മദിരാശിപട്ടണം [ലോഹിതൻ]

Posted by

Nb: വരുന്നുണ്ട് എങ്കിൽ ഈ കത്ത് കിട്ടിയാലുടനെ മറുപടി അയക്കുക..

പത്മ ലെറ്ററും കൈയിൽ പിടിച്ച് അമ്പരപ്പോടെ നിന്നു.. എന്നിട്ട് പെട്ടന്ന് ചുറ്റും നോക്കി.. ഭാഗ്യം പോസ്റ്റ്മെൻ വന്നത് ആരും കണ്ടിട്ടില്ല…

അന്ന് വൈകിട്ട് ശ്രീകുട്ടിയോടും ജലജയോടും ലെറ്ററും പണവും വന്നകാര്യം പറഞ്ഞതോടെ അവരും വല്ലാത്ത കൺഫ്യൂഷനിൽ ആയി..

മദ്രാസിലെ കോളേജിൽ ചേർന്ന് പഠിക്കാം എന്നോർത്ത് ജലജ സന്തോഷ വതിയായി..

ഈ പട്ടിക്കാട്ടിൽ നിന്നും രക്ഷ പെടാമല്ലോ എന്നാണ് ശ്രീക്കുട്ടി ചിന്തിച്ചത്…

അച്ഛൻ എന്ത് പറയും അമ്മേ..

നിങ്ങൾ പറഞ്ഞു നോക്ക്.. വരുന്നെങ്കിൽ നമ്മുടെ കൂടെ വരട്ടെ അല്ലങ്കിൽ ഇവിടെ ഒറ്റക്ക് കുടിച്ചു നാറി കിടക്കട്ടെ…

അപ്പോൾ അമ്മ തീരുമാനിച്ചു കഴിഞ്ഞോ..?

നിങ്ങളുടെ തീരുമാനം പറയ്..

ആ ചേട്ടൻ പറഞ്ഞപോലെ ദൈവം കാണിച്ചു തന്ന വഴിയായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.. ശ്രീകുട്ടിയാണ് പറഞ്ഞത്… ജലജയും അതിനൊപ്പം ആയിരുന്നു..

രാത്രിയിൽ കുടിച്ചു ബോധമില്ലാതെ വരുന്നതുകൊണ്ട് പുരുഷനോട് രാവിലെ പറയാം എന്ന് അവർ തീരുമാനിച്ചു…

രാത്രിയിൽ കിടന്നിട്ട് പത്മക്ക് ഉറക്കം വന്നില്ല..അവളുടെ മനസ് ആകെ കലുഷിതമാശയിരുന്നു…

രണ്ടു ദിവസം മാത്രം കണ്ടു പരിചയമുള്ള ഒരു മനുഷ്യനാണ് വിളിച്ചിരിക്കുന്നത്.. അയാളെ പറ്റി വേറെ ഒന്നും അറിയില്ല.. പോകുന്നതോ വളരെ ദൂരെയുള്ള കേട്ടറിവ് മാത്രമുള്ള ഒരു മഹാനഗരത്തിലേക്ക്…

പോകേണ്ടാ എന്ന് വെച്ചാലോ.. ഇവിടെ ഇങ്ങനെ കിടന്ന് കഷ്ടപ്പെടാം.. വല്ലപ്പോഴും കിട്ടുന്ന അണ്ടിയാപ്പീസിലെ ജോലി കൊണ്ട് റേഷൻ വാങ്ങിച്ചു പോകാം.. മക്കൾക്കോ തനിക്കോ ഒരു തരി പൊന്നില്ല.. എന്തിന് ഒരു ജോഡി നല്ല ഡ്രസ്സ് പോലുമില്ല…

എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്.. ഉടുതുണിക്ക് മറു തുണിയില്ലാതെ.. പണം ഉണ്ടാക്കണം.. തന്റെ മക്കളെങ്കിലും ദാരിദ്ര്യത്തിൽ നിന്നും രക്ഷപ്പെടണം…

അയാൾ കണ്ടിടത്തോളം മാന്യനാണ്.. അല്ലങ്കിൽ തന്നെ മദ്രാസ് പോലൊരു നഗരത്തിൽ ജീവിക്കാൻ മറ്റെന്തെങ്കിലും ജോലി കിട്ടാതിരിക്കില്ല…

പിറ്റേന്ന് രാവിലെ ഒരു ക്ലാസ് കട്ടൻകാപ്പി കൊണ്ടുപോയി കൈയിൽ കൊടുത്തിട്ട് ശ്രീക്കുട്ടി പുരുഷനോട് പറഞ്ഞു…

അച്ഛാ നാളെ ജലജേടെ റിസൾട്ട് വരും.. അവളെ കോളേജിൽ ചേർക്കണ്ടേ..

പുരുഷൻ മകളെ സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *