മദിരാശിപട്ടണം [ലോഹിതൻ]

Posted by

എന്നെ കാണാതെ ഭയന്നു പോയോ.. എന്ന് ചോദിച്ചു കൊണ്ട് പെരുമാൾ അവരുടെ അരികിലേക്ക് വന്നു…

(ഇനിയും തമിഴരും തെലുങ്കരു മൊക്കെ കഥാ പാത്രങ്ങൾ ആയി വരുവാൻ സാധ്യതയുണ്ട്.. അവർ ആരും ഈ കഥ വായിക്കുന്നില്ലാത്തതു കൊണ്ട് അവരുടെ സംസാരം മലയാളത്തിൽ ആയിരിക്കും )

ശരിക്കും കാണാത്തപ്പോൾ ഭയന്നുപോയി ചേട്ടാ..

അയയ്യോ.. ചേട്ടൻ വിളി വേണ്ട പത്മം.. അണ്ണാ എന്ന് വിളിക്ക്…

അയാൾ അമ്മയെ പത്മം എന്ന് വിളിക്കുന്നത്‌ കേട്ട് ജലജക്ക് ചിരിവന്നു…

അണ്ണാ ഇത് മൂത്തവൾ ശ്രീദേവി.. ഇത് ജലജ ഇളയത്..

അയാൾ അവരെ നോക്കി ചിരിച്ചു.. നിങ്ങൾ ഒന്നും പേടിക്കേണ്ടാ..മാമൻ എല്ലാ ഏർപ്പാടും ചെയ്തിട്ടുണ്ട്.. ആദ്യം ഭക്ഷണം കഴിക്കാം.. ശേഷം താമസിക്കേണ്ട സ്ഥലത്തേക്ക് പോകാം…

ട്രെയിനിൽ വെറും ചായയും വടയും മാത്രമാണ് ഇന്നലെ മുതൽ കഴിക്കുന്നത്‌.. അതുകൊണ്ട് നല്ല വിശപ്പുണ്ടായിരുന്നു മൂന്നു പേർക്കും…

സ്റ്റേഷനിൽ നിന്നും വെളിയിൽ ഇറങ്ങി നല്ലൊരു ഹോട്ടലിൽ കയറി ഊണു കഴിച്ചു.. തമിഴ് രീതിയിലുള്ള ഊണ് അവർക്ക് വല്ലാതെ ഇഷ്ടമായി…

പെരുമാൾ നന്നായി മലയാളം സംസാരിക്കുമെങ്കിലും ആള് തമിഴനാണ്.. വർഷങ്ങളായി മലയാള സിനിമയും സംവിധായകരും നിർമ്മാതാക്കളും ഒക്കെയായി സഹകരിക്കുന്നതിനാലാണ് ഇത്ര നന്നായി മലയാളം പറയുന്നത്… നാൽപത്തി അഞ്ചിന് മേൽ പ്രായമുള്ള അയാളുടെ കുടുംബമൊക്കെ തിരുനെൽവേലിയിലാണ്…

പത്മയെ കൂട്ടികൊണ്ട് പോകാൻ വന്നപ്പോൾ ഉള്ളതിൽ പത്തിരട്ടി സന്തോഷം ഇപ്പോൾ അയാൾക്കുണ്ട്..

അതിന് കാരണം ശ്രീകുട്ടിയാണ്.. പത്മയുടെ പെൺ മക്കൾ രണ്ടുപേരും വരുമെന്ന് അറിഞ്ഞിരുന്നു എങ്കിലും സാധാരണ രണ്ടു പെൺകുട്ടികൾ എന്നേ അയാൾ കരുതിയൊള്ളു…

പക്ഷേ ശ്രീകുട്ടിയെ കണ്ടുകഴിഞ്ഞപ്പോൾ പെരുമാളിന്റെ പ്രതീക്ഷയൊക്കെ തെറ്റി…

അയാൾ കണ്ടപ്പോൾ മുതൽ അവളെയാണ് ശ്രദ്ധിക്കുന്നത്.. എന്തൊരു സൗന്ദര്യമാ ഇവൾക്ക്.. നല്ല മുഖശ്രീയുള്ള കുട്ടി…

തമിഴിലും തെലുങ്കിലും കൊടിക്കട്ടി പറക്കുന്ന ഇപ്പോഴത്തെ ഏത് നായികയെക്കായിലും ഇവൾ സുന്ദരിയാണ്..

ക്യാമറക്ക് മുൻപിലെ പ്രകടനം കൂടി നന്നായാൽ താൻ ഈ അമ്മയെയും മക്കളെയും കൊണ്ട് രക്ഷപെടും…

ശ്രീകുട്ടിയുടെ നഖം മുതൽ മുടിനാര് വരെ ശ്രദ്ധിക്കുന്നുണ്ടങ്കിലും അതു പത്മ കാണാതിരിക്കാനും അയാൾ ശ്രദ്ധിച്ചിരുന്നു…

ഊണ് കഴിഞ്ഞ് ഒരു ടാക്സിയിൽ കയറി കോടംബക്കം ബ്രിഡ്ജിന് അടുത്തേക്ക് പോകാൻ അയാൾ ഡ്രൈവറോട് പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *