെ വല്ലാത്ത തിരക്ക് ആയിരുന്നു ബാങ്കിൽ. അക്കൗണ്ട് ശെരിയല്ലാത്തതു കൊണ്ട് തന്നെ എല്ലാ ട്രാൻസാക്ഷനും   താത്കാലികമായി റിജെക്ട് ആകുന്നതിനാൽ  എന്‍റെ എല്ലാ പ്രവർത്തനവും നിലച്ച ഒരു അവസ്ഥ ആയി.

ടോക്കൺ ഒക്കെ എടുത്ത് കാത്തിരിപ്പിനൊടുവിൽ എന്‍റെ ഊഴം വന്നു. അങ്ങനെ ഒരു നീണ്ട ക്യൂ പിന്നിട്ട് ഞാൻ ഒരു ഓഫീസറിന്‍റെ മുന്നിൽ എത്തിയപ്പോഴാണ് അറിയുന്നത് എന്‍റെ പ്രശ്നം ഒരു ലേശം ഗുരുതരം ആണെന്ന്. അത് പരിഹരിക്കാൻ നിലവിൽ അവിടെ ആരും തന്നെ ഇല്ല.

ഓൺലൈൻ ട്രാൻസാക്ഷൻ നടത്തുന്നതിനും ഡിമാറ് അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിനും വേണ്ടി ഒരു അപേക്ഷ സമർപ്പിച്ചു മടങ്ങാൻ ആണ് അയാൾ ആവശ്യപ്പെട്ടത്, എന്നാൽ എന്‍റെ പ്രശ്നം വേഗം തന്നെ പരിഹരിക്കേണ്ടത് ആണെന്നും ഇത് ബാങ്കിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായ കുഴപ്പം ആണെന്നും ഞാൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *