പ്രിയം പ്രിയതരം 13 [Freddy Nicholas] [Climax]

Posted by

എനിക്കാണെങ്കിൽ അവരണ്ടുപേരോടും പ്രത്യേകിച്ച് ഒന്നും സംസാരിക്കാനില്ല താനും.

ഡ്യൂട്ടി ഡോക്ടർനോട്‌ സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്, ഇതാണ്.

ഞാൻ : ഡോക്ടർ, എന്താണ് പുള്ളീടെ ഇപ്പോഴത്തെ അവസ്ഥ.

ഡോക്ടർ : വെൽ… നമ്മുക്ക് നോക്കാം… കാലിന്റെ പരിക്ക്… ഇട്സ് നോട സൊ സീരിയസ്. … വേറെ ഏതായാലും കാല് നേരെയായിട്ടുണ്ട്. ആളെ നമുക്ക് പൂർണ്ണമായി നേരെ നടത്താം.

ആക്ച്വലി കാൽ മുഴുവനും മുറിച്ചു മാറ്റേണ്ട അവസ്ഥയിലായിരുന്നു. നല്ല സമയത്ത് ഇവിടെ എത്തിപ്പെട്ടു എന്നത് കൊണ്ട് നമ്മുക്ക് അതിനെ സക്സസ് ആക്കാൻ പറ്റി. പക്ഷെ പുള്ളിക്ക് വേറെയും ചില ഇഷ്യൂസ് ഉണ്ട്… വീ നീഡ് എ ഡീറ്റൈൽ ചെക്ക് അപ്പ്‌.

അത്രയും കേട്ടിട്ട് ഞാൻ ആ റൂമിൽ നിന്നും പുറത്തിറങ്ങി.

അങ്ങനെ കുറച്ചു വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നപ്പോൾ തന്നെ പുള്ളി കടുത്ത വേദന കൊണ്ട് പുളഞ്ഞു… നേഴ്‌സുമാർ വന്ന് ഡ്രിപ് ഇട്ട് കൊടുത്തു… പിന്നെ പുള്ളി മയക്കത്തിലോട്ട് എന്ന അവസ്ഥയിലോട്ട് പോയി.

അന്ന് ഒരുപാട് വൈകുവോളം… പതിനൊന്നു മണി വരെ ബിജു ഹോസ്പിറ്റലിൽ തന്നെയായിരുന്നു.

എല്ലാംകൂടി കൂനിന്മേൽ കുരു എന്നതുപോലെ ഒരുഭാഗത്ത് പ്രിയയുടെ അമ്മ അവശയായി വീട്ടിൽ കിടക്കുന്നു മറ്റൊരു ഭാഗത്ത് സുരേഷും ഒരുപോലെ കിടക്കുകയാണ്. ഇത്രയൊക്കെ സഹിക്കുന്ന അവളുടെ മാനസികാവസ്ഥ എന്തായി തീരുമെന്ന് ആർക്കും പ്രവചിക്കാൻ വയ്യ. സമ്മതിക്കണം……

ആ മനസ്സിന്റെ താളം ഒരു നിമിഷം തെറ്റിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

ആ പാവത്തിന്റെ, ദുഃഖം ഘനീഭവിച്ച മുഖം ഒരുപാട് നേരം കണ്ടോണ്ടിരിക്കാൻ ബിജുവിന്റെ മനസ്സിന് ഒട്ടും കെൽപ്പില്ലായിരുന്നു.

ആ കണ്ണുകളിലേക്ക് ഒരു വട്ടം നോക്കിയപ്പോൾ തന്നെ അവന്റെ മനസ്സ് പതറി. ഒരു നിമിഷം നിയന്ത്രണം വിട്ടു പോകുമോ, താൻ പൊട്ടി കരഞ്ഞു പോകുമോ എന്ന് പോലും ബിജു ഭയപ്പെട്ടു.

അവസാനം പ്രിയയെ അവിടെ സുരേഷിന്റെ കൂടെ ഹോസ്പിറ്റലിൽ തന്നെ നിർത്തി. ബിജു തിരികെ വീട്ടിലേക്ക് പോന്നു

വഴിയിൽ ഉടനീളം അവന്റെ മനസ്സ് തേങ്ങി കരയുകയായിരുന്നു. ഇനി പ്രിയയുടെ അവസ്ഥ എന്താണെന്ന് കണ്ടറിയണം കാരണം പുള്ളിയുടെ അസുഖത്തിന്റെ അവസ്ഥയെക്കാൾ, പെട്ടെന്ന് വളരെ അപ്രതീക്ഷിതമായി സുരേഷ് തിരികെ വന്നതിൽ എന്തൊക്കെയോ ദുരൂഹതകൾ മണക്കുന്നുണ്ട് എന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *