എന്റെ സായി അമ്മായി 8 [Sami Ali]

Posted by

സായിയെയും കൂട്ടി ചെല്ലാൻ ഉമ്മ പറഞ്ഞിട്ടുണ്ട്.. അത് കേട്ടു അവൾക്കും സന്തോഷം ആയി.. വൈകിട്ട് അവളെയും കൂട്ടി ഞാൻ എന്റെ വീട്ടിലേക്ക് പോയി.. പിറ്റേ ദിവസം വൈകാരികമായ യാത്ര അയപ്പിന് ശേഷം എയർപോർട്ടിലേക്ക് പോയി.. ഫ്ലൈറ്റ് കയറുന്നതിനു മുമ്പ് സായിയെ വിളിച്ചു. രണ്ടു ദിവസം എന്റെ വീട്ടിൽ നിന്നിട്ടു പോകാമെന്നും പറഞ്ഞു… പിറ്റേദിവസം വെളുപ്പിന് ദുബായിൽ എത്തി…എന്റെ നാട്ടിലുള്ള ഫ്രെണ്ട്സ് കാണാൻ വന്നു 2 ദിവസം അവരോടൊപ്പം ചിലവഴിച്ചു..

മൂന്നാമത്തെ ദിവസം ജോലിക്കു പോയി തുടങ്ങി.. നാട്ടിലെ പോലെ തന്നെ സെയിൽസ് ആണ് ജോലി.. സഹപ്രവർത്തകറുടെ സഹായത്തോടെ അവിടെയുള്ള കാര്യങ്ങൾ ഞാൻ പഠിച്ചു തുടങി.. പകൽ മുഴുവൻ ജോലിയും രാത്രി സായിയെ വിളിയും മറ്റും ആയി..3 മാസങ്ങൾ കടന്നു പോയി.. അതിനിടയിൽ ഞാൻ ഡ്രൈവിംഗ് ലൈസൻസിനും അപ്ലൈ ചെയ്തു.. സായിയെ എങ്ങനെയെങ്കിലും എന്റെ അടുത്തെത്തിക്കാൻ ഞാൻ കിണഞ്ഞു ശ്രമിച്ചു..

ആവളുടെ  ഖത്തർ വിസ  കാലാവധി തീരാൻ ഏകദേശം നാലുമാസം കൂടിയുണ്ട് അത് കഴിഞ്ഞാലേ ഇവിടെ വിസ പാസായി  കിട്ടും.. അങ്ങനെയൊരു സംഗതി അവൾക്കും അറിയാവുന്നതു കൊണ്ട് അവളും  വരാൻ ധൃതി കാണിച്ചില്ല… അതിനിടയിൽ സായിയുടെ മക്കളുടെ എതിർപ്പ് കുറഞ്ഞു വന്നു ഉമ്മയുടെ ഇഷ്ട്ടം പോലെ ചെയ്തുകൊള്ളുന്നു എന്ന് അവളോട് അവർ പറഞ്ഞത്രേ… ഇന്ന് ഉച്ചക്ക് സായിയുടെ കാൾ എനിക്ക് വന്നിരുന്നു..

ഞാൻ രാത്രി വിളിക്കാം എന്ന് പറഞ്ഞു ഫോൺ വെച്ചു… ഒടുവിൽ ഞാൻ രാത്രി റൂമിലെത്തി.. പതിവുപോലെ സായിയെ വിളിച്ചു… എന്താ സായി ഉച്ചക്ക് വിളിച്ചത്… സാറ വിളിച്ചിരുന്നു… എന്ത് പറഞ്ഞു.. എന്നോട് ഖത്തറിൽ ചെല്ലാൻ പറഞ്ഞു അവർ ടിക്കറ്റ് അയച്ചുതരാം എന്നും പറഞ്ഞു… അവിടെ രണ്ടാഴ്ച നിന്നിട്ട് പിന്നെ ദുബായിക്ക് പോകാൻ എളുപ്പമാണെന്നും പറഞ്ഞു… സായിക് എന്ത് തോന്നുന്നു…

എനിക്ക് അവരെ അടുത്ത് പോകുന്നതിൽ വലിയ താല്പര്യമില്ല അഥവാ അവർ എന്നെ അവിടെ ബ്ലോക്ക് ചെയ്താലോ? അവൾ അത് പറഞ്ഞപ്പോൾ എനിക്കും പേടിയായി… എങ്കിൽ പോകണ്ട സായി.. ഇത്രയും വെയിറ്റ് ചെയ്തില്ലേ  ഇനി മൂന്നു  മാസം കൂടി കഴിഞ്ഞാൽ എങ്ങനെയെങ്കിലും ഞാൻ ഇങ്ങ് കൊണ്ടുവരും എന്റെ മുത്തിനെ.. ഞാൻ കാത്തിരിക്കാം സമിക്ക.. എനിക്ക് നിന്നെ അല്ലാതെ വേറെ ആരെയും വിശ്വാസം ഇല്ല…മോന്റെ ലൈസൻസ്ന്റെ കാര്യം എന്തായി…

Leave a Reply

Your email address will not be published. Required fields are marked *