ചാരുലത ടീച്ചർ [Jomon]

Posted by

ചാരുലത ടീച്ചർ

Charulatha Teacher | Author : Jomon


“ചാരു വാശികാണിക്കല്ലേ..”

ലൈബ്രറിയിലാരും വരാനിടയില്ലാത്ത ഷെൾഫുകളുടെ ഇടയിലേക്ക് ചാരുവിനെയും കൂട്ടി ഞാൻ കേറിനിന്നു

“പോടാ നിനക്ക് ഇപ്പൊ ന്നെ വേണ്ടല്ലോ..”

പരിഭവം നിറഞ്ഞശ്വരത്തിലവൾ പറഞ്ഞു…

“വേണ്ടാഞ്ഞിട്ട് ആണോടി പെണ്ണെ നിന്നെയും ചേർത്തു പിടിച്ചു ഞാനിങ്ങനെ നിക്കുന്നെ.. ഏഹ്…?

വിറപ്പു പൊടിഞ്ഞയവളുടെ മൂക്കിൻ തുമ്പിലൊന്നമർത്തി മുത്തികൊണ്ട് ഞാൻ ചോദിച്ചു.. എന്റെയാ നീക്കം പുള്ളിക്കാരിക്ക് നന്നായി ബോധിച്ചെന്ന് അവളുടെ ചുണ്ടിൽ വിരിഞ്ഞ ചിരിയിൽ നിന്നെനിക്ക് മനസിലായി പക്ഷെ ചാരുവാര മോള്…..അവളാ ചിരിയങ്ങു ഒതുക്കി കളഞ്ഞു ഞാൻ കാണാത്ത വിധത്തിൽ….അങ്ങനെയൊന്നുമവൾ വിട്ടു തരുകേലന്നെനിക്ക് അറിയാവുന്നതോണ്ട് തന്നെ കുറച്ചുകൂടെ സോപ്പിടാമെന്ന് ഞാൻ തീരുമാനിച്ചു

“ചാരുവേ….!!!

പതിഞ്ഞ സ്വരത്തിൽ ഞാനവളെയൊന്നു വിളിച്ചു നോക്കി.. അത് കേൾക്കേണ്ട നിമിഷം തന്നെയവളുടെ കണ്മഷിയെഴുതിയ കണ്ണുകൾ എന്നെനോക്കി…

പക്ഷെ ഞാനെന്തെങ്കിലും പറഞ്ഞു തുടങ്ങും മുൻപേ അവളുടെ കൈ രണ്ടും വന്നെന്റെ ചെവിയിൽ പിടുത്തമിട്ടിരുന്നു…..

“””അആഹ്ഹ… വിട്… വിട്… വിട്… ദേ പെണ്ണെ ശെരിക്കും വേദനിക്കുന്നുണ്ടേ.. അഹ്..!!!

കാലമാടത്തി ചെവി പിടിച്ചു പൊന്നാക്കിയെന്ന തോന്നുന്നേ…. അതുപോലെയായിരുന്നു ചെവിക്കുട പിടിച്ചു പൈപ്പ് തുറക്കുന്നത് പോലെ തിരിച്ചു വിട്ടത്…

“അതേണ്ടേ… നോക്കെടാ കുട്ടാ നിന്റെ ചെവിരണ്ടും ചെമ്പരത്തി പോലെ ചൊവ്വന്നു വന്നത്..”

പിള്ളേർക്ക് കളിപ്പാട്ടം കിട്ടിയത് പോലവൾ എന്റെ ചെവി നോക്കി പറഞ്ഞു… എല്ലാം കൂടെ കേട്ടങ്ങെനിക്ക് പൊളിഞ്ഞു വെന്നെങ്കിലും ഇനിയുമൊരു തല്ലുണ്ടാക്കണ്ടല്ലോ എന്നോർത്ത് ഞാനൊന്നടങ്ങി

“ഇതിപ്പോ ന്തിനാ എന്റെ ചെവി പിടിച്ചു നീ തിരിച്ചെ…”

വളരെ സംയമനത്തോടെ ഞാനവളെ എന്നിലേക്ക് ചേർത്തു നിർത്തികൊണ്ട് ചോദിച്ചു.. ഞാനവളെ വിളിക്കാൻ കാത്തു നിന്നതുപോലവൾ വന്നെന്നോട് ചേർന്നൊട്ടി നിന്നു

“കുടിക്കുവോടാ തെണ്ടി നീയിനി…?

കണ്മഷിയെഴുതിയ കണ്ണുകൾ രണ്ടും കൂർപ്പിച്ചവളെന്നെ നോക്കി… ഈശ്വരാ ഇവളിതെങ്ങനെ അറിഞ്ഞു

“ഞാൻ കുടിച്ചെന്ന് നിന്നോടാരാ പറഞ്ഞെ..?

കള്ളലക്ഷണമൊന്നും പുറത്തു കാണിക്കാതെ ഞാൻ അവളെനോക്കി… പക്ഷെയെന്റെ ഉടായിപ്പുകളെല്ലാം അടിച്ചുകലക്കി കുടിച്ചിട്ടുള്ളയവൾക്ക് എന്നെക്കണ്ടിട്ട് യാതൊരുവിധ കൂസലുമില്ലായിരുന്നു… ഇനിയും ഓരോന്ന് ചോദിച്ചാൽ അടുത്ത അടിക്കുള്ള വകുപ്പ് ആവും… തല്കാലത്തേക്ക് കുറ്റം സമ്മതിച്ചു കീഴടങ്ങുന്നതാ ബുദ്ധി

Leave a Reply

Your email address will not be published. Required fields are marked *