കൂട്ടുകാരന്റെ മമ്മി [ഏകലവ്യൻ]

Posted by

അത് പറഞ് ആൻസി ചന്തുവിന്റെ കൈ പിടിച്ച് അവന്റെ ക്ലാസ്സിലേക്ക് നടന്നു. ജോമോന് മമ്മിയുടെ നീക്കം വളരെ ഇഷ്ടമായി
ചന്തു : എന്താ മമ്മി??
ആൻസി : നി എന്നെ എന്താ വിളിക്കാറ്??”
ചന്തു : മമ്മി ന്ന്..
ആൻസി : ആ അപ്പൊ ഞാൻ നിന്റെ മമ്മിയാ.. നടക്ക്..
അത് കേട്ടപ്പോൾ സങ്കടം തുടങ്ങി വച്ച ചന്തുവിന്റെ കണ്ണുകളിൽ വെള്ളം നിറഞ്ഞിരുന്നു.
ജോമോൻ : അതെ ചേട്ടാ.. നടക്ക്.
നടക്കുന്നതിടയിൽ ആൻസി ചന്തുവിനെ ശ്രദ്ധിച്ചപ്പോൾ അവൻ കണ്ണുകൾ ഒപ്പുന്നത് കണ്ടവൾ നിന്നു. വെള്ളം നിറഞ്ഞ കണ്ണുകൾ കുപ്പിച്ചില്ല് പോലെ ഉളിയുമ്പോൾ ഒരിറ്റു തുള്ളി പുറത്തേക്ക് വന്നത് കണ്ട് ആൻസിക്ക് നല്ല വിഷമം വന്നു.
“അയ്യേ.. ചന്തു കരയുകയാണോ?? വലിയ കുട്ടി ആയിട്ട്..”
അൽപം ഇടറിയ നേർത്ത സ്വരത്തോടെ അവളതു പറഞ് സാരി തലപ്പ് കൊണ്ട് അവന്റെ കവിളുകൾ തുടച്ചു കൊടുത്തു. അത് കണ്ട് ജോമോനും സങ്കടം വന്നിരുന്നു.
ജോമോൻ : എന്തിനാ ചേട്ടാ കരയുന്നെ?? മമ്മിയില്ലേ നമ്മുടെ കൂടെ..
ആൻസി : അതെ മോനു വാ നമുക്ക് ടീച്ചറെ കാണാം.
ജോമോന്റെ കയ്യും പിടിച്ച് ചന്തുവിനെ ചേർത്തു പിടിച്ചും ആൻസി ക്ലാസിലേക്ക് നടന്നു. മകനെ പുറത്തു നിർത്തി ആൻസിയും ചന്തുവും ക്ലാസിലേക്ക് കയറി. ചന്തുവിന്റെ ക്ലാസ്സ്‌ ടീച്ചർ അവസാന പണിയെന്നോണം പ്രോഗ്രസ്സ് കാർഡ് കുത്തി കുറിക്കുകയായിരുന്നു.
വൈകിയതിന് ആൻസിയോട് ടീച്ചർ ദേഷ്യപ്പെട്ടെങ്കിലും ചന്തുവിനെ കുറിച്ച് ടീച്ചർ പറയുന്നത് കേട്ട് അവൾ ഞെട്ടി പോയി. കുറച്ച് ശ്രദ്ധിച്ചാൽ റാങ്ക് കിട്ടുന്ന ലിസ്റ്റിലാണ് ചന്തു ഉള്ളത് എന്നു പറഞ്ഞു. ടീച്ചർ പറഞ്ഞതെല്ലാം മനസ്സിലാക്കി ശേഷം പ്രോഗ്രസ്സ് കാർഡിലും ഒപ്പിട്ടാണ് അവൾ ഇറങ്ങിയത്. അവർ മൂവരും സ്കൂൾ മുറ്റത്തേക്കിറങ്ങി നടക്കാൻ തുടങ്ങി.
ആൻസി : ചന്തു നന്നായി പഠിക്കണം കേട്ടോ.. ടീച്ചർ പറഞ്ഞത് കേട്ടില്ലേ??
ചന്തു : അത് എല്ലാ ടീച്ചർമാറും അങ്ങനെയേ പറയു.
ആൻസി : പിന്നേ… എല്ലാരോടും റാങ്ക് വാങ്ങും എന്നല്ലേ പറയുക.
ജോമോൻ : മമ്മി… ചേട്ടനെ കുറിച്ച് എന്താ പറഞ്ഞത്..?
ആൻസി : ആള് സ്മാർട്ട്‌ ആണ്. കുറച്ചു കൂടെ ശ്രദ്ധിച്ചാൽ റാങ്ക് കിട്ടും എന്ന്..
ജോമോൻ : അമ്പോ…! ചേട്ടൻ സൂപ്പറാണല്ലോ..
ചന്തു : ഹ ഹ പോടാ..
ജോമോൻ : അപ്പൊ ഇനി ചേട്ടനെ കളിക്കാൻ വിടൂലെ..?
ജോമോൻ : അത് മമ്മിക്ക് പറയാൻ പറ്റൂലല്ലേ..
ആൻസി : എന്താ പറയാൻ പറ്റാത്തെ.. കളി കുറവില്ലെങ്കിൽ നല്ല അടി കിട്ടും..
ജോമോൻ : അതിനു മമ്മിക്ക് ചേട്ടനെ അടിക്കാൻ പറ്റുമോ??”
ആൻസി : പറ്റും.. എന്റെ മോനെ മമ്മിക്ക് അടിച്ചൂടെ

Leave a Reply

Your email address will not be published. Required fields are marked *