കൂട്ടുകാരന്റെ മമ്മി [ഏകലവ്യൻ]

Posted by

ബെഡിൽ കിടന്നു കൊണ്ട് രണ്ടാളെയും നാണത്തോടെ നോക്കുകയാണ് ജോമോൻ.
ആൻസി : പേടിക്കേണ്ട ജോക്കുട്ടാ അവൻ നിന്നെ കളിയാക്കില്ല..
ചന്തു : ഹ ഹ
ജോമോൻ : എന്നാലും ആ ഹോട്ടലിൽ നിന്നു ഇങ്ങനെ പണി കിട്ടും എന്ന് വിചാരിചില്ല.
ആൻസി : ഇപ്പോ മതിയായില്ലേ നിനക്ക് പുറം തീറ്റി..
ജോമോൻ : എനിക്ക് മതിയായേ..
ജോമോൻ : ചേട്ടന് ഒന്നും ആയില്ലല്ലേ..?
ആൻസി : ഇനി അവനും കൂടി കൊടുക്ക്..
ജോമോൻ : കുറച്ചെടുത്തോ ചേട്ടാ.. നല്ല രസമാണ്..
ചന്തു : പോടാ.. എനിക്കെങ്ങും വയ്യ വയറു വേദനയെടുത്ത് കരയാൻ..
ആൻസി : ഹ. ഹ ജോക്കുട്ടൻ പറയാറുള്ളത് ആൺകുട്ടികൾ കരയാറില്ല എന്നാണ്..
ജോമോൻ : അതിപ്പോ ഓരോ സാഹചര്യമാകുമ്പോ മാറും..
ആൻസി : ആണോ…
ജോമോൻ : കളിയാക്കല്ലേ മമ്മി..
ആൻസി : മ്മ്..
ജോമോൻ : ചേട്ടൻ ഇവിടെ തന്നെ നിന്നോ ഞങ്ങൾക്ക് കൂട്ടായിട്ട്..
ആൻസി : ഓ അത് പറഞ്ഞപോഴാ… സമയം… സമയം പത്തു മണി കഴിഞ്ഞു. വീട്ടിൽ പറയേണ്ടേ..?
ചന്തു : ഞാനും ഓർത്തില്ല..
ആൻസി : ഇന്നാ മുത്തശിയെ വിളിച്ചു പറ.
ചന്തു വേഗം ഫോൺ വാങ്ങി.
ആൻസി : അല്ല… നാളെ നിങ്ങൾക്ക് ക്ലാസ്സില്ലേ??
ജോമോൻ : നാളെ സൺ‌ഡേ അല്ലെ മമ്മി.
ആൻസി : ഓ.. സോറി മോനു
ജോമോൻ മമ്മിയെ കളിയാക്കി. അപ്പൊ മരുന്ന് തരാൻ നേഴ്സ് റൂമിലേക്ക് വന്നു. ആ സമയം ചന്തു മുത്തശിയെ വിളിച് കാര്യം ധരിപ്പിച്ചു. മരുന്ന് കൊടുത്ത് നേഴ്സ് മടങ്ങി.
ആൻസി : ചന്തു വീട്ടിന്ന് എന്താ പറഞ്ഞേ??”
ചന്തു : വിവരം അറിയാഞ്ഞത് കൊണ്ട് വിഷമിച്ചു. പിന്നെ കുഴപ്പമില്ല..
ആൻസി : നേരത്തെ വിളിക്കേണ്ടതായിരുന്നു.
ചന്തു : അത് സാരില്ല.
ജോമോൻ : ഹാവു.. എനിക്ക് സംസാരിക്കാൻ കൂട്ടിനു ആളെ കിട്ടിയല്ലോ..
ആൻസി : അടി കിട്ടും. നേഴ്സ് പറഞ്ഞത് കേട്ടില്ലേ..നല്ല റസ്റ്റ്‌ വേണം വേഗം ഉറങ്ങിക്കോ..
ജോമോൻ : ഓ..

Leave a Reply

Your email address will not be published. Required fields are marked *