കൂട്ടുകാരന്റെ മമ്മി [ഏകലവ്യൻ]

Posted by

മുഖത്തു മുൻപ് കണ്ടിട്ടില്ലാത്ത ഒരു തരം ഒരു നിശബ്ദദ പടർന്നത് പോലെയവൾക്ക് തോന്നി. അതിന്റെ കാരണം പെട്ടന്നവൾക്ക് വ്യക്തമായില്ല. തുണികൾ മേശയിൽ വച്ച് അടുക്കളയിലേക്ക് പോകവേ അവളുടെ സാരിയുടെ കിടപ്പ് അവൾ മനസിലാക്കി. നാക്കു കടിച്ച് കൊണ്ട് അവൾ സാരി മാറിന് കുറുകെ വിരിച്ചിട്ടു. ഒന്ന് പുറകോട്ട് ചിന്തിച്ച സമയം ഉള്ളിലൊരു ആധി പടർന്നു കയറി. ഈശോയെ തന്നെ ആ രീതിയിൽ കണ്ടിട്ട് ചന്തുവിന് എന്തോ പോലെ ആയെന്നു തോന്നുന്നു. ശോ അവൻ എന്തു കരുതും..? താനതു ചിന്തിച്ചുമില്ല. അവൾ അതുമിതും ആലോചിച്ചു കൊണ്ട് ടാങ്ക് കലക്കിയെടുത്ത് രണ്ടു ഗ്ലാസ്സുമെടുത്തു ട്രെയിൽ വച്ചു കൊണ്ട് സെന്റർ ഹാളിലേക്ക് നടന്നു.
പുറത്തു നിന്നു കലപില ശബ്ദത്തോടെ സംസാരിക്കുന്ന രണ്ടാളെയും ഉള്ളിലേക്ക് വിളിച്ചു. ഓടി വന്ന ജോമോനു പുറകെ ചന്തു പതിയെ നടന്നു വന്നു. സാധാരണ അവനും ഓടി വരേണ്ടതാണ്. അത് കണ്ട് അവൾക്ക് വല്ലാതെയായി. മകന്റെ പ്രായമുള്ള പഠിക്കുന്ന പയ്യനാണ്. അവനു അരുതാത്തതൊന്നും ചിന്തിക്കാൻ പാടില്ല എന്നവൾക്ക് ഉറപ്പ് വേണമായിരുന്നു.
രണ്ടാൾക്കും ഗ്ലാസിൽ ടാങ്ക് ഒഴിച്ചു കൊടുത്ത് രണ്ടു പേർക്ക് നേരെ നീട്ടിയപ്പോൾ ആൻസിയുടെ ഇരു കക്ഷങ്ങളും വെള്ള ബ്ലൗസിൽ നനഞു കുതിർന്നിരുന്നു. രണ്ടാളും ഗ്ലാസ്‌ വാങ്ങി വലിച്ചു കുടിക്കാൻ തുടങ്ങി.
ആൻസി : “ഹോ.. ഇന്ന് രണ്ടാളും തകർത്തെന്ന തോന്നുന്നതല്ലേ..?”
ദേഹത്ത് നനഞ് ഒട്ടിപിടിച്ചിരിക്കുന്ന ബനിയനെ നോക്കി ആൻസി രണ്ടാളോടുമായി ചോദിച്ചു.
ജോമോൻ : “പിന്നെ ഇന്ന് തകർത്തു കളിച്ചു അല്ലെ ചേട്ടാ..?
അത് കേട്ട് ചന്തു രണ്ടാളുടെ മുഖത്തും നോക്കി കുടിച്ചുകൊണ്ട് തലയാട്ടി..
ആൻസി : “സൺ‌ഡേ കഴിഞ്ഞില്ലേ.. ഇനി അടുത്ത സൺ‌ഡേ കളിക്കാം.. ഇപ്പോ ഇനി പോയി കുളിച് ഹോംവർക്കുകൾ ഒക്കെ ചെയ്യാൻ നോക്ക്..”
ജോമോന്റെ മുഖം വാടി.
ജോമോൻ : “എന്താ മമ്മി.. നാളെയും കളിക്കാൻ വിട്ടൂടെ.. വൈകുന്നേരം മാത്രമല്ലെ കളിക്കുന്നുള്ളു.”
ആൻസി ഒന്നും മിണ്ടിയില്ല..
ജോമോൻ ചന്തുവിന്റെ മുഖത്ത് നോക്കി കണ്ണ് കൊണ്ടു കാണിച്ചു. അത് കണ്ട് ആൻസിക്ക് ചിരി വന്നു.
ചന്തു : “അതെ മമ്മി.. അയ്യോ..സോറി ആന്റി.. വൈകുന്നേരം മാത്രമല്ലെ..?”
“ആൻസി : “നീയെന്താ വിളിച്ചത്..?”
വാത്സല്യത്തോടെ ആൻസി ചന്തുവിനോട് ചോദിച്ചു. കാരണം ഇവിടെ വന്ന് കണ്ട നാൾ മുതൽ ഒരു നിമിഷം മുന്നേ വരെയും ചന്തു അവളെ ആന്റി എന്ന് മാത്രമേ വിളിച്ചിട്ടുള്ളു.
ചന്തു : “മമ്മി ന്ന്.. സോറി..”
ആൻസി : “എന്തിനാ സോറി.?”
ചന്തു : “അത് അറിയാതെ വിളിച്ചു പോയതാ..”

Leave a Reply

Your email address will not be published. Required fields are marked *