ഞാൻ : ഹാ അത് നന്നായി. ഇനി അത് എങ്കിലും പൂർത്തിയാക്കി എടുക്ക്. ബാക്കി ഒക്കെ പിന്നേ നോക്കാം.
മാമി : നീ എല്ലാം അറിഞ്ഞു കാണുമല്ലോ അല്ലേ…
ഞാൻ : പിന്നേ അറിയാതെ വീട്ടിൽ ഇതൊക്കെ തന്നെ ആയിരുന്നു അന്ന് സംസാരം മുഴുവനും.
മാമി : എന്തൊക്കെ പറഞ്ഞു??
ഞാൻ : പഠിക്കാൻ പോകുന്ന കാര്യം പറഞ്ഞു അടിയായി. ഇനി ഒത്തുപോവില്ലെന്നൊക്കെ.
മാമി : അത്രേ പറഞ്ഞോള്ളൂ…?
ഞാൻ : ഹാ.. മാമിക്ക് പഠിക്കാൻ പോകണമെന്ന് വാശിയായിരുന്നു എന്ന്.
മാമി : അത് ഒന്നുമല്ല main പ്രശ്നം.
ഞാൻ : പിന്നേ..?
മാമി : നിന്റെ മാമക്ക് സംശയരോഗമാടാ..
ഞാൻ : അതെന്താ അങ്ങനെ പറയാൻ കാരണം.
മാമി : എന്റെ ഫോൺ ഒക്കെ എടുത്തു നോക്കും call വന്നാൽ അടുത്തു നിന്ന് കേൾക്കും. അങ്ങനെ ഞാൻ ഒരിക്കൽ എന്റെ ഫോൺ password ഒക്കെ മാറ്റി മാമക്ക് കൊടുക്കാതെ വെച്ചിരുന്നപ്പോ പറഞ്ഞത് എന്താണെന്ന് അറിയാമോ??
ഞാൻ : എന്താ??
മാമി : നീ ഫോൺ തരാത്തത് നിനക്ക് മറ്റവൻ ഉള്ളതുകൊണ്ടല്ലേ അവൻ മെസേജ് അയക്കുമ്പോ ഞാൻ കണ്ടാലൊന്ന് വെച്ചിട്ടല്ലേ നീ password മാറ്റിയതെന്ന്.
ഞാൻ : എന്നിട്ട്..??
മാമി : ഒരു കാര്യം ചെയ്യാതെ ചെയ്‌തെന്ന് പറയുമ്പോ പിന്നേ ദേഷ്യം വരില്ലേ അപ്പൊ ഞാൻ തിരിച്ചും പറഞ്ഞു.
ഞാൻ : എന്ത് പറഞ്ഞു??
മാമി : എനിക്ക് അങ്ങനെ ഒരുത്തന്റെ കൂടെ നടക്കേണ്ട കാര്യമൊന്നുമില്ല. എന്നാൽ നിന്നെക്കൊണ്ട് ഇതുവരെ എനിക്ക് വല്യ ഗുണം ഒന്നും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞു.
ഞാൻ : എന്നിട്ട്??
മാമി : അത് കേട്ടപ്പോ അങ്ങേർക്ക് പൊള്ളി… അങ്ങനെ ഇറങ്ങിപോയി.
ഞാൻ : അപ്പൊ എല്ലാം തീർന്നോ??
മാമി : നീ ഡിവോഴ്സ് ആണോ ഉദ്ദേശിച്ചത്??
ഞാൻ : ഹാ അത് തന്ന.
മാമി : പേപ്പർ ഒന്നും അയച്ചിട്ടില്ല. വീട്ടുകാർ പറഞ്ഞു ഇനി അവനുമായി മുന്നോട്ട് പോകേണ്ടെന്ന്. അങ്ങനെ ഞാൻ ആ ഒരു mood മാറ്റാൻ തിരിച്ചു പഠിക്കാൻ വന്നു. വീട്ടുകാർ വേറെ കല്യാണം ഒക്കെ നോക്കാൻ പറഞ്ഞതാ ഞാൻ പഠിക്കാമെന്ന് വിചാരിച്ചു. ആ കോഴ്സ് കംപ്ലീറ്റ് ആക്കാമല്ലോ..