കൂട്ടുകാരന്റെ മമ്മി [ഏകലവ്യൻ]

Posted by

ജോമോൻ : (സന്തോഷത്തോടെ ) “പറ്റും.. പറ്റും.. അല്ലെ ചേട്ടാ..?
ചന്തു ചിരിച്ചു കൊണ്ട് തലയാട്ടി.
ജോമോൻ : മമ്മി നമ്മുക്കിന്ന് പുറത്തു നിന്ന് ഫുഡ്‌ കഴിച്ചാലോ??
അതിനോട് ആൻസിയും ചന്തുവും സമ്മതിച്ചു. ഹോട്ടൽ ഫുഡ്‌ ആൻസിക്ക് പറ്റാത്തത് കൊണ്ട് അവൾ കഴിച്ചില്ല. രണ്ടു പേർക്കും വാങ്ങി കൊടുത്ത് അവർ വീട്ടിലേക്ക് മടങ്ങി.
ഇത്തവണയും മഴക്കാറിനെ അവഗണിച്ച് ചന്തുവും ജോമോനും ക്രിക്കറ്റ്‌ കളി ആരംഭിച്ചു. ഇടക്ക് ജോമോന് ചെറിയൊരു വയ്യായ്ക വന്നത് കൊണ്ട് കളി നേരത്തെ നിർത്തി. ചെറിയ ക്ഷീണം തോന്നിയതാണെന്ന് പറഞ്ഞപ്പോൾ ആൻസിയും അതത്ര കാര്യമാക്കിയില്ല. യഥാർത്ഥത്തിൽ ആൻസി മമ്മിയുടെ സ്ഥാനത്തേക്ക് വന്നത് കൊണ്ട് ചന്തു കണ്ണുകൾ തെറ്റാതെ മാക്സിമം നിയന്ത്രിച്ചിരുന്നു. ശേഷം കുറേ സംസാരിച് ചന്തു വീട്ടിലേക്ക് മടങ്ങി. സമയം 8 മണിയോട് അടുത്തപ്പോൾ ജോമോന് കടുത്ത വയറു വേദന വന്നു. വയറു പൊത്തിപിടിച്ചു കരയാൻ തുടങ്ങിയപ്പോൾ ആൻസിക്ക് വെപ്രാളവും പേടിയുമായി. അവനെ അവിടെ ചെയറിൽ ഇരുത്തിച്ച് പുറത്തേക്കിറങ്ങി. റോഡിലൂടെ ഇടക്ക് പോവുന്ന വണ്ടികളിലേക്കായിരുന്നു ശ്രദ്ധ. ഭാഗ്യത്തിന് അത് വഴി ഒരു ഓട്ടോ വന്നപ്പോൾ അവൾ റോഡിലേക്കോടി വിളിച്ചു കൂവി. ശേഷം വീട് പൂട്ടി മകനെയും കൊണ്ട് ഓട്ടോയിൽ കയറി. ധൈര്യത്തിന് ചന്തുവിനെയും കൂട്ടാൻ വേണ്ടി അവൾ ആലോചിച്ചു. വേദന സഹിച്ചു പിടിക്കുന്ന ജോമോനാണ് ചന്തുവിന്റെ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തത്. അവളവനെ ചേർത്തു പിടിച്ചു. വണ്ടി വേഗം അവന്റെ വീട്ടിലെത്തി. ആൻസി ചന്തുവിനെ നീട്ടി വിളിച്ചു. എന്താണെന്ന് മനസിലാവാതെ മമ്മിയുടെ ശബ്ദം കേട്ട് ഭക്ഷണം കഴിക്കുന്ന ചന്തു ഓടി പുറത്തെത്തി. ഉദ്ദേശിച്ച പോലെ ഓട്ടോയും പുറത്തിറങ്ങി നിൽക്കുന്ന മമ്മിയെയും കണ്ടപ്പോൾ പന്തികേട് മനസിലായി ഓടി അടുത്തേക്ക് ചെന്നു. വയ്യാതെ ഇരിക്കുന്ന ജോമോനെയും വെപ്രാളത്തോടെ നിൽക്കുന്ന മമ്മിയെയും കണ്ടപ്പോൾ അവൻ വേറൊന്നും ചിന്തിച്ചില്ല. കയ്യും കഴുകി ആ സമയം കോലായിലേക്ക് എത്തിയ മുത്തശിയോടും മുത്തച്ഛനോടും പറഞ് ചന്തു ഓട്ടോയിൽ കയറി ജോമോനെ താങ്ങി ഇരുന്നു. മമ്മിയുടെ വെപ്രാളം കണ്ട് അവനു ഒന്നും ചോദിക്കാനും കഴിഞ്ഞില്ല തോന്നിയതുമില്ല. അതിനിടയിൽ ആൻസി രണ്ടു മൂന്ന് തവണ ഭർത്താവിനെ കാൾ ചെയ്തു. പക്ഷെ എടുത്തില്ല….
വണ്ടി നേരെ ആശുപത്രിയിൽ എത്തി ജോമോനെ എമർജൻസി ഡിപ്പാർട്മെന്റ് ഇൽ കൊണ്ടു പോയി. പരിശോധിക്കുന്ന സമയം ആൻസി പുറത്തിറങ്ങി. അവളെയും കാത്ത് പുറത്ത് ഓട്ടോക്കാരനും ചന്തുവും നിൽപുണ്ടായിരുന്നു. അവൾ വേഗം ഓട്ടോക്കാരന് പൈസ കൊടുത്തു. വെപ്രാളം മാറാതെയുള്ള ആൻസിയെയും കൊണ്ട് ചന്തു പുറത്തുള്ള ചെയറിൽ ഇരുന്നു. അവൻ കൂടെയുള്ളത് അവൾക്ക് നല്ല ആശ്വാസം നൽകി. അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചപ്പോൾ ആ അവസ്ഥ ചന്തുവിന് മനസിലായി. പുറത്ത് ചെറുതായി മഴ പെയ്യാൻ തുടങ്ങി.
“ഒന്നും പേടിക്കാനില്ല മമ്മി.. ഇങ്ങനെ ടെൻഷൻ അടിക്കാതെ…”
അവളുടെ കയ്യിൽ പിടിച്ച് ചന്തു പറഞ്ഞപ്പോൾ ആൻസി കയ്യിൽ മുറുകെ പിടിച്ചു.
ചന്തു : “എന്താ പറ്റിയത് മമ്മി..?”
ആൻസി : “അറിയില്ല മോനു. വയറു പൊത്തി പിടിച്ച് അവൻ കരഞ്ഞു..”

Leave a Reply

Your email address will not be published. Required fields are marked *