വിനോദ് : എന്ത് പറ്റിയോടോ ടോയ്‌ലെറ്റിൽ പോണോ?
രേഷ്മ : ഏയ്, അതല്ല. ഞാൻ പറയുന്ന കുറച്ചു songs വെച്ചു തരാമോ ചേട്ടാ?
വിനോദ് : അതിനെന്താ താരാമല്ലോ
രേഷ്മ : ചേട്ടന്റെ പേരെന്താ?
വിനോദ് : വിനോദ്, വിനു എന്ന് എല്ലാവരും വിളിക്കും. ഞാൻ തന്റെ ചേട്ടൻ ബിജുവിന്റെ ഫ്രണ്ട് ആണ്
രേഷ്മ : ( ഭാവഭേദങ്ങൾ ഒന്നുമില്ലാതെ ) ആണോ ഹ്മ്മ്
പിന്നീട് അവസരങ്ങൾ കിട്ടിയപ്പോഴെല്ലാം വിനു രേഷ്മയോട് സംസാരിച്ചു. ബോറടി ആയിരുന്ന ആ ട്രിപ്പ് അവളും ആസ്വദിക്കാൻ തുടങ്ങി. അവർ പതുക്കെ കൂട്ടുകാരായി.
അന്ന് രാത്രി അവർ തങ്ങിയത് ഒരു ഒറ്റപ്പെട്ട റിസോർട്ടിൽ ആയിരുന്നു. കൂട്ടത്തിലെ ആണുങ്ങൾ എല്ലാം നല്ല വെള്ളമടി. രേഷ്മയുടെ അമ്മ ശർദിച്ചു അവശയായി റൂമിൽ കിടക്കുകയായിരുന്നു. അവർ പണ്ടേ അങ്ങനാ, വണ്ടിയിൽ കേറിയാൽ തുടങ്ങും.അവൾ കുറച്ചു നേരം അമ്മയോടൊപ്പം ഇരുന്ന ശേഷം പുറത്തൊക്കെ ഇറങ്ങി നടന്നു. കുട്ടികൾ എല്ലാം പലവിധ കളികളുമായി നടക്കുന്നു.
പുറത്ത് നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. നടക്കുന്നതിനിടയിൽ താഴെ റോഡിനു അപ്പുറത്തുള്ള സ്ഥലത്ത് പാർക്ക് ചെയ്ത അവർ വന്ന വണ്ടി രേഷ്മയുടെ ശ്രദ്ധയിൽ പെട്ടത്. അതിനുള്ളിലെ ലൈറ്റ് കണ്ടപ്പോൾ വിനോദ് ഉള്ളിൽ ഉണ്ടെന്നവൾക്ക് മനസിലായി. അവൾ പതുക്കെ അവിടേക്ക് നടന്നു. ഗ്ലാസ് എല്ലാം അടച്ചു കർട്ടൻ ഇട്ടത് കൊണ്ട് ഉള്ളിൽ എന്താ നടക്കുന്നെ എന്ന് അവൾക്ക് കാണാൻ പറ്റിയില്ല.
ഡോറിൽ ചെന്നവൾ മുട്ടി……
ഇല്ല തുറക്കുന്നില്ല. വീണ്ടും മുട്ടി.ഇത്തവണ വിനോദ് വന്നു ഡോർ തുറന്നു
‘എന്താ ചേട്ടാ അകത്തു പരിപാടി ‘
ഒന്നൂല്ല ഞാൻ വെറുതെ
‘ഹ്മ്മ് ഭക്ഷണം കഴിച്ചോ?’
കഴിച്ചു, അവിടെ നല്ല മേളം ആണല്ലോ
അഹ് വെള്ളം കണ്ടാൽ വള്ളം കളി നടത്തിയിട്ടേ അവർ പോകൂ, പ്രത്യേകിച്ച് എന്റെ അച്ഛൻ
ഹാ ഇതൊക്കെ ഒരു രസമല്ലേ
വിനോദ് ചേട്ടൻ കഴിക്കില്ലേ?