മദിരാശിപട്ടണം [ലോഹിതൻ]

Posted by

പോകുന്ന വഴിക്കുള്ള കാഴ്ചകൾ മിഴിച്ചു നോക്കികൊണ്ടിരുന്നു അമ്മയും മക്കളും…

ചെറ്റ കുടിലുകൾ മുതൽ മണി മാളികകൾ വരെ.. വലിയ വലിയ കെട്ടിടങ്ങൾ.. എം ജി ആറിന്റെയും ശിവാജി ഗണേശന്റെയും വലിയ കട്ടഔട്ട്‌ കൾ….

ഒരു വീടിന്റെ രണ്ടാം നിലയിൽ ഒരു വലിയ മുറിയും അടുക്കളയും ബാത്റൂമും പുറത്ത് ഒരു ബാൽക്കണിയും.. ഇതാണ് പത്മക്ക് വേണ്ടി പെരുമാൾ എടുത്തിരുന്ന വീട്…

വീട്ടിലേക്ക് കയറാൻ പുറത്തുനിന്നും സ്റ്റെപ്പുകൾ ഉണ്ട്.. താഴെ വീട്ടിന്റെ ഓണർ ആണ് താമസം..

അവരുടെ പേര് ഈശ്വരി അക്ക.. വീടിനുള്ളിൽ ഒരു വലിയ കാട്ടിൽ രണ്ടു മൂന്ന് ചെയറുകൾ ഒരു ടേബിൾ ഒക്കെയുണ്ട്.. പക്ഷേ പാത്രങ്ങൾ ഒന്നും ഇല്ല…

പെരുമാൾ അവരെ വീട്ടിൽ ഇരുത്തിയ ശേഷം പറഞ്ഞു.. ഇവിടെ കുറച്ചു നേരം വിശ്രമിക്ക്.. ഞാൻ ഒരു മണിക്കൂറിനുള്ളിൽ വരാം…

അയാൾ ഇത്രയും പറഞ്ഞിട്ട് വേഗം സ്റ്റെപ്പ് ഇറങ്ങി പോയി… അയാൾ പോയ ഉടനെ താഴെനിന്നും വീടിന്റെ ഉടമ ഈശ്വരി അക്ക കയറിവന്നു..

ഞാൻ നിങ്ങളെ പരിചയപ്പെടാൻ വന്നതാണ്.. ഭയപ്പെടേണ്ട പെരുമാൾ നല്ല ആളാണ്.. ഈ വീട് രാശിയുള്ള വീടാണ്.. ഇപ്പോൾ തെലുങ്കിലെ സൂപ്പർ നടി ***-*മദ്രാസിൽ ആദ്യം വരുമ്പോൾ ഈ വീട്ടിലാണ് താമസിച്ചത്…

ഇതൊക്കെയാണ് കട്ട തമിഴിൽ അവർ പറഞ്ഞത്.. കുറെയൊക്കെ പത്മക്ക് മനസിലായി…

കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ പെരുമാളും മറ്റൊരു പയ്യനും കൂടി കുറേ സാധനങ്ങൾ മുകളിലേക്ക് കൊണ്ടുവന്നു…

മെത്ത തലയിണകൾ പാത്രങ്ങൾ സ്റ്റവ് ഇങ്ങനെ കുറച്ചു സാധനങ്ങൾ..

പത്മയും മക്കളും കൂടി എല്ലാം എടുത്തു വച്ചു.. കുറേ അരിയും പച്ചക്കറികൾ ഒക്കെ ഉണ്ടായിരുന്നു…

അണ്ണാ ഇതിനൊക്കെ ഒരു പാട് പൈസ ആയില്ലേ.. എന്റെ കൈയിൽ കുറേ രൂപയുണ്ട് ഞാൻ തരട്ടെ…

പത്മം നിന്റെ കൈയിൽ രൂപ കാണും എന്ന് എനിക്കറിയാം.. എന്നെ കണ്ടില്ലെങ്കിൽ തിരിച്ചു നാട്ടിലേക്ക് പോകാനുള്ള പണം നീ കരുതും എന്ന് എനിക്കറിയാം… അങ്ങിനെ വേണം.. ഞാൻ ഇന്നലെ മരിച്ചു പോയാൽ നിങ്ങൾ എന്തു ചെയ്യും..അങ്ങിനെയും സംഭവിക്കാമല്ലോ.. നമ്മൾ മനുഷ്യരല്ലേ..

Leave a Reply

Your email address will not be published. Required fields are marked *