അസുരന്റെ പെണ്ണ് 3 [Mr. മലയാളി] [chapter 1 Climax]

Posted by

😈 അസുരന്റെ പെണ്ണ് 3 [chapter 1 climax]❤️

Asurante Pennu Part 3 | Author : Mr. Malayal

[ Previous Part ] [ www.kkstories.com ]


 

കഥയെ വീണ്ടും സ്വീകരിച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറയുന്നു. ഈ കഥയുടെ ഫസ്റ്റ് ഭാഗം climax ആണ് ഇത് ഉടനെ തന്നെ ഒരു prequel ഉം ആയി കാണാം കേട്ടോ 😌 ബാക്കി കഥയിൽ ❤️

 

 

 

 

 

 

ബാംഗ്ലൂരിലെത്തിയ റോവിൻ അവിടെ എത്തിയതും ഓടിയത് താൻ പിതൃ തുല്യനായി കാണുന്ന കൊച്ചച്ചന്റെ അടുത്തേക്കായിരുന്നു. അയൽക്കരികിലേതിയതും വിതുമ്പുന്ന ചുണ്ടുകളോട് കൂടെ അവൻ അയാളോട് ചോദിച്ചു…

 

“എന്താ പറ്റിയത് കൊച്ചച്ച അവൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ??”

 

 

“ഇല്ല മോനെ… ന്റെ കുട്ടി!!! എല്ലാവരെയും സ്നേഹിക്കാനെ അറിയൂ!!തിരിച്ചും എല്ലാവർക്കും അവളെയും ഇഷ്ടമേ ഒള്ളു ” പറഞ്ഞ് തീർന്നതും തോളിൽ ഇട്ട മുണ്ടിൽ മുഖം പൊത്തി അയാൾ കരഞ്ഞു…

 

 

ചങ്കെല്ലാം വേദനിക്കുന്നു!! ആകെ ഉള്ള പെങ്ങളാ… ഒരു പോലെയാ ന്റെ സ്നേഹകൊച്ചിനേം ആനിയെം കണ്ടിട്ടുള്ളു… ഒരാൾ പോയപ്പോ വേറൊരാൾ ഉണ്ടായിരുന്നു… ഇന്ന് ആകെ ഉള്ള ഒരാളും പോയി… വേദനയോടെ വെള്ളയിൽ പൊതിഞ്ഞ് ചില്ലിൻ കൂടിൽ കിടത്തിയിരിക്കുന്ന ആനിയെ കണ്ടതും പൊട്ടിക്കരഞ്ഞു പോയി അവൻ… ചെറുതിൽ ആൽബിക്കും ആനിക്കും സ്കൂൾ കഴിഞ്ഞ് വരുമ്പോൾ കയ്യിൽ ചുരുട്ടി പിടിച്ച നാരങ്ങമിട്ടായി കൊടുക്കുന്നതും… അവ നുണഞ്ഞ് കഴിഞ്ഞ് കിഞ്ഞരി പല്ലുകൾ കാട്ടി ചിരിക്കുന്ന ആനിയുടെ മുഖം അവന്റെ മുന്നിലൂടെ ഒരു ചിത്രം കണക്കെ തെളിഞ്ഞു…

തോളിൽ ഒരു കരസ്പർശം അറിഞ്ഞപ്പോൾ ആണ് റോവിൻ തിരിഞ്ഞ് നോക്കിയത് ചുണ്ട് വിതുമ്പി എന്ത് പറയണം എന്ന് അറിയാതെ അവനെ തന്നെ ഉറ്റുനോക്കുന്ന ഗായത്രിയെ കണ്ടതും അവളെ പൂണ്ടടക്കം കെട്ടിപിടിച്ച് കൊണ്ടവൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി തേങ്ങി കരഞ്ഞു കൊണ്ടിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *